വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍

603 0

തൊടുപുഴ: വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം ബ്രാഞ്ചംഗം അറസ്റ്റില്‍. തൊടുപുഴ വഴിത്തല വള്ളിക്കെട്ട് കുന്നുപുറം വീട്ടില്‍ വിജേഷ് എന്ന കണ്ണനെയാണ് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് പിടിയിലായത്. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. തൊടുപുഴയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന വീട്ടമ്മ ജോലികഴിഞ്ഞ് വഴിത്തലയില്‍ എത്തിയ ശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. 

വീട്ടിലേക്ക് വഴിയില്ലാത്തതിനാല്‍ അടുത്തവീട്ടില്‍ സ്‌കൂട്ടര്‍ വച്ച ശേഷം നടന്നുവരുമ്പോള്‍ വിജേഷ് വീട്ടമ്മയെ പിന്നില്‍ നിന്നും വന്ന് കടന്നുപിടിക്കുകയായിരുന്നു. ഭയന്ന വീട്ടമ്മ ബഹളം വച്ച്‌ നാട്ടുകാരെ വിളിച്ചുകൂട്ടിയപ്പോഴേക്കും കണ്ണന്‍ ബൈക്കില്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് വീട്ടമ്മയുടെ പരാതിയെത്തുടര്‍ന്ന് കരിങ്കുന്ന പോലീസ് വിജീഷിനെ സ്വന്തം വീട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. 

Related Post

ഹർത്താൽ നടത്തുവാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

Posted by - Apr 9, 2018, 11:47 am IST 0
തിരുവനന്തപുരം: ഹർത്താൽ നടത്തുവാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ദളിത് പ്രശ്നങ്ങൾ കണ്ടില്ലെന്നു നടിക്കുവാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹർത്താൽ പ്രഖ്യാപിച്ച ദളിത്…

കല്യാൺ ഈസ്റ്റ് സായ് വിനായക് സൊസെറ്റിയിൽ അയപ്പപൂജ മഹോത്സവം

Posted by - Nov 21, 2025, 03:11 pm IST 0
കല്യാൺ സായ് വിനായക് അയ്യപ്പ സേവാ സംഘത്തിന്റെ പത്തൊമ്പതാമത് പൂജാ മഹോത്സവം നവംബർ 22 തീയ്യതി ശനിയാഴ്ച ( 1201 – വൃശ്ചിക 6 ന്) കൊണ്ടാടുന്നു.…

Leave a comment