കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു

388 0

ചെന്നൈ: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടവരെന്ന സംശയത്തിന്റെ പേരില്‍ വെല്ലൂരിലും കാഞ്ചീപുരത്തും ഉത്തരേന്ത്യന്‍ സ്വദേശികളായ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചു കൊന്നു. വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. 

കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35), പരന്താമന്‍(26), വിനോദ്(27), തമിഴ്‌സെല്‍വന്‍(28) എന്നിവരാണ് അറസ്റ്റിലായത്. കമ്പും തടിക്കഷ്ണങ്ങളും കൊണ്ട് മര്‍ദിച്ച്‌ അവശനാക്കിയ ഇയാളെ പിന്നീട് ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വീടിന് പുറത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് ഞായറാഴ്ച നാല്‍പത് വയസ്സിനടുത്ത് തോന്നിക്കുന്നയാളെ കാഞ്ചീപുരം ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്.എന്നാൽ ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സംശയിക്കത്തക്ക ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗൂഡിയാട്ടം പോലീസ് അറിയിച്ചു. വഴിതെറ്റി ഇവിടെ എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ളയാളായിരുന്നെന്നും സംശയിക്കുന്നു. 

ഉറങ്ങിക്കിടന്ന കുട്ടിയുടെ അടുത്ത് വന്നിരുന്നയാളെ നാട്ടുകാര്‍ ഓടിച്ച്‌ വിടുകയായിരുന്നു. കുറച്ച്‌ സമയത്തിനുശേഷം ഇയാളെ വീണ്ടും സമീപപ്രദേശത്ത് കണ്ടതോടെ കോപാകുലരായ ആളുകള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് കാണാതായ ഇയാളെ അരക്കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Related Post

ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി 

Posted by - Apr 5, 2018, 01:22 pm IST 0
ആദിവാസികളുടെ ഓഡിറ്റ് നടത്തണമെന്ന് ഹൈക്കോടതി  അട്ടപ്പാടി ആദിവാസി ക്ഷേമ പദ്ധതികളുടെ ഓഡിറ്റിങ് എത്രയും വേഗം നടത്തണമെന്ന് ഹൈക്കോടതി.അട്ടപ്പാടിലെ ആദിവാസി യുവാവ് മധു മർദ്ദനമേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ കേസിലാണ്…

പുല്‍വാമയില്‍ ഭീകരാക്രമണം

Posted by - Oct 16, 2019, 05:06 pm IST 0
ശ്രീനഗര്‍: ഛത്തീസ്ഗഢില്‍ നിന്നുള്ള  തൊഴിലാളിയെ ഭീകരര്‍ വധിച്ചു. ജമ്മു കശ്മീരിലെ പുല്‍വാമയിലാണ് സംഭവം.   വ്യാപാരം തടസപ്പെടുത്തുന്നതിനും ജനങ്ങളില്‍ ഭയം ജനിപ്പിക്കുന്നതിനും വേണ്ടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. അതിനിടെ, കശ്മീരിലെ…

ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു

Posted by - Jul 4, 2018, 01:09 pm IST 0
കെനിയ: ബസും ട്രക്കും കൂട്ടിയിടിച്ച്‌ ഒന്‍പതുപേര്‍ മരിച്ചു. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കെനിയയിലെ നെയ്‌റോബിയിലാണ് അപകടം ഉണ്ടായത്. ട്രക്കുമായി കൂട്ടിയിടിച്ച ശേഷം ബസ് കത്തുകയായിരുന്നു. ഇതാണ്…

ജമ്മു കശ്മീരിൽ 2 തീവ്രവാദികളെ അറസ്റ്റ് ചെയ്തു: സിആർ‌പി‌എഫ്

Posted by - Aug 28, 2019, 04:08 pm IST 0
ശ്രീനഗർ: കശ്മീരിലെ ബാരാമുള്ള മേഖലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് തീവ്രവാദികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ആയുധങ്ങളും യുദ്ധസമാന സ്റ്റോറുകളും കണ്ടെടുത്തതായും കേന്ദ്ര റിസർവ് പോലീസ് സേന (സിആർ‌പി‌എഫ്) അറിയിച്ചു. സിആർ‌പി‌എഫിന്റെ…

875 മരുന്നുകൾക്ക് നാളെ വില കൂടും 

Posted by - Mar 31, 2018, 11:44 am IST 0
രക്തസമ്മർദ്ദം മുതൽ കാൻസർ വരെ വില നിയന്ത്രണ പട്ടികയിലുള്ള 875 മരുന്നുകൾക്ക് നാളെ മുതൽ 3.4 ശതമാനത്തോളം വിലകൂടും.  പത്ത് ശതമാനം വരെ വില കൂട്ടാൻ കമ്പിനികൾക്ക്…

Leave a comment