ലോകത്തെ ഭീതിയിലാഴ്ത്തി എബോള രോഗം വീണ്ടും പടരുന്നു

149 0

കിന്‍ഷാസ: ലോകത്തെ ഭീതിയിലാഴ്ത്തി നാളുകള്‍ക്ക് ശേഷം എബോള രോഗം വീണ്ടും പടരുന്നു. മൃഗങ്ങളില്‍ നിന്നാണ് അതീവ അപകടകാരികളായ എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. 

നിരവധി പേര്‍ക്ക് രോഗം പകര്‍ന്നതായി കോംഗോ ആരോഗ്യ മന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്. എബോള ബാധയെ പ്രതിരോധിക്കാന്‍ വിദഗ്ധ ആരോഗ്യസംഘത്തെ മേഖലയില്‍ നിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു. 

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കിടെ 17 പേര്‍ എബോള പിടിപെട്ട് മരണമടഞ്ഞതായാണ് റിപ്പോര്‍ട്ട്.  1976ലാണ് കോംഗോയിലെ യംബുക്കുഗ്രാമത്തില്‍ എബോള നദിക്കരയില്‍ ലോകത്തിലാദ്യമായി ഈ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. എബോള നദിയുടെ നാമത്തില്‍ നിന്നാണ് ഈ രോഗത്തിനിന്റെ പേര് ഉത്ഭവിച്ചത്. 

Related Post

ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി 

Posted by - Mar 14, 2018, 12:35 pm IST 0
ഇതിഹാസം സ്റ്റീഫന്‍ ഹോക്കിങ് ഓർമ്മയായി  ചാരുകസേരയിൽ ഇരുന്നുകൊണ്ട് ലോകത്തെഞെട്ടിച്ച സ്റ്റീഫന്‍ ഹോക്കിങ്(76) ശാസ്ത്രലോകത്തിൽനിന്നും വിടവാങ്ങി.കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗണിതശാസ്ത്ര പ്രൊഫസര്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹം ക്ഷിരപഥത്തിലെ തമോഗർത്തങ്ങളെ കുറിച്ചുള്ള…

ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു

Posted by - May 10, 2018, 02:08 pm IST 0
നെയ്റോബി: കെനിയയില്‍ ഡാം പൊട്ടിത്തെറിച്ച് 21 പേര്‍ കൊല്ലപ്പെട്ടു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. പ്രദേശിക സമയം രാത്രി ഏഴി മണിക്കായിരുന്നു അപകടം. ഇതുവരെ 21 പേരുടെ…

സിറിയയിൽ മിസൈൽ ആക്രമണം 

Posted by - Apr 9, 2018, 10:01 am IST 0
സിറിയയിൽ മിസൈൽ ആക്രമണം  സിറിയൻ മിലിട്ടറി വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. സിറിയയിലെ തായ്‌ഫുർ മിലിട്ടറി വിമാനത്താവളത്തിൽ ഉണ്ടായ മിസൈൽ ആക്രമണത്തിൽ നിരവധി പേർ മരിച്ചു. ഇന്നലെ ഭൗമ…

പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jul 1, 2018, 08:03 am IST 0
ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്ക് കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ്…

ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനം 

Posted by - Nov 23, 2018, 11:29 am IST 0
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി നഗരത്തിലുള്ള ചൈനീസ് നയതന്ത്ര കാര്യാലയത്തിന് സമീപം സ്ഫോടനവും വെടിയൊച്ചയും കേട്ടതായി റിപ്പോര്‍ട്ട്. മൂന്നംഗ സംഘമാണ് ഗ്രനേഡും തോക്കുകളും ഉപയോഗിച്ച്‌ ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികളെ…

Leave a comment