ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു

194 0

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുന്നു. അതിന്റെ ഭാഗമായി എണ്ണക്കമ്പിനി മേധാവികളുമായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ചര്‍ച്ചകള്‍ നടത്തും. കര്‍ണാടക തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒമ്പതാം ദിവസമാണ് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നത്. 

അതേസമയം പെട്രോളിയം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലെ ഉത്പ്പാദനക്കുറവാണ് ഇന്ധന വില വര്‍ദ്ധനവിന് പ്രധാന കാരണമെന്നും ക്രൂഡ് ഓയില്‍ വിലയില്‍ അന്താരാഷ്ട്ര വിപണിയിലുണ്ടായ വര്‍ദ്ധനവും രാജ്യത്ത് ഇന്ധന വിലവര്‍ദ്ധിക്കാന്‍ കാരണമായെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. 

കൂടാതെ നികുതി കുറയ്ക്കണമെന്ന ശുപാര്‍ശ ധനമന്ത്രാലയത്തിന് നല്‍കുമെന്നും മന്ത്രാലയം അറിയിച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് വില.

Related Post

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST 0
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്…

ഇ-സിഗരറ്റ് നിരോധിക്കുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി

Posted by - Sep 18, 2019, 05:43 pm IST 0
ന്യൂ ഡൽഹി : രാജ്യത്തെ ഇ-സിഗരറ്റും ഇ-ഹുക്കയും നിരോധിക്കാനുള്ള ഉത്തരവിന് കേന്ദ്ര മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് തെരഞ്ഞെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭായോഗ യോഗത്തിൽ…

മോശം ആരോഗ്യത്തെ തുടർന്ന് മേധ പട്കർ നിരാഹാര സമരം അവസാനിപ്പിച്ചു

Posted by - Sep 3, 2019, 03:15 pm IST 0
ഭോപ്പാൽ: ആരോഗ്യ പ്രവർത്തകയും 'സേവ് നർമദ' പ്രസ്ഥാനത്തിന്റെ തുടക്കക്കാരിയുമായ  മേധ പട്കർ ആരോഗ്യം മോശമായതിനെ തുടർന്ന് മധ്യപ്രദേശിൽ ഒമ്പത് ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചു. അയൽ ഗ്രാമങ്ങളിൽ…

ബിജെപിയുടെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അതിഥി സിംഗ് 

Posted by - Oct 3, 2019, 10:48 am IST 0
ലഖ്‌നൗ :  ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരിപാടിയിൽ പങ്കെടുത്ത് കോൺഗ്രസ്സ് എംഎൽഎ അദിതി സിംഗ്. യോഗി സർക്കാരിന്റെ ഗാന്ധി ജയന്തി ദിനത്തിലെ ചടങ്ങിലാണ് അദിതി…

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST 0
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ…

Leave a comment