നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു: സംസ്ഥാനം ഭീതിയില്‍ 

100 0

മലപ്പുറം : മലപ്പുറത്ത് നിപാ വൈറസ് ബാധിച്ച്‌ നാലുപേര്‍ മരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനായി ഡിഎംഒയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. മരണം നടന്ന നാല് ഇടങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സര്‍വേ ആരംഭിച്ചിട്ടുണ്ട്. വേനല്‍ മഴ പെയ്തതിന് ശേഷം മേലാറ്റൂര്‍, ചുങ്കത്തറ, തേഞ്ഞിപ്പലം ഭാഗങ്ങളില്‍ ഡെങ്കി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യവകുപ്പിന്റെ പനി സര്‍വേ തുടരുന്നതിനിടെയാണ് നാല് മരണങ്ങള്‍ സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംഒസക്കീനയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരുന്നത്.

പനി ബാധിച്ച്‌ മൂന്നു ദിവസത്തിനകം മരണം സംഭവിച്ചു എന്നതാണ് മലപ്പുറത്തെ നാല് കേസുകളിലുമുള്ള സമാനത. നിപാ വൈറസ് ബാധിച്ചതിന്റെ മറ്റു ലക്ഷണങ്ങളും കണ്ടെത്തി. മരിച്ച തെന്നല സ്വദേശിനിയുടെ രക്തസാംപിള്‍ മണിപ്പാലിലെ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. മറ്റു മൂന്നു പേരുടെ രക്തസാംപിള്‍ പരിശോധനക്കായി ഇന്ന് അയക്കും. പ്രതിരോധ പ്രവര്‍ത്തനം അടക്കമുള്ള കാര്യങ്ങള്‍ക്കായി ആക്ഷന്‍ പ്ലാന്‍ യോഗം തയ്യാറാക്കും. കഴിഞ്ഞ ജനുവരിയില്‍ തേഞ്ഞിപ്പലത്ത് രണ്ടു പേര്‍ പനി ബാധിച്ച്‌ മരിച്ചിരുന്നു. മണിപ്പാലില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായിരുന്നില്ല.

Related Post

സബ്കളക്ടര്‍ക്കെതിരെ മോശമായി സംസാരിച്ച സംഭവം; എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്

Posted by - Feb 11, 2019, 11:19 am IST 0
ഇടുക്കി: ദേവികുളം സബ് കളക്ടര്‍ രേണു രാജിനെതിരെ മോശമായി സംസാരിച്ച സംഭവത്തില്‍ എസ് രാജേന്ദ്രന്‍ എംഎല്‍എ ഖേദം പ്രകടിപ്പിടച്ച്‌ രംഗത്ത്. തന്റെ പരാമര്‍ശം സ്ത്രീസമൂഹത്തെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദിക്കുന്നു…

കോട്ടയം ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

Posted by - May 29, 2018, 08:33 am IST 0
കെവിന്റെ ദുരഭിമാന കൊലയില്‍ പ്രതിഷേധിച്ച്‌ കോട്ടയം ജില്ലയില്‍ ഇന്ന് യുഡിഎഫ്, ബിജെപി,ദലിത് സംഘടനകളുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ബിജെപി ജനറല്‍…

എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി

Posted by - Dec 31, 2018, 11:35 am IST 0
തി​രു​വ​ന​ന്ത​പു​രം: എ​ന്‍​എ​സ്‌എ​സി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. എ​ന്‍​എ​സ്‌എ​സി​ന് ഇ​ര​ട്ട​ത്താ​പ്പാ​ണെ​ന്ന് സം​ഘ​ട​ന​യു​ടെ പേ​രെ​ടു​ത്ത് പ​റ​യാ​തെ മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. ഏ​തി​ല്‍​നി​ന്നൊ​ക്കെ സ​മ​ദൂ​ര​മെ​ന്ന് എ​ന്‍​എ​സ്‌എ​സ് പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടി 

Posted by - Dec 30, 2018, 09:35 am IST 0
പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ വീണ്ടും നീട്ടും. ജനുവരി 5 വരെ നിരോധനാജ്ഞ നീട്ടാനാണ് തീരുമാനം. സം​ഘ​ര്‍​ഷ സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന പോ​ലീ​സ് റി​പ്പോ​ര്‍​ട്ട് പ​രി​ഗ​ണി​ച്ചാ​ണു ന​ട​പ​ടി. ജില്ലാ പൊലീസ്…

Leave a comment