രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു

324 0

ന്യൂഡൽഹി : രണ്ടു മാസം പ്രായമായ കുഞ്ഞിനെ പതിനേഴുകാരനായ പിതാവ് തല്ലിക്കൊന്നു. ശനിയാഴ്ച വൈകിട്ട്  ഡൽഹിയിലെ മംഗോൾപുരിയിലായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത തന്റെ ഭാര്യയ്ക്ക്  അവിഹിത ബന്ധത്തിൽ ഉണ്ടായ കുട്ടിയാണെന്ന് ആരോപിച്ചായിരുന്നു കൊലപതാകം.പാലിക ബസാറിൽ  ഭാര്യ ജോലി തേടി പോയ സമയത്തായിരുന്നു കുട്ടിയെ ഇയാൾ കൊലപ്പെടുത്തിയത്. 

വീട്ടിൽ തിരിച്ചെത്തിയപ്പോൾ കുട്ടി ബോധമില്ലാതെ കിടക്കുന്നത് കണ്ട യുവതി ഭർത്താവിനെ അന്വേഷിച്ചു എന്നാൽ അയാൾ അപ്പോഴേക്കും ഒളിവിൽ പോയിരുന്നു. കുഞ്ഞിനെ ഉടനെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഉടൻ തന്നെ യുവതി  പോലീസിൽ വിവരമറിയിച്ചു. പത്തുമാസം മുമ്പായിരുന്നു പ്രായപൂർത്തിയാകാത്ത ഇരുവരുടെയും വിവാഹം.  ഇയാളെ പോലീസ് പിടികൂടി. തന്റെ ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്നും  ഉണ്ടെന്നും കുട്ടി മറ്റൊരാളുടെതാണെന്നും സംശയിക്കുന്നതായി 17 കാരൻ പോലീസിനോട് പറഞ്ഞു. നിരവധി കേസുകളിൽ  ഇയാൾ പ്രതിയാണ്.  ജുവനൈൽ  നിയമപ്രകാരം ഇയാൾക്കെതിരെ കേസ് എടുത്തു.

Related Post

നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു

Posted by - Dec 31, 2018, 09:48 am IST 0
ശ്രീനഗര്‍: കാശ്മീരിലെ നൗഗാമില്‍ നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ച രണ്ട് പേരെ സൈന്യം വധിച്ചു. നുഴഞ്ഞുകയറ്റ ശ്രമം നടത്തിയ പാക് സൈനികരെന്ന് സംശയം. പാക് സൈനികരുടേതിന് സമാനമായ വസ്ത്രങ്ങളാണ്…

ഞായറാഴ്ച ഭാരതബന്ദ് 

Posted by - Jun 6, 2018, 07:57 am IST 0
ന്യൂഡല്‍ഹി: ഞായറാഴ്ച ഭാരതബന്ദ് .  ഏഴുസംസ്ഥാനങ്ങളിലെ കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്ക്ക്‌ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ചാണ് രാഷ്ട്രീയ കിസാന്‍ മഹാസംഘ് നേതാക്കള്‍ ഭാരതബന്ദ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.  സമരം ചൊവ്വാഴ്ച…

ബാലപീഡകര്‍ക്ക് വധശിക്ഷ: 14നും 16നും ഇടയിലുള്ളവർ കുട്ടികളല്ലേ? കമലഹാസന്‍

Posted by - Apr 23, 2018, 11:10 am IST 0
ചെന്നൈ: സമൂഹത്തില്‍ സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ട ചുമതല കുടുംബത്തിനാണെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ പറഞ്ഞു. 12 വയസ് വരെയുള്ള കുട്ടികളെ…

മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി

Posted by - Jan 17, 2020, 01:43 pm IST 0
ന്യൂഡൽഹി: നിർഭയ  കേസിൽ പ്രതി മുകേഷ് സിംഗ് നൽകിയ ദയാഹർജി രാഷ്ട്രപതി തള്ളി.  ദയാഹർജിയിൽ തീരുമാനമാകാതെ ശിക്ഷ നടപ്പാക്കാൻ ആകില്ലെന്നായിരുന്നു മുകേഷിന്റെ അഭിഭാഷക വൃന്ദ ഗ്രോവറിന്റെ വാദം.…

തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം

Posted by - Mar 8, 2018, 08:01 am IST 0
തീവണ്ടിയിൽ  6 ബെർത്ത്,  സ്ത്രീകൾക്ക് ആശ്വാസം ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കയാണ് ഇത്തരത്തിലുള്ള പുതിയ സംവിധാനം കൊണ്ടുവരുന്നത്.ഇത് ഒറ്റയ്ക്ക് യാത്ര ചെയുന്ന സ്ത്രീകൾക്ക് മാത്രമാണ് ലഭിക്കുക. ടിക്കറ്റ്…

Leave a comment