വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി 

398 0

വവ്വാല്‍ ഷോട്ടില്‍ പെണ്‍കുട്ടികളുടെ കുളി സീന്‍ പകര്‍ത്തിയ വിരുതന് കിട്ടിയത് എട്ടിന്റെ പണി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കുളിക്കുന്ന ദൃശ്യങ്ങള്‍ മരത്തില്‍ തൂങ്ങിക്കിടന്നു പകര്‍ത്തിയ മെഡിക്കല്‍ കോളേജ് ജീവനക്കാരനെയാണ് നാട്ടുകാര്‍ പിടികൂടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരനായ കാട്ടാക്കട കഞ്ചിയൂര്‍കോണം വടക്കേപാലന്തറ പുത്തന്‍കോണം വീട്ടില്‍ രതീഷ് കുമാര്‍(31) ആണ് പിടിയിലായത്. ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 

അതിസാഹസികമായിട്ടായിരുന്നു ഇയാള്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. പെണ്‍കുട്ടി കുളിക്കാന്‍ കുളിമുറിയില്‍ കയറുന്നതു ശ്രദ്ധയില്‍ പെട്ട് ഇയാള്‍ മൊബൈല്‍ ഫോണുമായി അടുത്തുള്ള മരത്തില്‍ കയറുകയായിരുന്നു. തുടര്‍ന്ന് കുളിമുറയിലേയ്ക്ക് തലയിട്ട് ഇയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചു. ഇതു കണ്ട പെണ്‍കുട്ടി അലറി വിളിക്കുകയായിരുന്നു. തുടര്‍ന്നു വീട്ടുകാരും നാട്ടുകാരും ഓടിക്കൂടി. അപ്പോഴേയ്ക്കും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്നു പുലര്‍ച്ചെ സ്വന്തം വീട്ടില്‍ എത്താന്‍ ശ്രമം നടത്തുമ്പോള്‍ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. 

Related Post

സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്

Posted by - May 31, 2018, 09:32 am IST 0
സംസ്ഥാനത്ത് ഇന്ധനവിലയിൽ നേരിയ കുറവ്. പെട്രോളിന് 7 പൈസയും ഡീസലിന് 6 പൈസയുമാണ് കുറഞ്ഞത്. തിരുവനന്തപുരത്ത് പെട്രോളിന് 82 രൂപ 54 പൈസയും ഡീസലിന് 75 രൂപ…

കേരളത്തിൽ പണിമുടക്ക് തുടങ്ങി

Posted by - Apr 2, 2018, 09:31 am IST 0
കേരളത്തിൽ പണിമുടക്ക് തുടങ്ങി  ഇന്നലെ രാത്രി 12 മണിമുതലാണ് കേരളത്തിൽ പണിമുടക്ക് തുടങ്ങിയത് സിഐടിയു, ഐഎൻ ടിയുസി, എഐടിയുസി, എസ്ടിയു, തുടങ്ങിയ സംഘടനകളുടെ നേതൃത്ത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്.…

 നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

Posted by - Sep 8, 2018, 07:35 am IST 0
കുണ്ട്രത്തൂര്‍: കാമുകനോടൊപ്പം ജീവിക്കാന്‍ വേണ്ടി നൊന്തുപെറ്റ മക്കളെ കൊലപ്പെടുത്തിയ അഭിരാമിയുടെ ക്രൂരതയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന്റെ ജന്മദിവസം തന്നെയാണ് അഭിരാമി ഭര്‍ത്താവിനെയും മക്കളെയും കൊലപ്പെടുത്താനായി തിരഞ്ഞെടുത്തത്.…

വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു

Posted by - Dec 12, 2018, 02:10 pm IST 0
ബെംഗളൂരു: കര്‍ണാടക വനത്തിനുള്ളില്‍ മലയാളി വെടിയേറ്റു മരിച്ചു. കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശി ജോര്‍ജ് വര്‍ഗീസാണ് മരിച്ചത്. കര്‍ണാടക വാഗമണ്ഡലം പോലീസ് പരിധിയില്‍ ആണ് സംഭവം. കര്‍ണാടക വാഗമണ്‍…

Leave a comment