തോമസ് ചാണ്ടി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍

388 0

കൊ​ച്ചി: മു​ന്‍ മ​ന്ത്രി തോ​മ​സ് ചാ​ണ്ടി​യെ എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടി.​പി. പീ​താ​ബ​ര​ന്‍ മാ​സ്റ്റ​ര്‍ സ്ഥാ​ന​മൊ​ഴി​യു​ന്ന ഒ​ഴി​വി​ലേ​ക്കാ​ണ് തോ​മ​സ് ചാ​ണ്ടി​യെ നി​യോ​ഗി​ച്ച​ത്. പാ​ര്‍​ട്ടി​യു​ടെ ഉ​പാ​ധ്യ​ക്ഷ​നാ​യ രാ​ജ​ന്‍ മാ​സ്റ്റ​റെ​യും ജ​ന​റ​ല്‍ ബോ​ഡി തെ​ര​ഞ്ഞെ​ടു​ത്തു. നേ​ര​ത്തെ പാ​ര്‍​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ത് പ​വാ​റു​മാ​യി നേ​താ​ക്ക​ള്‍ ഇ​തു​സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. 

അ​ധ്യ​ക്ഷ​സ്ഥാ​നം സം​ബ​ന്ധി​ച്ചു മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ വി​ഭാ​ഗ​വും തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗ​വും ത​മ്മി​ല്‍ ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്നാ​യി​രു​ന്നു നേ​താ​ക്ക​ള്‍ ശ​ര​ത് പ​വാ​റു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ​ത്. നെ​ടുമ്പാശേ​രി​യി​ല്‍ പാ​ര്‍​ട്ടി ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫു​ല്‍ പ​ട്ടേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന ജ​ന​റ​ല്‍ ബോ​ഡി​യാ​ണ് തോ​മ​സ് ചാ​ണ്ടി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ര്‍​ട്ടി ഉ​പാ​ധ്യ​ക്ഷ​സ്ഥാ​നം ശ​ശീ​ന്ദ്ര​ന്‍ വി​ഭാ​ഗ​ത്തി​നും നാ​ലു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​നം തോ​മ​സ് ചാ​ണ്ടി വി​ഭാ​ഗ​ത്തി​നും ന​ല്‍​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

Related Post

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ്: നിലപാട് വ്യക്തമാക്കി ബിഡിജെഎസ്

Posted by - Apr 29, 2018, 04:51 pm IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ബിഡിജെഎസ്. എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിജെപി നേതൃത്വവുമായി സഹകരിക്കില്ല. ഇതുസംബന്ധിച്ച്‌ അമിത്ഷായുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ബിഡിജെഎസ് അദ്ധ്യക്ഷന്‍…

വിവാദപ്രസംഗം നടത്തിയ സ്വാധി സരസ്വതിക്കെതിരെ കേസെടുത്തു

Posted by - Apr 30, 2018, 04:25 pm IST 0
കാസര്‍കോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാന്‍ സഹോദരിമാര്‍ക്ക് വാള്‍ വാങ്ങി നല്‍കണമെന്ന്‌ പ്രസംഗിച്ച വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതിക്കെതിരെ കാസര്‍കോട്‌ പൊലീസ്‌ കേസെടുത്തു.…

ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ് 

Posted by - Jun 8, 2018, 08:45 am IST 0
മലപ്പുറം: മലപ്പുറം ഡിസിസി ഓഫീസിലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തി മുസ്ലീം ലീഗ്. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസിന്റെ പതാകയ്ക്ക് മുകളിലാണ് ലീഗിന്റെ കൊടി കെട്ടിയത്.  മുന്നണിയുടെ…

നിലപാടില്‍മാറ്റമില്ലാതെ ജയരാജന്‍; ആന്തൂരില്‍ ശ്യാമളയ്ക്ക് തെറ്റുപറ്റി  നസീറിനു പൂര്‍ണപിന്തുണ  

Posted by - Jun 28, 2019, 06:46 pm IST 0
കണ്ണൂര്‍: ആന്തൂരില്‍ ശ്യാമളയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി പാര്‍ട്ടി സംസ്ഥാന നേതൃത്വം ജയരാജനെ തിരുത്താന്‍ ശ്രമിച്ചിട്ടും തന്റെ നിലപാട് മാറ്റമില്ലെന്ന കൃത്യമായ സന്ദേശവുമായി വീണ്ടും കണ്ണുര്‍ മുന്‍…

വയനാട്ടിലെ സ്ഥാനാർഥിത്വം ; തീരുമാനം എടുക്കാതെ രാഹുൽ

Posted by - Mar 25, 2019, 05:27 pm IST 0
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിൽ സ്ഥാനാർഥിയാകുന്നത് സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിലെ മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്.അതേസമയം ഇന്ന് എഐസിസി…

Leave a comment