മോക്ഷം ലഭിക്കാതെ സർക്കാർ സ്ഥാപനങ്ങളിലെ ഫയലുകൾ: ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി

490 0

ന്യൂഡൽഹി∙ രാജ്യത്തെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫയലുകൾ വർഷങ്ങളോളം തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യ വികസനത്തിനു പങ്കാളിത്ത ജനാധിപത്യം അത്യാവശ്യമാണെന്നും മോദി പറഞ്ഞു. പന്ത്രണ്ടാം സിവിൽ സർവീസസ് ദിനാചരണത്തോടനുബന്ധിച്ച് രണ്ടു ദിവസമായി നടന്നു വന്ന പരിപാടികൾക്കു സമാപനം കുറിച്ചു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

ഒട്ടേറെ കഴിവുള്ളവരാണ് സർക്കാർ ജീവനക്കാർ. ആ ശേഷി മുഴുവൻ രാജ്യത്തിന്റെ വികസനത്തിനു വേണ്ടി ഉപയോഗപ്പെടുത്തണം. സ്വാതന്ത്ര്യത്തിനു മുൻപു വരെ ഇംഗ്ലിഷുകാരുടെ വളർച്ചയായിരുന്നു ഭരണത്തിന്റെ ലക്ഷ്യം, പക്ഷേ ഇന്ന് അത് സാധാരണക്കാരുടെ വളർച്ചയാണു ലക്ഷ്യമിടുന്നത്. പുതിയ നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുമ്പോൾ ജനങ്ങളുടെ താൽപര്യങ്ങൾക്കായിരിക്കണം മുൻഗണന. ഇക്കാര്യത്തിൽ ജനങ്ങളുടെ ഭാഗത്തു നിന്നുള്ള സഹകരണവും അത്യാവശ്യമാണ്. 

രാജ്യം 2022ൽ സ്വാതന്ത്ര്യത്തിന്റെ  75–ാം വാർഷികം ആഘോഷിക്കുകയാണ്. ‘ഹിന്ദു വിശ്വാസ പ്രകാരം ‘ചാർ–ധാം’ ക്ഷേത്രങ്ങളിലെ തീർഥാടനത്തിലൂടെ മനുഷ്യനു മോക്ഷം ലഭിക്കുമെന്നാണ്. എന്നാൽ സർക്കാർ വിഷയത്തിലാകട്ടെ 32 വർഷം യാത്ര ചെയ്താൽ പോലും ഒരു ഫയലിനു ‘മോക്ഷം’ ലഭിക്കാത്ത അവസ്ഥയാണ്’ ഭരണപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസത്തെ വിമർശിച്ചു മോദി ചൂണ്ടിക്കാട്ടി. ഫയലുകൾ തീർപ്പാക്കുന്നതിൽ ഇപ്പോഴും ഏറെ കാലതാമസം നേരിടുന്നുണ്ട്. ഇതിനു മാറ്റം വരുത്താൻ സാങ്കേതികതയുടെ ഉൾപ്പെടെ സഹായം തേടാൻ സർക്കാർ ഉദ്യോഗസ്ഥർ തയാറാകണം. 

അതുവഴി സാധാരണക്കാരുടെ ജീവിതത്തിലും മാറ്റമുണ്ടാക്കണം. രാജ്യഭരണം കാര്യക്ഷമമാക്കാൻ ബഹിരാകാശ സാങ്കേതിത ഉൾപ്പെടെ ഉപയോഗപ്പെടുത്തണം. എന്തിനു വേണ്ടിയാണോ നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾ പോരാടിയത്, രാജ്യത്തിന്റെ ആ പുരോഗതിയിലേക്കു കുതിക്കാനുള്ള അവസരമാണു വരുന്നതെന്നും മോദി പറഞ്ഞു. സർക്കാർ ജീവനക്കാർക്കായുള്ള വിവിധ പുരസ്കാരങ്ങളും ചടങ്ങിൽ മോദി സമ്മാനിച്ചു. ലോകമെമ്പാടും വളര്‍ന്നു കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ സാങ്കേതികതയ്ക്കനുസരിച്ച് മാറാൻ സർക്കാർ ഉദ്യോഗസ്ഥരും തയാറാകണം. 

Related Post

നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി

Posted by - Jan 20, 2020, 04:20 pm IST 0
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത സമര്‍പ്പിച്ച സ്‌പെഷല്‍ ലീവ് പെറ്റീഷന്‍ സുപ്രീം കോടതി തള്ളി.  കേസിനാസ്പദമായ സംഭവം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന കാരണം…

മഹാരാഷ്‌ട്രയിൽ ഗവർണർ എൻ.സി.പിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചു 

Posted by - Nov 12, 2019, 09:58 am IST 0
മുംബയ്/ന്യൂഡൽഹി: കോൺഗ്രസിന്റെ പിന്തുണ ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ  മൂന്നു ദിവസം കൂടി വേണമെന്ന ശിവസേനയുടെ ആവശ്യം ഗവർണർ ഭഗത് സിംഗ് കോശിയാരി തള്ളുകയും എൻ.സി.പിയെ ക്ഷണിക്കുകയും ചെയ്തതോടെ മഹാരാഷ്‌ട്രയിൽ…

മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു

Posted by - Jul 4, 2018, 08:06 am IST 0
മുംബൈ നഗരത്തെ വിഴുങ്ങിക്കൊണ്ട് ശക്തമായ മഴ തുടരുന്നു. നഗരത്തിലെ പല റോഡുകളും വെള്ളത്തിനടിയിലാണ്. അതിനാല്‍തന്നെ, ഗതാഗതം പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. മാത്രമല്ല, 3-4 ദിവസങ്ങള്‍ക്കുള്ളില്‍ മഴ വീണ്ടും ശക്തിയാര്‍ജിക്കുമെന്നും, നഗരത്തില്‍…

ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും; ഇന്ന് അവസാന പ്രവൃത്തി ദിവസം

Posted by - Nov 15, 2019, 10:33 am IST 0
ന്യൂ ഡൽഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി ഞായറാഴ്ച വിരമിക്കും. ഇന്ന് അദ്ദേഹത്തിന്റെ അവസാന പ്രവൃത്തി ദിവസമാണ്. അയോദ്ധ്യ, ശബരിമല സ്ത്രീ പ്രവേശനം…

ദക്ഷിണത്തിൽ നിന്ന് ഇന്ത്യയുടെ പ്രഭാതപാത്രത്തിലേക്ക്: രാജ്യസ്നേഹത്തിലേക്ക് മാറിയ രുചിയുടെ യാത്ര

Posted by - Nov 10, 2025, 02:41 pm IST 0
ഇഡ്ലി, ദോശ, ഉപ്മ — ചില വർഷങ്ങൾക്ക് മുൻപുവരെ ദക്ഷിണേന്ത്യയുടെ കുടുംബവീട്ടുകളിലും ദേവാലയ അടുക്കളകളിലും മാത്രം കൂടുതലായി കണ്ടുവരുന്ന വിഭവങ്ങൾ. എന്നാൽ ഇന്ന്, ഇന്ത്യയുടെ പല നഗരങ്ങളിലും,…

Leave a comment