സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടത്തിലെ വിവാദം: ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍

175 0

തിരുവനന്തപുരം: ഷൊര്‍ണ്ണൂരില്‍ ട്രെയിന്‍ യാത്രയ്ക്കിടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ ഡോ. ഉന്മേഷ് കുറ്റവിമുക്തന്‍. പ്രതിഭാഗത്തിന് അനുകൂലമായി ഡോ.ഉന്മേഷ് മൊഴി നല്‍കിയെന്നായിരുന്നു ആരോപണം. പ്രതിഭാഗവുമായി ഒത്തുകളിച്ചു എന്നാരോപിച്ചാണ് ഫോറന്‍സിക് വിദഗ്ധനായ ഡോ. ഉന്മേഷിനെ സസ്‌പെന്റു ചെയ്തത്. വിവാദം ഉണ്ടായി ഏഴു വര്‍ഷത്തിനു ശേഷമാണ് ഡോ.ഉന്മേഷ് കുറ്റവിമുക്തനായത്. സസ്‌പെന്‍ഷന്‍ അടക്കമുള്ള അച്ചടക്ക നടപടിക്ക് വിധേയനായിരുന്ന ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയതോടെ സ്ഥാനക്കയറ്റം അടക്കം തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ നല്‍കിയാണ് സര്‍വീസില്‍ തിരിച്ചെടുക്കുന്നത്.  

ഡോ.ഉന്മേഷ് സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും ഡോ.ശ്രീകുമാരി അധ്യക്ഷയായ സമിതിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ ഡോ. ഉന്മേഷിനെതിരായ നടപടി അവസാനിപ്പിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്. സൗമ്യയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത് ഡോ.ഉന്മേഷ് ആയിരുന്നു. സര്‍ക്കാര്‍ വകുപ്പുതലത്തില്‍ നടത്തിയ അന്വേഷണത്തിന് ശേഷമാണ് ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കിയത്. നേരത്തെ നടത്തിയ വിജിലന്‍സ് അന്വേഷണത്തിലും ഡോ.ഉന്മേഷിനെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉന്മേഷ് അവിഹിതമായി നേട്ടമുണ്ടാക്കിയിട്ടില്ലെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 

സൗമ്യയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത് ആരാണെന്നതിനെ ചൊല്ലിയും തര്‍ക്കം വന്നിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ഷേര്‍ളി വാസുവും ഡോ.ഉന്മേഷും തമ്മിലായിരുന്നു അവകാശ തര്‍ക്കം. പ്രോസിക്യുഷന്‍ ഡോ.ഷേര്‍ലി വാസുവിനെ ഹാജരാക്കിയപ്പോള്‍ പ്രതിഭാഗം ഡോ.ഉന്മേഷിനെ ഹാജരാക്കിയത് വിവാദമായിരുന്നു. സൗമ്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് താനാണെന്നും ഡോ.ഷേര്‍ലി വാസു തിരുത്തലുകള്‍ വരുത്തിയതാണെന്നും ഉന്മേഷ് ആരോപിച്ചിരുന്നു. ഇതോടെ ഡോ.ഉന്മേഷ് പ്രതിഭാഗത്തേക്ക് കൂറുമാറിയെന്ന പരാതിയിലാണ് ഇയാള്‍ക്കെതിരെ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

Related Post

യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു

Posted by - Apr 21, 2018, 09:27 am IST 0
ഇടപ്പള്ളിയിൽ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. നൗഫൽ, മീര എന്നിവരാണ് മരിച്ചത്. വിവാഹമോചിതയായ മീരയും നൗഫലും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ മീരയ്ക്ക്…

സുപ്രീംകോടതി വിധിക്കെതിരെ  പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം

Posted by - Sep 29, 2018, 07:58 pm IST 0
പത്തനംതിട്ട: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പന്തളം രാജകുടുംബം.  സുപ്രീംകോടതി വിധി മറികടക്കാനുള്ള നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന്…

കനത്ത മഴയ്‌ക്കും വെള്ളപ്പൊക്കത്തിനും സാധ്യത 

Posted by - Sep 26, 2018, 10:18 pm IST 0
തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്‌ക്ക് സാദ്ധ്യത ഉണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. നാളെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്കും തുടര്‍ന്നുള്ള മൂന്ന് ദിവസങ്ങളില്‍…

മെഡിക്കൽ പ്രവേശനബിൽ പാസാക്കി

Posted by - Apr 5, 2018, 06:05 am IST 0
മെഡിക്കൽ പ്രവേശനബിൽ പാസാക്കി സുപ്രിംകോടതിയുടെ വിമർശനം അവഗണിച്ച് കരുണ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥിനികളുടെ പ്രവേശനം സാധുവാക്കാനുള്ള നിയമം നിയമസഭ പാസാക്കി. കോൺഗ്രസ് അംഗം വി.ടി ബൽറാം മാത്രമാണ്…

തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും

Posted by - Nov 16, 2018, 07:29 pm IST 0
കൊച്ചി : ശബരിമല സന്ദര്‍ശിക്കാനെത്തിയ ഭൂമാതാ ബ്രിഗേഡ്‌ നേതാവ്‌ തൃപ്തി ദേശായി പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്ന്‌ മടങ്ങിപ്പോകും. ഇന്ന് രാത്രി 9.30ന് മടങ്ങിപ്പോകുമെന്ന് തൃപ്തി ദേശായി പൊലീസിനെ അറിയിച്ചു.…

Leave a comment