സംസ്ഥാനത്ത് ഇന്ന് മുതൽ നോക്കുകൂലി ഇല്ല : തൊഴില്‍ വകുപ്പ് ഉത്തരവിറക്കി

315 0

തിരുവനന്തപുരം: സാര്‍വദേശീയ തൊഴിലാളി ദിനമായ മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലി നിരോധിച്ച്‌ തൊഴില്‍ വകുപ്പ് ഉത്തരവിറക്കി. ചുമട്ട് തൊഴിലാളി നിയമത്തിലെ ഒന്‍പതാം വകുപ്പ് ഭേദഗതി ചെയ്തതിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തൊഴില്‍ മേഖലയിലെ മോശം പ്രവണതയ്ക്ക് തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് നോക്കുകൂലി അവസാനിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിയിരിക്കുന്നത്. 

ചുമട്ട് തൊഴിലാളികള്‍ അധിക കൂലി വാങ്ങിയാല്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ ഇടപെട്ട് പണം തിരികെ നല്‍കണമെന്നും ഉത്തരവിലുണ്ട്. ഇതുപ്രകാരം ചെയ്യാത്ത ജോലിക്ക് കൂലി ആവശ്യപെടാനോ കൈപ്പറ്റാനോ പാടില്ല. വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കാം. കൂടുതല്‍ തുക തൊഴിലാളികള്‍ കൈപ്പറ്റിയാല്‍ തിരികെ വാങ്ങി നല്‍കാന്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാര്‍ നടപടി എടുക്കണം. യൂണിയനുകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്നതും അവസാനിപ്പിക്കാന്‍ നിര്‍ദേശം ഉണ്ട്. 

പട്ടികയില്‍പെടാത്ത ഇനങ്ങള്‍ക്ക് ഉഭയക്ഷി കരാര്‍ അടിസ്ഥാനമാക്കി കൂലി നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള കയറ്റിറക്ക്, കാര്‍ഷികോത്പന്നങ്ങളുടെ കയറ്റിറക്ക് എന്നിവക്ക് തൊഴിലുടമയ്ക്ക് ഇഷ്ടമുള്ളവരെ നിയോഗിക്കാം. കയറ്റിറക്ക് കൂലി അതത് ജില്ലാ ലേബര്‍ ഓഫീസര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കണം. നോക്കുകൂലി സര്‍ക്കാരിനും ഇടതുമുന്നണിക്കും തലവേദനയാകുകയും വ്യവസായ അനുകൂല അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യുന്നുണ്ടെന്ന വിലയിരുത്തലും ഉത്തരവിന് പിന്നിലുണ്ട്‌.

Related Post

ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായി : ഞെട്ടിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ

Posted by - Apr 30, 2018, 05:02 pm IST 0
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ മിക്ക പ്രദേശങ്ങളിലും അഗ്‌നിബാധ ഉണ്ടായതായി തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് നാസ. ചുവപ്പ് നിറത്തിലാണ് അഗ്‌നിബാധ ഉണ്ടായ പ്രദേശങ്ങളെ നാസ ചിത്രീകരിച്ചിരിക്കുന്നത്.…

രാജസ്ഥാൻ അസംബ്ലി പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

Posted by - Jan 25, 2020, 02:46 pm IST 0
ജയ്പുര്‍:  കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനും പൗരത്വനിമയഭേദഗതിക്കെതിരെ പ്രമേയം പാസാക്കി. ഇതില്‍ പ്രതിഷേധിച്  ബിജെപിയുടെ നിയമസഭാംഗങ്ങള്‍ മുദ്രാവാക്യം വിളിച് നിയമസഭയില്‍ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച തുടങ്ങിയ ബജറ്റ് സമ്മേളനത്തില്‍ നിയമഭേദഗതിക്കെതിരെയുള്ള…

സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവെക്കാന്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -സോണിയ   

Posted by - Jan 13, 2020, 05:33 pm IST 0
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ച്  വെക്കാൻ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്റെ…

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു

Posted by - Jan 30, 2020, 03:59 pm IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനിക്ക്  കൊറോണ ബാധിച്ചതായി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു.…

കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി  

Posted by - Jul 25, 2019, 10:02 pm IST 0
ബെംഗളുരു: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്പീക്കര്‍ കെ.ആര്‍. രമേശ് കുമാര്‍ അയോഗ്യരാക്കി. ഒരു സ്വതന്ത്ര എംഎല്‍എയെയും രണ്ട് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെയുമാണ് അയോഗ്യരാക്കിയിരിക്കുന്നത്. സ്വതന്ത്ര എംഎല്‍എ…

Leave a comment