ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം

211 0

ഇന്ന് അക്ഷയതൃതീയ: സ്വർണം വാങ്ങാൻ നല്ലദിവസം

ഇന്ന് അക്ഷയതൃതീയ പ്രമാണിച്ച് സ്വർണം വാങ്ങാൻ നല്ല ദിവസമാണെന്നാണ് വിശ്വാസം അതിനാൽ സ്വര്ണക്കടകളിൽ ഇന്ന് വൻ തിരക്കിനു സാധ്യത. വിശ്വാസികൾ അവരുടെ ഭാഗ്യം പരീക്ഷിക്കുമ്പോൾ ജി.എസ്.ടി യം നോട്ട് നിരോധനവും ഉണ്ടാക്കിയ ക്ഷിണത്തിൽ നിന്നും കരകയറാനുള്ള ഒരു പിടിവള്ളിയാണ് ഈ ദിവസം. കഴിഞ്ഞ വർഷം സ്വർണം ഗ്രാമിന് 2600 രൂപായിരുന്നു എന്നാൽ ഇപ്പോൾ അത് 2900 ൽ എത്തിനിൽക്കുന്നു. അക്ഷയതൃതീയ നാളിൽ 1000 കോടിക്കുമുകളിൽ ആണ് സ്വർണം വിൽക്കപെടുന്നത് എന്നാൽ മറ്റു ദിവസങ്ങളിൽ ഇത് 200 കോടി വരെ മാത്രമേ എത്താറുള്ളു.

എന്താണ് അക്ഷയ തൃതീയ ?

സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവമുള്ള മൂന്നു ദിനങ്ങൾ പൗരാണികർ വളരെ വിശേഷമായി കരുതി പ്പോന്നിരുന്നു.

1. ചൈത്രമാസത്തിലെ ശുക്ലപക്ഷ പ്രഥമ (നവവർഷം )

2.അശ്വിന മാസത്തിലെ ശുക്ലപക്ഷ ദശമി(വിജയദശമി )

3. വൈശാഖ മാസത്തിലെ ശുക്ലപക്ഷ തൃതീയ(അക്ഷയതൃതീയ)

സൂര്യനും ചന്ദ്രനും ഒരുപോലെ പ്രഭാവ ള്ള ദിവസമായതിനാൽ ഈ ദിനങ്ങൾ ശുഭ കർമങ്ങൾക്ക് ഉത്തമമാണെന്ന് വിശ്വസിക്കപ്പെട്ടു വന്നിരുന്നു.

വൈശാഖ മാസം വേദങ്ങളിൽ മാധവമാസം എന്നാണ് അറിയപ്പെടുന്നത്.പുഷ്പങ്ങളും ഫലങ്ങളുമെല്ലാം നിറഞ്ഞിരിക്കുന്ന വസന്ത ഋതുവിലെ വൈശാഖ മാസം, വെളുത്ത പക്ഷത്തിലെ തൃതീയയാണ് അക്ഷയതൃതീയ .

മഹാവിഷ്ണുവിന്റെ അവതാരമെന്ന് വിശ്വസിച്ചു വരുന്ന പരശുരാമൻ ജനിച്ചത് ഈ ദിനത്തിലാണ്. ആയതിനാൽ ഈ ദിനം പരശുരാമ ജയന്തിയായി ആചരിച്ചു വരുന്നു. പൗരാണികരുടെ വിശ്വാസ പ്രകാരം ഗംഗ സ്വർഗത്തിൽ നിന്നും ഭൂമിയിലേക്ക് ഇറങ്ങി വന്നത് ഈ ദിനത്തിലാണെന്ന് കരുതപ്പെടുന്നു.

ഭഗവാൻ വേദവ്യാസൻ മഹാഭാരതം എഴുതിത്തുടങ്ങിയതും ഇതേ നാളിലത്രെ. പഞ്ചപാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ചതും ഇതേ നാളാണെന്നു പറയപ്പെടുന്നു.

ഉത്തരേന്ത്യയിൽ പല ഭാഗത്തും അക്കാതീജ് എന്ന പേരിൽ ഈ ദിനം ആഘോഷിക്കുന്നു. ഒറീസയിലും ഉത്തർപ്രദേശിലും ഈ ദിനം കർഷകർ തങ്ങളുടെ നിലം ഉഴുതു തുടങ്ങും

അക്ഷയം എന്നാൽ ക്ഷയിക്കാത്തത് നശിക്കാത്തത് എന്ന് അർത്ഥം. ഏതൊരു കർമം ചെയ്താലാണോ അക്ഷയമായ ധനം ലഭിക്കുക അതിന് വളരെ വിശേഷപ്പെട്ടതാണ് ഈ ദിനം. ഉത്തമ കർമങ്ങൾ ചെയ്യാൻ ഏതെങ്കിലുമൊരു വിശേഷ ദിനം വേണം എന്നല്ല ഈ പറഞ്ഞതിനർത്ഥം. അക്ഷയ ധനം എല്ലാവർക്കും വേണം അതെപ്പോഴും വേണം. അതിന് ഏതു കർമങ്ങളാണ് അനുഷ്ഠിക്കേണ്ടത്. മൂന്ന് കർമങ്ങളാണ്.

1. ദാനം

2. തപസ്

3. യജ്ഞം

ഈ മൂന്ന് അലൗകിക സമ്പത്തുകളുടെ പ്രാധാന്യം വിളിച്ചു പറയുന്ന ദിനമാണ് അക്ഷയതൃതീയ.ആയതിനാൽ ഭാരതത്തിലെ പല പൗരാണിക സമൂഹങ്ങളും അതിവിശേഷമായിട്ടാണ് ഈ ദിനത്തെ കരുതിയിരുന്നത്. അന്നേ ദിവസം അവർ ഏതേതു ദേവതയെയാണോ ഉപാസിക്കുന്നത് ആ ദേവതയുടെ മന്ത്രം, മുഖ്യമായും ഗായത്രിമന്ത്രം തന്നെ ,നിരവധി തവണ ജപിക്കും പ്രാണായാമം, യോഗാഭ്യാസം വേദ സ്വാദ്ധ്യായം എന്നിവ ഏറെ ഭക്തിയോടെയും ശ്രദ്ധയോടെയും അനുഷ്ഠിക്കും.

നിത്യേനയുള്ള അഗ്നിഹോത്രത്തിനു പുറമെ വിശേഷ മന്ത്രങ്ങൾ ഓതികൊണ്ട് യജ്ഞങ്ങൾ ചെയ്യും. എല്ലാത്തിനും പുറമേ യോഗ്യമായ പാത്രത്തിൽ വൈദിക വിധിയനുസരിച്ച് യുക്തമായ ദാനം നൽകും.ഈ ലോകത്തും പരലോകത്തും ഒരുപോലെ ഐശ്വര്യം നൽകുന് യജ്ഞവും ദാനവും തപസ്സും.ഏതൊരു ദിനത്തിൽ ആദിത്യനും ചന്ദ്രനും പ്രഭാവത്തോടെയിരിക്കുന്നുവോ അങ്ങനെയുള്ള ശുഭവേള സീമിതമായ ധനത്തെക്കുറിച്ച് ചിന്തിച്ച് വ്യർത്ഥമാക്കി കളയാതെ അക്ഷയ ധനത്തെ സമ്പാദിക്കുന്നതിനുള്ള മുഹൂർത്തമാക്കി മാറ്റുവാനുള്ള ശിക്ഷണമാണ് അക്ഷയ തൃതിയ നൽകുന്നത്.

Related Post

ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

Posted by - May 3, 2019, 02:50 pm IST 0
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന്…

ഗൂഗിൾ ഹോം ഇന്ത്യയിലേക്ക് 

Posted by - Apr 7, 2018, 09:20 am IST 0
ഗൂഗിൾ ഹോം ഇന്ത്യയിലേക്ക്  പ്രാദേശിക ഭാഷ സപ്പോർട്ട് ചെയ്യുന്നതും ആർട്ടിഫിഷൽ ഇന്റലിജിൻസോടുകൂടി സ്പീക്കർ ആയിരിക്കും ഇത് എന്നാണ് സൂചന. തുടക്കത്തിൽ ഹിന്ദി ഭാഷയിലുള്ള കമന്റുകൾക്കും ഗൂഗിൾ ഹോം…

നീരവ് മോദിയുടെ ജാമ്യാപേക്ഷ കോടതി തള്ളി  

Posted by - Mar 30, 2019, 10:53 am IST 0
ലണ്ടൻ: പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദിക്ക് ബ്രിട്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതി ജാമ്യം നിഷേധിച്ചു. കേസ് അടുത്ത മാസം 26ന്…

Posted by - Mar 25, 2019, 05:18 pm IST 0
രാജ്യത്തെ മുൻനിര ഓൺലൈൻ ഷോപ്പിങ് കമ്പനിയായ ആമസോൺ വീണ്ടും വൻ ഓഫർ വിൽപന തുടങ്ങി.  ഉപഭോക്താക്കൾക്ക് ഏറെ നേട്ടമുള്ള വിൽപനയാണ് ഈ ദിവസങ്ങളിൽ നടക്കുക. മാർച്ച് 25…

രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നത് ഒരു ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആര്‍.ബി.ഐ

Posted by - May 2, 2018, 05:24 pm IST 0
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ ബാങ്കുകളിലായി ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകള്‍ നടന്നെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2013 മുതല്‍…

Leave a comment