പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം 

292 0

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം 

പൂരങ്ങളുടെ പൂരത്തിന് ഇന്ന് കൊടിയേറ്റം 36 മണിക്കൂർ നീണ്ടുനിൽക്കുന്ന വിശ്വവിസ്മയത്തിനു കണികളാകാൻ ലോകംതന്നെ ഇന്ന് തൃശൂരിലേക്ക്. 
 
തൃശ്ശൂര്‍പ്പൂരത്തിന്റെ ഐതിഹ്യങ്ങള്‍⭕* 

പെരുവനം പൂരത്തിന്റെ ഗരിമയുടെയും ആറാട്ടുപുഴ പൂരത്തിന്റെ ദൃശ്യഭംഗിയുടെയും എടക്കുന്നി പൂരത്തിന്റെ താളപ്പെരുമയുടെയും സമന്വയം… അതാണ് തൃശ്ശൂര്‍ പൂരം
*തൃശ്ശൂര്‍പൂരത്തിന്റെ ആവിര്‍ഭാവം* 
'വേല'യെന്ന പ്രാചീന ക്ഷേത്രാനുഷ്ഠാനത്തില്‍ നിന്ന് ആവിര്‍ഭവിച്ചതാണ് പൂരം എന്ന ആഘോഷം. 20 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തിലെ കാവുകളില്‍ നടന്നിരുന്ന ഭഗവതി സേവയാണ് വേല. ഇന്നും തൃശ്ശൂര്‍ പൂരത്തിലെ പ്രധാനികളായ തിരുവമ്പാടിയും പാറമേക്കാവും വേല നടത്തിവരുന്നുണ്ട്. ആദ്യകാലത്ത് വെളിച്ചപ്പാടിനൊപ്പം പാട്ടും തുളളലും മാത്രമായിരുന്നു ക്ഷേത്രോത്സവത്തിലെ ചടങ്ങുകള്‍. ദേവിയുടെ തിടമ്പ് ആനപ്പുറത്ത് എഴുന്നെള്ളിക്കുന്ന രീതി പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. അതിന് ബുദ്ധമതസ്വാധീനമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. കൂടാതെ വാദ്യമേളങ്ങള്‍ ആനപ്പുറത്തെഴുന്നള്ളിപ്പുമായി കൂട്ടിച്ചേര്‍ത്തതും ബുദ്ധമതക്കാരാണെന്ന് കരുതപ്പെടുന്നു. ഭഗവതി ക്ഷേത്രങ്ങളില്‍ കളമെഴുത്തും പാട്ടും വേലയും നിലവിലിരുന്ന കാലത്താണ് ബുദ്ധമതം ഇവിടെ പ്രചരിച്ചത്. വേലയ്‌ക്കൊപ്പം തിടമ്പെഴുന്നള്ളിപ്പും വാദ്യഘോഷങ്ങളുടെ അകമ്പടിയും സമന്വയിച്ചാണ് പൂരം പുതിയരൂപം കൈക്കൊണ്ടത്. 
വടക്കുംനാഥക്ഷേത്രത്തിന്റെ കഥ
ബുദ്ധമതം ക്ഷയിക്കാന്‍ തുടങ്ങിയ ക്രിസ്താബ്ദം അഞ്ചാം നൂറ്റാണ്ടായപ്പോളാണ് ആര്യന്മാരായ നമ്പൂതിരിമാര്‍ കേരളത്തിലേക്ക് കുടിയേറിപ്പാര്‍ക്കാന്‍ തുടങ്ങിയത്. അവരുടെ ആദ്യതാവളം ഭാരതപ്പുഴയുടെ തീരമായിരുന്നു. അവരുടെ ഇടയിലെ അതിപ്രതാപി പരശുരാമന്റെ നേതൃത്വത്തില്‍ ആര്യന്മാര്‍ കേരളത്തെ കീഴടക്കി. പരശുരാമന്‍ മഴുവെറിഞ്ഞ് കേരളമുണ്ടായിയെന്ന ഐതീഹ്യത്തിന്റെ അടിസ്ഥാനം ഈ പടയോട്ടമാണ്. തദ്ദേശവാസികളുടെ വലിയ എതിര്‍പ്പുകളെ പോലും അടിച്ചമര്‍ത്തി നമ്പൂതിരിമാര്‍ ആധിപത്യം ഉറപ്പിച്ച് ഇവിടെ ഒരു പുതിയ സാമൂഹ്യക്രമം ഉണ്ടാക്കി. ശിവഭക്തന്മാരായിരുന്ന ഇവരുടെ കാലത്താണ് കേരളത്തിലെ ഒട്ടുമുക്കാലും ശിവക്ഷേത്രങ്ങള്‍ നിര്‍മിച്ചത്. തൃശൂര്‍, പെരുവനം ക്ഷേത്രങ്ങള്‍ ഉദാഹരണം. അക്കാലത്തെ ഏറ്റവും വലിയ ശിവക്ഷേത്രങ്ങളില്‍ ഒന്നാണ് വടക്കുംനാഥക്ഷേത്രം. 
*തേക്കിന്‍കാട് മൈതാനത്തിന്റെ ഐതിഹ്യം* 
ശക്തന്‍തമ്പുരാന്‍ കൊച്ചീരാജ്യം ഭരിച്ചിരുന്ന കാലം. അന്ന് വടക്കുംനാഥക്ഷേത്രത്തിന്റെ നാലുവശത്തും തേക്കിന്‍കാടായിരുന്നു. രാത്രികാലങ്ങളില്‍ അതുവഴി സഞ്ചരിക്കുക പ്രയാസം. അതു പരിഹരിക്കാനായി കാട് വെട്ടിമാറ്റി ക്ഷേത്രത്തിന് പ്രദക്ഷിണവഴിയുണ്ടാക്കാന്‍ തീരുമാനിച്ചു. കാടുവെട്ടിത്തുടങ്ങിയപ്പോള്‍ പാറമേക്കാവ് ക്ഷേത്രത്തില്‍ നിന്ന് വെളിച്ചപ്പാട് തുളളിവന്ന് അതിനെ എതിര്‍ത്തു. 'ഇതെന്റെ അച്ഛന്റെ ജടയാണ് വെട്ടരുത്' വെളിച്ചപ്പാട് അഭ്യര്‍ത്ഥിച്ചു. രാജാവ് ഇതിനെ അവഗണിച്ചു. കോപാകുലനായ വെളിച്ചപ്പാട് വാളുകൊണ്ട് സ്വന്തം മൂര്‍ദ്ധാവില്‍ വെട്ടി. 'നിന്റെ വാളിനേക്കാള്‍ മൂര്‍ച്ച എന്റെ വാളിനാണ്' എന്ന് ആക്രോശിച്ചുകൊണ്ട് ശക്തന്‍തമ്പുരാന്‍ വെളിച്ചപ്പാടിന്റെ തല വെട്ടി. ശേഷം കാടു മുഴുവന്‍ വെട്ടിവെളുപ്പിച്ചു. അങ്ങനെ തേക്കിന്‍കാട് കാടില്ലാപ്രദേശമായി. 
*മറ്റു ചില ഐതിഹ്യങ്ങള്‍* 
പാറമേക്കാവില്‍ ഭഗവതിക്ഷേത്രം പണ്ട് വടക്കുംനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു. അന്ന് തേക്കിന്‍കാട് വലിയൊരു കാടായിരുന്നു. നമ്പൂതിരിമാരുടെ ആഗമനത്തിനുശേഷം ഭഗവതിക്ഷേത്രം കിഴക്കോട്ട് മാറ്റിയതാണ്. പാറമേല്‍ക്കാവ് എന്ന പേരു സൂചിപ്പിക്കുന്നതും ഇതാണ്.

നമ്പൂതിരിമാര്‍ കേരളത്തിലെ പൂരങ്ങള്‍ക്ക് കര്‍ക്കശമായ ചില ചിട്ടവട്ടങ്ങള്‍ നിശ്ചയിച്ചു. ക്ഷേത്ര മതില്‍ക്കെട്ടിനകത്ത് അസുരവാദ്യമായ പാണ്ടിമേളം പാടില്ല എന്നതാണ് അതിലൊന്ന്. മതില്‍ക്കകത്ത് പഞ്ചാരി പുറത്താണെങ്കില്‍ പാണ്ടി എന്നതാണ് ചിട്ട. എന്നാല്‍ ഇതിനെ അവഗണിച്ച് എലഞ്ഞിത്തറ മേളം വടക്കുംനാഥന്റെ മതില്‍ക്കെട്ടിനകത്താണ് നടക്കുന്നത്. മതില്‍ക്കകത്ത് കൊട്ടുന്ന അപൂര്‍വം പാണ്ടിമേളങ്ങളില്‍ ഒന്നാണിത്.

Related Post

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ

Posted by - Aug 5, 2018, 12:37 pm IST 0
തിരുവനന്തപുരം : സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്കുപടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍…

 ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് നിര്‍ണ്ണായക ദിനം: ചോദ്യം ചെയ്യല്‍ ഇന്നും തുടരും

Posted by - Sep 21, 2018, 06:58 am IST 0
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനോട് ചോദ്യം ചെയ്യലിന്…

മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു

Posted by - Dec 30, 2018, 05:40 pm IST 0
പമ്പ: മകരവിളക്കു തീര്‍ഥാടനത്തിനായി ശബരിമലനട തുറന്നു. വൈകിട്ട് 5ന് മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയാണു നട തുറന്നത്.വൈകിട്ട് 6.20ന് ദീപാരാധനയ്ക്കു ശേഷം രാത്രി 11ന് ഹരിവരാസനത്തോടെ നടയടക്കും. ജനുവരി…

അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാര്‍: ഗണേഷ്‌കുമാറിന്റെ ശബ്ദസന്ദേശം പുറത്ത്

Posted by - Jun 30, 2018, 01:40 pm IST 0
കൊച്ചി: അമ്മയില്‍ നിന്നും രാജിവച്ച നടിമാര്‍ പ്രശ്‌നക്കാരെന്ന് നടനും ഇടത് എം.എല്‍.എയുമായ കെ.ബി ഗണേഷ്‌കുമാര്‍. അവര്‍ സിനിമയില്‍ സജീവമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമ്മയെ എന്നും തകര്‍ക്കാന്‍ ശ്രമിക്കുന്ന…

Leave a comment