കര്‍ണാടക തെരഞ്ഞെടുപ്പ്: പ്രധാനമന്ത്രി ഇന്ന് സംസ്ഥാനത്തെത്തും

246 0

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സംസ്ഥാനത്തെത്തും. ചാമരാജനഗറിലും ഉഡുപ്പിയിലും ബെലഗോവിയിലുമായാണ് ഇന്നത്തെ റാലികള്‍. അഞ്ച് ദിവസങ്ങളിലായി പതിനഞ്ച് റാലികളിലാണ് മോദി പങ്കെടുക്കുക. ബിജെപിയ്ക്ക് മേല്‍ക്കൈ ഇല്ലാത്ത മേഖലകളിലാണ് മോദിയുടെ റാലികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. 

റെഡ്ഡിമാരുടെ തട്ടകമായ ബെല്ലാരിയില്‍ വ്യാഴാഴ്ചയാണ് മോദിയുടെ റാലി. കര്‍ണാടകയില്‍ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് റെഡ്ഡിമാര്‍ സജീവ സാനിധ്യമായ സാഹചര്യത്തിലാണ് മോദിയെത്തുന്നതെന്നും ശ്രദ്ധേയമാണ്. കോണ്‍ഗ്രസും ജെഡിഎസും നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ അത് ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്ന കണക്ക് കൂട്ടലിലാണ് നേതൃത്വം. 

ജെഡിഎസുമായുണ്ടാക്കിയ ധാരണയാണ് മേഖലയില്‍ ബിജെപി നേതാക്കളുടെ സജീവസാനിധ്യത്തിന് കാരണമെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്. ഇവിടെ ആകെയുള്ള 57 സീറ്റില്‍ നാലില്‍ മാത്രമാണ് ബിജെപിയ്ക്ക് കഴിഞ്ഞതവണ വിജയിക്കാനായത്. അതേസമയം ലിംഗായത്ത് ജെഡിഎസ് വിഷയങ്ങളില്‍ മോദി നിലപാട് വ്യക്തമാക്കുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം.  

Related Post

വയനാട്ടിൽ രാഹുൽ; ആവേശത്തോടെ യുഡിഎഫ്

Posted by - Apr 1, 2019, 03:04 pm IST 0
വയനാട്: രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായതോടെ ബൂത്ത് കമ്മിറ്റികള്‍ സജീവമാക്കുന്നതിന്‍റെ തിരക്കിലാണ് യുഡിഎഫ് നേതാക്കള്‍. രാത്രി വൈകിയും പലയിടങ്ങളിലും ബൂത്ത് കമ്മിറ്റി രൂപീകരണയോഗങ്ങള്‍ നടന്നു.  മൂന്ന് ദിവസത്തിനുള്ളില്‍…

മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് കെ. സുരേന്ദ്രന്‍

Posted by - Nov 23, 2018, 12:46 pm IST 0
കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ വേട്ടയാടുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മഞ്ചേശ്വരം തിരഞ്ഞെടുപ്പില്‍ താന്‍ ജയിക്കുമോയെന്ന് മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നും അതുകൊണ്ടാണ് തന്നെ കള്ളക്കേസുകളില്‍…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

പാലായുടെ പര്യായമായ മാണിസാർ

Posted by - Apr 10, 2019, 06:16 pm IST 0
കോട്ടയം: അരനൂറ്റാണ്ടിലേറെയായി കേരള രാഷ്ട്രീയത്തിൽ പ്രമാണിയായി തലയുയർത്തി നിന്ന വ്യക്തിത്വമായിരുന്നു കെ.എം. മാണിയുടേത്. മീനച്ചിലാർ അതിരിടുന്ന പാലായുടെ രാഷ്ട്രീയ ഭൂപടത്തിൽ എഴുതപ്പെട്ട വ്യക്തിത്വവും. കുട്ടികൾ നൽകിയ മാണിസാർ…

രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും

Posted by - Jun 3, 2018, 09:40 am IST 0
തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. സര്‍ക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകര്‍ത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോര്‍ട്ട്. കൂടാതെ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പില്‍ മുഴുവന്‍…

Leave a comment