മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനം 

328 0

ബെംഗളുരു: രാഷ്‌ട്രീയ അനിശ്‌ചിതത്വം നില നില്‍ക്കുന്ന കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ ജെഡിഎസ്, എംഎല്‍എമാരെ ഹൈദരാബാദില്‍ എത്തിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബെംഗളൂരുവിട്ടത്. അതേ സമയം ബിജെപി മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് ഇന്ന് നിര്‍ണായക ദിനമാണ്. കര്‍ണാടക വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍ ഇന്നുണ്ടാകും. സര്‍ക്കാറുണ്ടാക്കാന്‍ യെദ്യൂരപ്പയെക്ഷണിച്ച നടപടി ശരിയാണോയെന്ന് കോടതി പരിശോധിക്കും.യെദ്യൂരപ്പ ഗവര്‍ണര്‍ക്ക്‌ നല്‍കിയ എംഎല്‍എമാരുടെ ലിസ്‌റ്റ്‌ കോടതി പരിശോധിക്കും ഭുരിപക്ഷമില്ലെങ്കില്‍ യെദ്യൂരപ്പക്ക്‌ രാജിവെക്കേണ്ടിവരും. 

ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബിജെപിക്ക്‌ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ അവസരം നല്‍കിയതില്‍ പ്രതിഷേധിച്ച്‌ മല്ലിഗാര്‍ജുന്‍ ഖാര്‍ഗെയുടെയും ഗുലാം നബി ആസാദിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഇന്ന് കര്‍ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച്‌ നടത്തും. നേരത്തെ എംഎല്‍ എമാരെ വാളയാര്‍ അതിര്‍ത്തി വ‍ഴി കൊച്ചിയിലേക്ക് മാറ്റുമെന്ന് സൂചനയുണ്ടായിരുന്നു പിന്നീട്‌ അതുപേക്ഷിച്ചു. പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തിനുള്ള അനുമതിയും ഇന്നലെ നിഷേധിച്ചിരുന്നു. കര്‍ണാടകയില്‍ എം എല്‍ എമാരെ താമസിപ്പിച്ച റിസോര്‍ട്ടിനുള്ള സുരക്ഷ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ പിന്‍വലിച്ചതിനെത്തുടര്‍ന്നാണ് എം എല്‍ എമാരെ ബാംഗ്ലൂരുവില്‍ നിന്നും മാറ്റിയത്. 36 ജെഡി എസ് എം എല്‍ എമാരാണ് ഹൈദരാബാദില്‍ എത്തിയത്. 

Related Post

നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി

Posted by - Mar 21, 2018, 09:35 am IST 0
നിരവും  ചോക്സിയും നാട്ടിലേക്ക് പണം എത്തിച്ചത് ഹവാല വഴി  നിരവും  ചോക്സിയും ചേർന്ന് തട്ടിപ്പ് നടത്തിയ 12300 കോടി രൂപ നാട്ടിലെ (മുംബൈ ) കമ്പിനിലെത്തിച്ചത് ഹവാല…

ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി

Posted by - Jan 16, 2020, 11:30 am IST 0
ഭുവനേശ്വര്‍: ഒഡിഷയിലെ സലഗാവില്‍ തീവണ്ടി പാളം തെറ്റി, ഇരുപത് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരുടെ ആരുടേയും നില ഗുരുതരമല്ല. ഇതിനെ…

വധഭീഷണി നേരിടുന്നതായി ജെ.എന്‍.യു വിദ്യര്‍ത്ഥി

Posted by - Jun 9, 2018, 03:08 pm IST 0
ന്യൂഡല്‍ഹി: വധഭീഷണിയുണ്ടെന്ന പരാതിയുമായി ജെ.എന്‍.യു വിദ്യാര്‍ഥി ഉമര്‍ ഖാലിദ്​. അധോലോക നായകന്‍ രവിപൂജാരിയെന്ന്​ സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നാണ്​ പരാതി. ഡല്‍ഹി പൊലീസിലാണ്​ ഉമര്‍…

ബലാൽസംഗ കേസ് വിധി വന്നു: ആശാറാം ബാപ്പുവിന് ജീവപര്യന്തം

Posted by - Apr 26, 2018, 05:55 am IST 0
സ്വയം പ്രഘ്യാപിത ആൾദൈവമായ ആശാറാം ബാപ്പുവിന് പ്രായപൂർത്തി ആവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം ശിക്ഷ ലഭിച്ചു. കൂടെ ഉണ്ടായിരുന്ന 4 പേരിൽ 2 പേരെ വെറുതെവിടുകയും…

ഇന്ത്യാക്കാരെ ഒന്നിപ്പിക്കുന്ന നേതാവാണ് മോദി: പ്രധാനമന്ത്രിയെ പുകഴ്ത്തി ടൈം മാഗസിന്‍  

Posted by - May 30, 2019, 05:00 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭതിരഞ്ഞെടുപ്പിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിക്കുന്ന ലേഖനംപ്രസിദ്ധീകരിച്ച ടൈം മാഗസിന്റെനടപടി രാജ്യത്ത് ഏറെവിവാദങ്ങള്‍ക്ക് കാരണമായിരുന്നു. മോദിയെ ഇന്ത്യയുടെഭിന്നിപ്പിന്റെ മേധാവി എന്നായിരുന്നു ആ ലേഖനത്തില്‍…

Leave a comment