സ്ഥിരമായി വരുന്ന കാമുകന്മാര്‍ക്ക് മുന്നില്‍ മകളെ കാഴ്ചവെച്ചത് സ്വന്തം അമ്മ: തീയറ്റര്‍ പീഡനത്തിന് ശേഷം നാടിനെ നടുക്കി വീണ്ടുമൊരു സംഭവം കൂടി 

272 0

തിരുവനന്തപുരം; അമ്മയുടെ വഴിവിട്ടം ബന്ധം, സ്ഥിരമായി വരുന്ന കാമുകന്‍ തന്നെയും ഉപദ്രവിച്ചു തുടങ്ങിയപ്പോള്‍ സഹിക്കാനാവാതെ പതിനേഴുകാരി വീടുവിട്ടിറങ്ങി. കാമുകന് എല്ലാ ഒത്താശയും ചെയ്തുകൊടുത്തത് സ്വന്തം അമ്മ. തിരുവനന്തപുരം വെള്ളറട കുന്നത്തുകാലിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശിനിയാണ് പൊലീസിന്റെ പിടിയിലായത്. അക്രമം സഹിക്കാനാവതെ കുട്ടി ദിവസങ്ങള്‍ക്ക് മുന്‍പ് അമ്മ അറിയാതെ ബന്ധുവിന്റെ വീട്ടിലേക്ക് പോയിരുന്നു. 

തുടര്‍ന്ന് ഒന്‍പതാം തീയതി മകളെ കാണാനില്ലെന്നു കാട്ടി അമ്മ വെള്ളറട പൊലീസില്‍ നല്‍കിയ പരാതിയിന്മേലുള്ള അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. പരാതിയെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസിന് കുട്ടിയുടെ ഡയറി ലഭിച്ചതാണ് അന്വേഷണം അമ്മയിലേക്ക് എത്തിച്ചത്. ഇതില്‍ അമ്മയുട വഴിവിട്ട ബന്ധങ്ങളെ കുറിച്ച്‌ രേഖപ്പെടുത്തിയിരുന്നു. 

അമ്മയുടെ ഒത്താശയുടെ ഫലമായി കാമുകന്‍ നഗനതാ പ്രദര്‍ശനവും പീഡന ശ്രമവും പതിവാക്കി. അമ്മയുടെ കാമുകന്‍ ഇപ്പോള്‍ ഒളിവിലാണ്. പിന്നീട് കുട്ടിയെ ബന്ധുവീട്ടില്‍നിന്ന് കണ്ടെത്തി. ഇടയ്ക്കിടെ വീട്ടിലെത്തുന്ന അമ്മയുടെ കാമുകന്റെ ശല്യം കാരണമാണ് വീടു വിട്ടിറങ്ങിയതെന്ന് കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. വെള്ളറട എസ്‌ഐ. സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവര്‍ക്കെതിരേ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.

Related Post

കെ എം മാണിയുടെ മൃതശരീരം കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു

Posted by - Apr 11, 2019, 03:59 pm IST 0
പാലാ: കെ എം മാണിയുടെ മൃതശരീരം പാലായിലെ കരിങ്ങോഴക്കൽ വീട്ടിൽ എത്തിച്ചു. പ്രിയ നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ അനിയന്ത്രിതമായ ജനപ്രവാഹം കാരണം നിശ്ചയിച്ചതിലും ഏറെ വൈകിയാണ് വിലാപയാത്ര ഓരോ പോയിന്‍റും പിന്നിട്ടത്. …

ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

Posted by - Nov 15, 2018, 09:38 pm IST 0
പത്തനംതിട്ട: ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സന്നിധാനം, പമ്ബ, ഇലവുങ്കല്‍, നിലയ്ക്കല്‍ എന്നിവിടങ്ങളിലാണ് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നവംബര്‍ 15 വ്യാഴാഴ്ച അര്‍ധരാത്രി…

കനത്ത മഴ: പത്ത് ട്രെയിനുകള്‍ റദ്ദാക്കി

Posted by - Jul 18, 2018, 08:42 am IST 0
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്, പാലക്കാട്-തിരുനെല്‍വേലി പാലരുവി എക്‌സപ്രസ്, കോട്ടയം-എറണാകുളം, എറണാകുളം-…

ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ച്‌ ഡ്രൈവര്‍ മരിച്ചു

Posted by - Nov 27, 2018, 01:08 pm IST 0
മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തില്‍ ഡ്രൈവര്‍ മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്കിന് സമീപത്ത് രാത്രി പത്തോടെയായിരുന്നു അപടം. സംഭവത്തെ തുടര്‍ന്ന് പൊലീസും അഗ്നിശമന…

Leave a comment