പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്ന് : പരിഹാസവുമായി രാഹുല്‍ ഗാന്ധി

554 0

ബംഗളൂരു: പെണ്‍കുട്ടികള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നെന്ന് പരിഹസിച്ച്‌ കോണ്‍ഗ്രസ്സ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബേഠി ബചാവോ, ബേഠി പഠാവോ എന്ന ബി ജെ പിയുടെ മുദ്രാവാക്യം മാറ്റി വിളിക്കാന്‍ സമയമായെന്നും രാഹുല്‍ പറഞ്ഞു. അതേസമയം താന്‍ നടപ്പിലാക്കിയ പദ്ധതികളുടെ ഫോട്ടോസ്റ്റാറ്റാണ്, ബി ജെ പിയുടെ പ്രകടന പത്രികയെന്നും, കോണ്‍ഗ്രസ് ഇന്ദിരാ കാന്റീന്‍ അവതരിപ്പിച്ചപ്പോള്‍ അന്നപൂര്‍ണ കാന്റീനുമായാണ് ബിജെപി വരുന്നതെന്നും, മുഖ്യമന്ത്രി സിദ്ധരാമയ്യയും പരിഹസിച്ചു. കര്‍ഷകക്ഷേമ പദ്ധതികളുമായി വോട്ടുവാരിക്കൂട്ടാന്‍ ലക്ഷ്യമിട്ട് ബി ജെ പി യും ബിജെപിയുടെ വാഗ്ദാനങ്ങള്‍ കോപ്പിയടിയാണെന്ന് കോണ്‍ഗ്രസ്സും രംഗത്തിറങ്ങിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് പ്രചാരണരംഗം സാക്ഷ്യം വഹിക്കുന്നത്. 

പെണ്‍കുട്ടികളുടെ സുരക്ഷയ്ക്കും ഉന്നമനത്തിനുമായുള്ള കേന്ദ്രസര്‍ക്കാരിന്റെ മുദ്രവാക്യം ബേഠി ബചാവോ, ബേഠി പഠാവോ മാറ്റി, ബി ജെ പി എം എല്‍ എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നര്‍ത്ഥമുള്ള 'ബേഠി ബചാവോ ബിജെപി എംഎല്‍എ സെ'എന്നു ചൊല്ലണമെന്നായിരുന്നു രാഹുലിന്റെ പരിഹാസം. കര്‍ണാടകയിലെ കലബുറഗിയില്‍ നടന്ന പ്രചാരണ റാലിയില്‍ ഉന്നാവ് പീഡനം പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ പ്രസംഗം . ബി ജെ പി പ്രകടന പത്രികയില്‍ വോട്ടര്‍മാര്‍ക്ക് പുതുതായി ഒന്നും നല്‍കാനില്ലെന്നും തീര്‍ത്തും നിലവാരമില്ലാത്ത സങ്കല്‍പങ്ങളാണ് പത്രികയില്ലെന്നും രാഹുല്‍ പറഞ്ഞു.

Related Post

ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ

Posted by - Apr 23, 2018, 07:20 am IST 0
ബിജെപിക്കെതിരെ ആഞ്ഞടിച്ച് പിണറായി വിജയൻ 22ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ സമാപന സമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം ബിജെപിക്കെതിരെ സംസാരിച്ചത്. പിണറായി വിജയൻ തന്ടെ ഒഫീഷ്യൽ ഫേസ്ബുക് പേജിലും ബിജെപിക്കെതിരെ…

പി.സി. ജോര്‍ജ് എന്‍.ഡി.എ.യിലേക്ക്; ബി.ജെ.പിയുമായി ചര്‍ച്ച നടത്തി  

Posted by - Feb 28, 2021, 05:58 pm IST 0
തൃശൂര്‍: ജനപക്ഷം നേതാവ് പി. സി. ജോര്‍ജ് എന്‍.ഡി.എ. സഖ്യത്തിലേക്ക്. ശനിയാഴ്ച രാത്രി നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ പി.സി. ജോര്‍ജ് പങ്കെടുത്തിരുന്നതായി ബിജെപി നേതൃത്വം വെളിപ്പെടുത്തി.…

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി

Posted by - Dec 12, 2018, 04:18 pm IST 0
ലഖ്​നോ: മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരണത്തിന്​ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് സമാജ്​വാദി പാര്‍ട്ടി (എസ്​.പി) അധ്യക്ഷനും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ്​ യാദവ്​. കോണ്‍ഗ്രസിന് സമാജ്​വാദി പാര്‍ട്ടി അധ്യക്ഷ മായാവതി…

തുലാഭാരത്തിനിടെ ത്രാസ് പൊട്ടി വീണ് ശശി തരൂരിന് പരിക്ക്

Posted by - Apr 15, 2019, 06:52 pm IST 0
തിരുവനന്തപുരം: ഗാന്ധാരിയമ്മൻ കോവിലിൽ തുലാഭാരം നടത്തുന്നതിനിടെ  ത്രാസ് പൊട്ടി തലയിൽ വീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരത്തെ ഗാന്ധാരിയമ്മൻ കോവിലിൽ…

Leave a comment