നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 മരണം

223 0

ഹൈദരാബാദ്: തെലങ്കാനയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ 10 പേര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ മരിച്ചവരില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആറ് പേരുടെ നില അതീവ ഗുരുതരമാണ്. 

ഹൈദരാബാദില്‍ നിന്നും കരിനഗറിലേക്ക് വരികയായിരുന്ന തെലങ്കാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ് ട്രക്കിലിടിച്ചതോടെയാണ് അപകടങ്ങളുടെ തുടക്കം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ട്രക്ക് എതിര്‍ ദിശയില്‍ വരികയായിരുന്ന കാറിലും കണ്ടെയ്‌നറിലും ഇടിക്കുകയായിരുന്നു.

ഹൈദരാബാദില്‍ നിന്നും 55 കി.മീ അകലെ സിദ്ധിപ്പെട്ട് ജില്ലയിലാണ് സംഭവം. തന്റെ മണ്ഡലമായ ഗജ്‌വാളില്‍ നടന്ന അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു കടുത്ത ദു:ഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് വിദഗ്‌ദ ചികിത്സ ഏര്‍പ്പെടുത്താന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Related Post

വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു

Posted by - Apr 18, 2018, 07:40 am IST 0
വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം അപകടപ്പെട്ട് 22 പേർ മരിച്ചു  മധ്യപ്രദേശിൽ വിവാഹ സംഘ൦ സഞ്ചരിച്ച വാഹനം മോളിയായിൽ സോനെ നദിയിലേക്ക് മറിഞ്ഞാണ് 22 പേർ മരിച്ചത്.…

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നൽകണവശ്യപെട്ട  ഹർജി സുപ്രീം കോടതി തള്ളി

Posted by - Dec 17, 2019, 01:49 pm IST 0
ന്യൂ ഡൽഹി : എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദു മതത്തിന് ന്യൂനപക്ഷ പദവി നൽകണമെന്നാവശ്യപെട്ട് ബിജെപി നേതാവായ അഡ്വ.അശ്വിനി കുമാർ ഉപാധ്യായ 2017ൽ സമർപ്പിച്ച ഹർജി സുപ്രീം കോടതി…

കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു 

Posted by - Apr 1, 2018, 11:09 am IST 0
കശ്‍മീരിൽ എട്ട് ഭികരരെ വധിച്ചു  കശ്മീരിൽ അനന്ത്നാഗ്, ഷോപിയാൻ എന്നീ സ്ഥലങ്ങളിൽ നടന്ന വെടിവെപ്പിൽ ഇന്ത്യൻ സൈന്യം എട്ട് ഭികരരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തു…

രാം ജഠ്മലാനി(95) അന്തരിച്ചു

Posted by - Sep 8, 2019, 06:43 pm IST 0
ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന രാം ജഠ്മലാനി (95) അന്തരിച്ചു. ഡല്‍ഹിയിലെ വസതിയില്‍ ഞായറാഴ്ച രാവിലെയാണ്  അന്തരിച്ചത് . വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായിരുന്നു .…

ബംഗ്ലാദേശ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി

Posted by - Dec 12, 2019, 04:34 pm IST 0
ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി  എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ…

Leave a comment