വിദേശ ചാരപ്രവര്‍ത്തനം: പുതിയ വെബ്സൈറ്റുമായി ചൈന

337 0

ബീജിംഗ്: വിദേശ ചാരപ്രവര്‍ത്തനം കണ്ടെത്താൻ ചൈന പുതിയ വെബ്സൈറ്റ് ആരംഭിച്ചു. ദേശസുരക്ഷ സംബന്ധിച്ച എന്ത് വിവരങ്ങളും ജനങ്ങള്‍ക്ക് ഈ വെബ്സൈറ്റിലൂടെ സര്‍ക്കാരിനെ അറിയിക്കാം. വിഘടനവാദവും കലാപവും സ‌ൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ കുറിച്ചുള്ള വിവരങ്ങളും ആര്‍ക്കും സര്‍ക്കാരിനെ അറിയിക്കാം. ശരിയായ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികങ്ങള്‍ ലഭിക്കും. 

അതേസമയം എത്ര തുകയാണെന്ന കാര്യം സൈറ്റിലില്ല. മന്‍ഡാരിന്‍,​ ഇംഗ്ളീഷ് ഭാഷകളിലായാണ് വെബ്സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. 1500 ഡോളര്‍ മുതല്‍ 73,​000 ഡോളര്‍ വരെയാണ് ബീജിംഗിലെ സിറ്റി നാഷണല്‍ സെക്യൂരിറ്റി ബ്യൂറോ ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് നേരത്തെ ഒരു പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ചൈനാക്കരോ വിദേശത്തുള്ളവരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ സൈനിക ഉദ്യോഗസ്ഥര്‍ക്കോ കൈക്കൂലി കൊടുക്കാന്‍ ശ്രമിച്ചാല്‍ അതേക്കുറിച്ച്‌ ഈ വെബ്സൈറ്റിലൂടെ വിവരം നല്‍കാനാവും. ഇത് കൂടാതെ വിവരം നല്‍കുന്നവരെ കുറിച്ചുള്ള എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിക്കും. www.12339.gov.cn എന്നതാണ് സൈറ്റിന്റെ വിലാസം. 

Related Post

ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു

Posted by - Oct 2, 2018, 10:14 pm IST 0
സ്വീഡന്‍: ഈ വർഷത്തെ ഭൗതിക ശാസ്ത്ര നോബല്‍ പ്രഖ്യാപിച്ചു. ആര്‍തര്‍ ആഷ്‌കിന്‍, ജെറാര്‍ഡ് മൂറു, ഡോണാ സ്ട്രിക്ക് ലാന്‍ഡ് എന്നിവര് ചേര്‍ന്നാണ് ഭൗതിക ശാസ്ത്രത്തിലെ ഈ വര്‍ഷത്തെ…

കാമുകിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട വ്യക്തിയുള്‍പ്പെടെ അഞ്ചു പേരെ കാമുകന്‍ കൊലപ്പെടുത്തി: നാടിനെ നടുക്കിയ കൊലപാതകം നടന്നതിങ്ങനെ 

Posted by - Jun 28, 2018, 08:05 am IST 0
അബുദാബി: കാമുകിക്ക് മറ്റൊരാള്‍ പണം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതില്‍ മനംനൊന്ത് മസാജ് സെന്ററിലെ ജോലിക്കാരന്‍ അഞ്ചു പേരെ കൊലപ്പെടുത്തിയ കേസ് നാളെ ഹൈക്കോടതിയില്‍. ഈ വര്‍ഷം…

ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി അന്തരിച്ചു 

Posted by - Sep 20, 2019, 03:18 pm IST 0
ടുണിസ് :  ടുണീഷ്യയുടെ  മുന്‍ പ്രസിഡന്റ് സൈനെലബ്ദിന്‍ ബെന്‍ അലി ഇന്നലെ സൗദി അറേബ്യയില്‍ അന്തരിച്ചു.  ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയില്‍ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും…

കാമുകിയെ പീഡിപ്പിച്ച യുവാവിന് 3 വർഷം തടവ്

Posted by - May 3, 2018, 08:49 am IST 0
ദുബൈയിൽ വെച്ച് കാമുകിയെ ലൈംഗീകമായി പീഡിപ്പിച്ചതിനുശേഷം റൂമിൽ നിന്നും നഗ്‌നയാക്കി പുറത്തേക്ക് തള്ളിയ എമിറേറ്റി യുവാവിന് 3 വർഷം തടവ്. 2017 ജനുവരി 21 ന് യുവതിയെ…

ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു

Posted by - Feb 8, 2020, 04:16 pm IST 0
ബെയ്ജിംഗ്: ചൈനയിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അമേരിക്കൻ വനിത മരിച്ചു.  കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ വെള്ളിയാഴ്ച മാത്രം മരിച്ചത് 86 പേരാണ്. 34,546…

Leave a comment