ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് കൂട്ടുകാരിയെ തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ 

404 0

നടപ്പാതയിലൂടെ ഒപ്പം നടക്കുന്ന പെണ്‍സുഹൃത്തിനെ ഓടികൊണ്ടിരിക്കുന്ന ബസ്സിനടിയിലേക്ക് തള്ളിയിട്ട് പെണ്‍ സുഹൃത്തിന്‍റെ തമാശ . പോളണ്ടില്‍ ഏപ്രില്‍ 12 നാണ് സംഭവം.എന്നാൽ തള്ളിയിട്ടതിന്‍റെ കാരണമാണ് വിചിത്രം. ഒരു തമാശയ്ക്ക് ചെയ്തതാണെന്നും സുഹൃത്തിന് ആപത്തൊന്നും സംഭവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നുമാണ് യുവതിയുടെ വിശദീകരണം. യുവതിയുടെ ക്രൂരവിനോദത്തിന്‍റെ വീഡിയോ പോലീസ് പുറത്തുവിട്ടിട്ടുണ്ട്.  

നിലവില്‍ ഗതാഗത നിയമം ലംഘിച്ചതിന് മാത്രമാണ് യുവതിക്കെതിരെ പോലീസ് കുറ്റം ചുമത്തിയത്. എന്നാല്‍ വീഡിയോ പുറത്തുവന്നതോടെ യുവതിക്കെതിരെ ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്. ഇരുവരും നടപ്പാതയിലൂടെ നടക്കുമ്പോള്‍ റോഡിലൂടെ കടന്ന് പോകുന്ന ഒരു ചുവന്ന ബസ്സിന് മുകളിലേക്കാണ് യുവതി സുഹൃത്തായ പെണ്‍കുട്ടിയെ തള്ളിയിട്ടത്. 

തലനാരിഴയ്ക്കാണ് ബസ്സിന്‍റെ ചക്രത്തില്‍ തല കുടുങ്ങാതെ യുവതി രക്ഷപ്പെട്ടത്. ഷോക്ക് മാറും മുന്‍പ് തന്നെ യുവതി റോഡില്‍ നിന്ന് എഴുന്നേല്‍ക്കുന്നതും വീഡിയോയില്‍ കാണാം. സൃഹൃത്തിനെ യുവതി തള്ളുന്നതിന്‍റെ വീഡിയോ സമീപത്തുള്ള സിസിടിവിയില്‍ കുടുങ്ങിയത്. യുവതിക്ക് വീഴ്ചയില്‍ ചെറിയ പരിക്കുകളുണ്ട്. സംഭവം നടന്ന ഉടനെ തന്നെ ബസ് ഡ്രൈവര്‍ വണ്ടി നിര്‍ത്തി പോലീസില്‍ വിവരം അറിയിച്ചു.

Related Post

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

പാസഞ്ചര്‍ കോച്ചും ട്രക്കും കൂട്ടിയിടിച്ച്‌ 18 പേര്‍ക്ക് ദാരുണാന്ത്യം 

Posted by - Jul 1, 2018, 08:03 am IST 0
ചൈന: ചൈനയില്‍ പാസഞ്ചര്‍ കോച്ചും ട്രക്ക് കൂട്ടിയിടിച്ച്‌ 18 പേര്‍ മരിച്ചു. അപകടത്തില്‍ 14 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഹുനാന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ഡിവൈഡറില്‍ തട്ടിയാണ്…

ഇന്ത്യന്‍ വംശജയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവം: ഭര്‍ത്താവിനെ പോലീസ് കുടുക്കിയതിങ്ങനെ 

Posted by - May 11, 2018, 09:53 am IST 0
ബ്രിട്ടനില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിസിനസുകാരനായ ഗുര്‍ പ്രീത് സിംഗാണ് അറസ്റ്റിലായത്. ഇയാള്‍ തന്റെ ഭാര്യയായ…

ശ്രീലങ്കയിൽ അടിയന്തരാവസ്ഥ

Posted by - Mar 7, 2018, 11:45 am IST 0
ശ്രീലങ്കയിൽ അടിയന്തരാവസ്ഥ ശ്രീലങ്കയിൽ വർഗീയ ലഹള കത്തിപടരുന്നു. വർഗീയലഹള നിയന്ത്രിക്കുന്നതിന് ഭാഗമായി ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സിംഹള വിഭാഗവും മുസ്ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തിന്റെ…

യൂ.എസ് വിമാനം തിരികെ നിലത്തിറക്കി 

Posted by - Apr 22, 2018, 07:42 am IST 0
യൂ.എസ് വിമാനം തിരികെ നിലത്തിറക്കി  യൂ .എസിൽ നിന്നും ലണ്ടനിലേക്ക് പറന്ന ഡെൽറ്റ എയർലൈൻസ്  വിമാനം തിരികെ അറ്റ്ലാൻഡിലെ വിമാനത്താവളത്തിൽ ഇറക്കി. ലണ്ടനിലേക്ക് പറന്ന വിമാനത്തിലെ എൻജിനിൽ…

Leave a comment