ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നിർത്തിവെയ്ക്കുന്നു: ഉ​ത്ത​ര​കൊ​റി​യ​യു​ടെ മ​നം മാ​റ്റം ആ​വേ​ശ​ത്തോ​ടെ​ സ്വീകരിച്ച് ട്രംപ് 

298 0

പ്യോം​ഗ്യാം​ഗ്: ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നിർത്തിവെയ്ക്കു​ക​യാ​ണെ​ന്ന ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്നിന്റെ തീരുമാനത്തെ ആ​വേ​ശ​ത്തോ​ടെ​ സ്വീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉ​ത്ത​ര​കൊ​റി​യ​ക്കും ലോ​ക​ത്തി​നു ത​ന്നെ​യും വ​ള​രെ ന​ല്ല വ​ര്‍​ത്ത​യാ​ണി​തെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച മു​ത​ല്‍ ഭൂ​ഖ​ണ്ഡാ​ന്ത​ര മി​സൈ​ല്‍ വി​ക്ഷേ​പ​ണ​ത്ത​റ​ക​ള്‍ അ​ട​ച്ചു​പൂ​ട്ടു​ക​യും ആ​ണ​വ​പ​രീ​ക്ഷ​ണ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ വാ​ര്‍​ത്താ ഏ​ജ​ന്‍​സി അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി​യി​ല്‍ ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ ന​ട​ത്തി​യ വി​ന്‍റ​ര്‍ ഒ​ളി​മ്പി​ക്സാ​ണ് ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ന്ന​തി​നു വ​ഴി​തെ​ളി​ച്ച​ത്. 

ആ​ണ​വ പ​രീ​ക്ഷ​ണ​ങ്ങ​ളും മി​സൈ​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളും നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​ണെ​ന്ന് ഉ​ത്ത​ര​കൊ​റി​യ​ന്‍ ഏ​കാ​ധി​പ​തി കിം ​ജോം​ഗ് ഉ​ന്‍. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പത്തി​ക വ​ള​ര്‍​ച്ച ല​ക്ഷ്യ​മി​ട്ടും കൊ​റി​യ​ന്‍ മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം പു​ന​സ്ഥാ​പി​ക്കു​ന്ന​തി​നു​മാ​ണ് ആ​ണ​വ​പ​രീ​ക്ഷ​ണം നി​ര്‍​ത്തി​വ​യ്ക്കു​ന്ന​തെ​ന്ന് വാ​ര്‍​ത്താ ഏ​ജ​ന്‍​സി പ​റ​യു​ന്നു. എന്നാൽ യു​എ​സി​ല്‍ ചെ​ന്നെ​ത്താ​ന്‍ ശേ​ഷി​യു​ള്ള ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ച്‌ യു​എ​സി​നെ പ്ര​കോ​പി​പ്പി​ച്ച ഉ​ത്ത​ര​കൊ​റി​യ​യു​ടെ മ​നം മാ​റ്റം ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഡോ​ണ​ള്‍​ഡ് ട്രം​പ് വ​ര​വേ​റ്റ​ത്. യു​എ​സ്-​ഉ​ത്ത​ര​കൊ​റി​യ ഉ​ച്ച​കോ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​മെ​ന്നും ട്രം​പ് ട്വീ​റ്റ് ചെ​യ്തു. 

ആ​ണ​വ​നി​രാ​യു​ധീ​ക​ര​ണ​ത്തി​ന് സ​ന്ന​ദ്ധ​മാ​ണെ​ന്ന് നേ​ര​ത്തെ ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കൊ​റി​യ​ന്‍ യു​ദ്ധ​ത്തി​നു​ശേ​ഷം അ​മേ​രി​ക്ക ദ​ക്ഷി​ണ​കൊ​റി​യ​യി​ല്‍ നി​ല​നി​ര്‍​ത്തി​യി​ട്ടു​ള്ള സൈ​നി​ക​രെ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള ഉ​പാ​ധി​ക​ളൊ​ന്നും വ​യ്ക്കാ​തെ നി​രാ​യു​ധീ​ക​ര​ണ ച​ര്‍​ച്ച​യാ​വാ​മെ​ന്നാ​ണു പ്യോ​ഗ്യാം​ഗ് സ​മ്മതി​ച്ചി​ട്ടു​ള്ള​ത്. വി​ന്‍റ​ര്‍ ഒ​ളിമ്പി​ക്സി​ന് എ​ത്തി​യ കി​മ്മി​ന്‍റെ സ​ഹോ​ദ​രി ദ​ക്ഷി​ണ കൊ​റി​യ​ന്‍ പ്ര​സി​ഡ​ന്‍റ് മൂ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​കൊ​റി​യ​ക​ളും ത​മ്മി​ല്‍ ഉ​ച്ച​കോ​ടി ന​ട​ത്ത​ണ​മെ​ന്ന നി​ര്‍​ദേ​ശം ഇ​തെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യി. കി​മ്മും യു​എ​സ് പ്ര​സി​ഡ​ന്‍റ് ട്രം​പും ത​മ്മി​ല്‍ മ​റ്റൊ​രു ഉ​ച്ച​കോ​ടി​യും ദ​ക്ഷി​ണ​കൊ​റി​യ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഏ​ര്‍​പ്പാ​ടു ചെ​യ്തു. 

മേയി​ലോ ജൂ​ണി​ലോ ഉ​ച്ച​കോ​ടി ന​ട​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ട്രം​പ് ഈ​യി​ടെ സ്ഥി​രീ​ക​രി​ച്ചു. ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യി ഇ​രു​കൊ​റി​യ​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ ത​മ്മി​ല്‍ പ്ര​ത്യേ​ക ഹോ​ട്ട് ലൈ​ന്‍ സ്ഥാ​പി​ച്ചു. കിം ​ജോം​ഗ് ഉ​ന്നി​നും മൂ​ണ്‍ ജേ ​ഇ​ന്നി​നും നേ​രി​ട്ടു ടെ​ല​ഫോ​ണി​ല്‍ സം​സാ​രി​ക്കാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന ഇ​ത്ത​ര​മൊ​രു ഹോ​ട്ട് ലൈ​ന്‍ സ്ഥാ​പി​ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. ഇ​രു​കൊ​റി​യ​ക​ളും ത​മ്മി​ല്‍ അ​ടു​ത്ത​യാ​ഴ്ച ന​ട​ത്താ​നി​രി​ക്കു​ന്ന ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ​യു​ടെ സ​മാ​ധാ​ന നീ​ക്കം. അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച യാ​ണ് ഇ​രു​കൊ​റി​യ​ക​ളു​ടെ​യും അ​തി​ര്‍​ത്തി​യി​ലു​ള്ള പാ​ന്‍​മു​ന്‍​ജോം ഗ്രാ​മ​ത്തി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്. സി​യൂ​ളി​ലെ പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ ബ്ലൂ ​ഹൗ​സി​നെ​യും പ്യോ​ഗ്യാം​ഗി​ലെ സ്റ്റേ​റ്റ് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍ ഓ​ഫീ​സി​നെ​യും ബ​ന്ധി​പ്പി​ച്ചു സ്ഥാ​പി​ച്ച ഹോ​ട്ട് ലൈ​നി​ന്‍റെ ടെ​സ്റ്റിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യി​രു​ന്നു. ക​മ്മീ​ഷ​ന്‍റെ മേ​ധാ​വി​യാ​ണു കിം ​ജോം​ഗ് ഉ​ന്‍.

Related Post

ബലൂചിസ്ഥാനിൽ ചാവേർ  സ്ഫോടനം; 21 മരണം

Posted by - Apr 13, 2019, 05:18 pm IST 0
കറാച്ചി: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിലെ പച്ചക്കറി മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 50 പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഹസാര വിഭാഗത്തിൽപ്പെട്ട ഷിയാ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടാണ്…

പാകിസ്താനില്‍ ട്രെയിൻ തീപിടിച് 65 പേർ മരിച്ചു 

Posted by - Oct 31, 2019, 03:05 pm IST 0
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ  തീപ്പിടിച് 65 പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാര്‍ ഖാന്‍ പട്ടണത്തിന് സമീപമാണ് സംഭവം നടന്നത് .ട്രെയിനിലെ…

ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വ്യോമാക്രമണം 

Posted by - Apr 28, 2018, 10:01 am IST 0
ജറുസലം: ഗാസയിലെ ഹമാസ് താവളങ്ങളില്‍ ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം നടത്തി. ഗ്രനേഡ് അടക്കമുള്ള നിരവധി സ്ഫോടക വസ്തുക്കളുമായാണ് ഹമാസ് ഭീകരര്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിയത്. ഇസ്രയേല്‍ പ്രതിരോധ…

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു

Posted by - Feb 19, 2020, 09:24 am IST 0
ബെയ്ജിങ്:  ചൈനയില്‍ കൊറോണ വൈറസ് ബാധിച്ഛ് മരിച്ചവരുടെ എണ്ണം 2000 കടന്നുവെന്ന്  ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു. 1749 പേര്‍ക്കു കൂടി പുതുതായി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.…

മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് സൗദി അറേബ്യ

Posted by - May 24, 2018, 11:12 am IST 0
മാന്‍: മേകുനു കൊടുങ്കാറ്റ് ഒമാന്‍ തീരത്തേക്ക് അടുക്കുന്നതായി അറിയിപ്പ്. അടുത്ത 36 മണിക്കൂറിനുള്ളില്‍ ഒമാനില്‍ കനത്ത മഴയോടുകൂടി മേകുനു ആഞ്ഞടിക്കുവാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ പബ്ലിക് അതോറിറ്റി ഫോര്‍…

Leave a comment