അനന്തേശ്വര വിനായക ക്ഷേത്രം

291 0

അനന്തേശ്വര വിനായക ക്ഷേത്രം

മധുർ ക്ഷേത്രം കാസർഗോഡ് പട്ടണത്തിൽനിന്നും 8 കിലോമീറ്റർഅകലെയാണ്. ചന്ദ്രഗിരിപ്പുഴയുടെപോഷകനദിയായ പയസ്വിനിപ്പുഴയുടെ കരയിലാണ്ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.മധൂർ ശ്രീ മദനന്തേശ്വര സിദ്ധിവിനായ കക്ഷേത്രം ഒരുശിവക്ഷേത്രമാണെങ്കിലും ഗണപതിയുടെപേരിൽ ആണ് അറിയപെടുന്നത്. പണ്ട്ഇവിടെ ശിവൻ മാത്രം ആണ് പ്രതിഷ്ഠ ഉണ്ടായിരുന്നത്. ശിവനെ പൂജ കഴിക്കാൻ ദിവസവും രാവിലെ പൂജരിമാർവരുമായിരുന്നു. വരുന്ന പൂജാരിമാരുടെ കൂടെവന്ന കുട്ടികൾ കളിയായി അമ്പലത്തിലേ ഒരുചുമരിൽ ഗണപതി രൂപം ഉണ്ടാക്കി പൂജനടത്തുകയും നിവേദ്യം ആയി പച്ച അപ്പം(വേവിക്കാത്ത അപ്പം) നിവേദിക്കുകയുംചെയ്യുമായിരുന്നു. ഇതു ഒരിക്കൽ വലിയപൂജരിമാർ കാണുകയും പ്രശ്ന ചിന്തയിൽ അവിടെ ഗണപതി സാന്നിധ്യം കണ്ടതിനെതുടർന്ന് ബാക്കി കാര്യം ചെയ്യുകയുകംചെയ്തു. ഗണപതി വിഗ്രഹം ചുമരിൽ നിന്നുംപുറത്തേക്ക് വന്നപോലെ ആണ് ഉള്ളത്. കുട്ടികൾ നിവേദിച്ച പോലെ ഇന്നും പച്ചഅപ്പം തന്നെ ആണ് ഗണപതിക്ക് പ്രധാനം. അവിടെത്തെ പ്രധാനപ്പെട്ട വേറെ പ്രസാദമാണ് ഉണ്ണിയപ്പം. പ്രധാന ഉത്സവം മൂടപ്പ സേവ അതായത് ഗണപതിയെ ഉണ്ണിയപ്പം കൊണ്ട്മൂടുന്ന ഉത്സവം ആണ്, ഭീമമായ ചെലവുമൂലം ഇതു സാധാരണയായി നടത്താറില്ല. ഇരുപതു കൊല്ലം മുൻപ്പ് ഒരിക്കൽ ആണ്അവസാനമായി ഇതു നടത്തിയത്. ടിപ്പു സുൽത്താൻ ഒരിക്കൽ ഈ അമ്പലത്തെആക്രമിച്ചിരുന്നു. തന്റെ കടന്നു കയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളംകുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടുഎന്നുമാണ് ഐതിഹ്യം. ടിപ്പു തന്റെവാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നുവിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈക്ഷേത്രത്തിൽ ഉണ്ട്.

ഇവിടത്തെ ഗണപതിവിഗ്രഹത്തിന് നല്ല വലിപ്പമുണ്ട്. ആദ്യകാലത്ത് ഈ വിഗ്രഹം ഉയരത്തിൽ വലുതാകുകയായിരുന്നു. ഒരിക്കൽ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്ന ഒരു കന്നഡസ്ത്രീ ഇവിടത്തെ ഗണപതിനടയിൽ വന്നശേഷം 'ഉയരത്തിൽ വളരരുത്, വീതിയിൽ വളരൂ' എന്നുപറയുകയും തുടർന്ന് വീതിയിൽ വലുതാകാൻ തുടങ്ങുകയുമായിരുന്നത്. ഇന്നും വിഗ്രഹം വളരുന്നുണ്ടെന്ന് ഭക്തർവിശ്വസിക്കുന്നു. ശിവൻ കിഴക്കോട്ടും ഗണപതി തെക്കോട്ടും അഭിമുഖമായിവാഴുന്നു.തെക്കേ ഇന്ത്യയിലെ ഏറ്റവുംപ്രശസ്തമായ ഗണപതി ക്ഷേത്രങ്ങളിൽ ഒന്നാണ്ഇത്. എല്ലാ ദിക്കിൽ നിന്നുമുള്ള ഭക്തജങ്ങൾ ഇവിടെ പല ഉത്സവങ്ങൾക്കും ഒത്തുകൂടുന്നു. ഇന്ന് ഈ ക്ഷേത്രത്തിന്റെ ഭരണാധികാരം സർക്കാരിനാണ്. യുവക്കൾക്ക് ഈക്ഷേത്രത്തിൽ വേദ ക്ലാസുകൾ നടത്തുന്നു.

വഴിപാടുകൾ

ഭക്തജനങ്ങൾ മഹാഗണപതിക്ക്സാധാരണയായി "ഉദയാസ്തമന"പൂജനടത്തുന്നു. മധുരിലെ പ്രശസ്തമായ പ്രസാദമായ "അപ്പം" വളരെ രുചികരമാണ്. അപ്പം എല്ലാദിവസവും ഇവിടെ പാകം ചെയ്യുന്നു. പ്രാർത്ഥനകൾ അർപ്പിക്കുന്ന എല്ലാവർക്കും കൌണ്ടറുകളിൽ നിന്നും പ്രസാദം ലഭ്യമാണ്. ഇവിടെ നടത്തുന്ന പ്രത്യേക പൂജകളിൽ "സഹസ്രാപ്പം" (ആയിരം അപ്പം) പ്രധാനമാണ്. ഗണപതിക്ക് ആയിരം അപ്പങ്ങൾ നൈവേദ്യം അർപ്പിക്കുന്നതാണ് ഈ പൂജ. പൂജയ്ക്കുശേഷം പൂജ അർപ്പിക്കുന്ന ആൾക്ക് ഈ ആയിരം അപ്പങ്ങൾ വീട്ടിൽ കൊണ്ടുപോകാം. പ്രതാനഉത്സവം മൂടപ്പ സേവ എന്നാ ഗണപതിയെ ഉണ്ണിയപ്പം കൊണ്ട് മൂടുന്ന ഉത്സവം ആണ്, ഇതു സതാരണ ആയി നടത്താറില്ല , കാരണംഇതിനു വരുന്ന ഭീമമായ ചെലവും മറ്റും ആണ് കാരണം ഇരുപതു കൊല്ലം മുൻപ്പ്ഒരിക്കൽ ആണ് അവസാനമായി ഇതുനടത്തിയത്.. ഗണേശ ചതുർത്ഥിയും മധുർബേടിയും ആണ് ക്ഷേത്രത്തിൽ ഏറ്റവുംതിരക്കുള്ള സമയങ്ങൾ.

ഭക്തരുടെ ശ്രദ്ധയ്ക്ക്

മഴക്കാലത്ത് ക്ഷേത്രത്തിന്റെ അരികിലുള്ള നദി കരകവിഞ്ഞൊഴുകി ക്ഷേത്രപരിസരത്തും നിറയുന്നു. അതുകൊണ്ട് മഴക്കാലം ക്ഷേത്രം സന്ദർശിക്കുന്നതിന് അനുയോജ്യമല്ല. ഞായറാഴ്ചകളിലാണ് ക്ഷേത്രത്തിൽ ഏറ്റവും തിരക്കു കൂടുതൽ. ദിവസവും രാവിലെ 8മണി, ഉച്ചയ്ക്ക് 12.30, രാത്രി 8 മണി എന്നീ സമയങ്ങളിൽ ആണ് പൂജകൾ നടക്കുക. എല്ലാ ദിവസവും ഉച്ചയ്ക്ക് ഇവിടെ നിന്നും അന്നധാനം നൽകുന്നു , അതിനു പ്രതേക ചാർജ് ഈടാക്കാറില്ല , എന്നാൽ ടോക്കെൻ എടുക്കണം കാരണം ഒട്ടനവതി ആളുകൾ വരുന്നത് കൊണ്ട് ആളുകളുടെ എണ്ണം അറിയാൻ വേണ്ടി മാത്രം.

Related Post

ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും

Posted by - Apr 30, 2018, 09:12 am IST 0
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി,…

മുതിര്‍ന്നവരുടെ കാല്‍പാദം തൊട്ടുവണങ്ങുന്നതിന് പിന്നിലെ ഐതിഹ്യം

Posted by - Jun 2, 2018, 11:21 am IST 0
കാല്‍ തൊട്ടു വണങ്ങുന്നതിന് പാദസ്പര്‍ശം എന്നാണ് ഹിന്ദു മിഥോളജിയില്‍ പറയുന്നത്. ഒരു കെട്ടിടത്തിന് അതിന്റെ അടിത്തറ ശക്തിപകരുന്നതുപോലെ മനുഷ്യ ശരീരത്തിന്റെ അടിത്തറയാണ് കാല്‍പാദങ്ങള്‍. ഒരു വ്യക്തിയുടെ ഭാരം…

 ഗീതയുടെ പൊരുൾ

Posted by - Mar 11, 2018, 02:20 pm IST 0
 ഗീതയുടെ പൊരുൾ ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു…

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

വിജയദശമിയിൽ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ;മുംബൈയിൽ എഴുത്തിനിരുത്തിനായി ക്ഷേത്രങ്ങളിൽ വലിയ തിരക്ക്

Posted by - Oct 13, 2024, 05:50 pm IST 0
മുംബൈ:വിജയദശമി പ്രമാണിച്ച് ആദ്യാക്ഷരം കുറിച്ച് അക്ഷര മുറ്റത്തേക്ക് കാൽ വയ്ക്കാൻ മുംബൈയിലെങ്ങും ക്ഷേത്രങ്ങളിൽ വൻ തിരക്ക്.എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് മാട്ടുങ്ക ഗുരുവായൂർ ക്ഷേത്രത്തിലും താനെ വർത്തക്…

Leave a comment