കോടതി നിര്‍ദേശം അനുസരിക്കാതിരുന്നതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും പിഴ

251 0

ന്യൂഡല്‍ഹി:  അശ്ലീല വീഡിയോകളുടെ പ്രചരണം നിയന്ത്രിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ഗൂഗിളിനും ഫേസ്ബുക്കിനും വാട്‌സ്‌ആപ്പിനും പിഴ. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളുടെ വീഡിയോകള്‍ പ്രചരിക്കുന്നത് തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പിഴ ചുമത്തിയത്.  

ഒരു ലക്ഷം രൂപ വീതമാണ് പിഴിട്ടിരിക്കുന്നത്. മൈക്രോസോഫ്റ്റ്, യാഹൂ എന്നീ കമ്ബനികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. സൈബര്‍ കുറ്റങ്ങളെ സംബന്ധിച്ച പരാതികള്‍ നല്‍കാന്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ജൂലായ് 15ഓടെ നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ജസ്റ്റിസ് മദന്‍ ബി.ലോക്കൂര്‍ അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. 

ഇന്റര്‍നെറ്റിലും വാട്‌സ്‌ആപ്പിലും അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് ചൂണ്ടിക്കാട്ടി പ്രജ്വല എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ കോടതി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിരുന്നു. കമ്മിറ്റി സമര്‍പ്പിച്ച 11 ശുപാര്‍ശകള്‍ നടപ്പാക്കിയ ശേഷം കോടതിയെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ക്ക് പിഴ ചുമത്തിയത്. എന്തൊക്കെ നടപ്പാക്കിയെന്ന് ജൂണ്‍ 30ന് മുമ്ബ് കോടതിയെ അറിയിക്കണം. 

Related Post

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 

Posted by - Apr 22, 2018, 07:23 am IST 0
കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്  കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട്  തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു…

സീതാറാം യെച്ചൂരിക്ക് ജമ്മു കശ്മീർ  സന്ദർശിക്കാൻ സുപ്രീം കോടതി അനുമതി നൽകി

Posted by - Aug 28, 2019, 03:45 pm IST 0
സി.പി.ഐ എം സെക്രട്ടറി സീതാറാം യെച്ചൂരി ജമ്മു കശ്മീർ സന്ദർശിച്ച് പാർട്ടി സഹപ്രവർത്തകനും മുൻ എം.എൽ.എയുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണും. ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്രം…

നിയമസഭാ ഗെയ്റ്റിന് മുന്നില്‍ അപമാനിച്ചെന്ന് ബംഗാൾ ഗവർണ്ണർ 

Posted by - Dec 5, 2019, 03:50 pm IST 0
കൊൽക്കത്ത: നിയമസഭാ സ്പീക്കര്‍ തന്നെ അപമാനിച്ചെന്ന പരാതിയുമായി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ രംഗത്തെത്തി . ഇന്ന് രാവിലെ ഗവര്‍ണര്‍ നിയമസഭയിലേക്കെത്തിയപ്പോള്‍ പ്രധാനപ്പെട്ട ഗെയ്റ്റുകളെല്ലാം അടച്ചിട്ട നിലയിലായിരുന്നു. വിഐപികള്‍…

വിമാനങ്ങളിൽ ഇനിമുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം 

Posted by - May 2, 2018, 06:47 am IST 0
ഇന്നലെ വരെ വിമാനങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ലായിരുന്നു. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിൽ വെച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനോ ഫോൺ ചെയ്യാനോ അനുമതി ഇല്ലായിരുന്നു. എന്നാൽ ഇനിമുതൽ 3000 മീറ്റർ…

Leave a comment