ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

244 0

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന് കാറ്റ് കൊള്ളാന്‍ മരത്തണലില്‍ ഇരിക്കാന്‍ നാം കൊതിക്കുന്നു…?”

മരങ്ങളുടെ ശീതളശ്ചായയില്‍ ഇരിക്കുമ്പോള്‍ കുളിര്‍മ്മയുള്ള ഒരു അനുഭവം ഉണ്ടാകുന്നു. ഓരോ സ്ഥലത്തിനും ഇതുപോലെ പ്രത്യേക അന്തരീക്ഷം ഉണ്ട്.

നിത്യേന പൂജയും, പ്രാര്‍ഥനയും നടക്കുന്ന ക്ഷേത്രത്തിലെ , ദേവാലയത്തിലെ അന്തരീക്ഷത്തില് ‍, പ്രത്യേകമായ ശാന്തി നമുക്ക് ലഭിക്കുന്നു. വഴക്കും ബഹളവും നിറഞ്ഞ ഒരു ചന്തയില്‍ നമുക്ക് ഏകാഗ്രത കിട്ടുകയില്ല… അവിടെ പ്രതികൂല ചിന്തകളേ ഉണ്ടാകൂ…

കൂടാതെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ പ്രതിഷ്ഠ ചെയ്യുമ്പോള്‍ വേദമന്ത്രോച്ചാരണങ്ങളോടെ , താന്ത്രിക ആചാര പ്രകാരം സന്നിവേശിപ്പിച്ച പ്രാണശക്തി നിലനില്‍ക്കുന്നു.. ഈ പ്രാണശക്തി(ചൈതന്യം) ആണ് ബിംബത്തെ വിഗ്രഹം (വിശേഷാല്‍ ഗ്രഹിച്ചത് – വിഗ്രഹം) ആക്കി മാറ്റുന്നത് താന്ത്രിക ആചാരങ്ങള്‍ അനുസരിച്ചുള്ള മന്ത്രോച്ചാരണങ്ങള്‍ ഉള്‍പ്പെട്ട നിത്യപൂജ വിഗ്രഹത്തിലെ പ്രാണശക്തി വര്‍ദ്ധിപ്പിക്കുന്നു… 

ക്ഷേത്ര ദര്‍ശനം ചെയ്യുമ്പോള്‍ വിഗ്രഹത്തില്‍ നിന്നുമുള്ള തേജസ്സ് ശരീരത്തില്‍ പതിക്കുന്നു… ഇതു മനസ്സിനെയും ശരീരത്തേയും ഉത്തേജിപ്പിക്കുന്നു;… ശുദ്ധീകരിക്കുന്നു… മൊബൈല്‍ ന്‍റെ ബാറ്ററി ഇടയ്ക്കിടെ ചാര്‍ജ് ചെയ്യുന്നതു പോലെയാണ് ഇതും….

എവിടെ വച്ചും ഈശ്വരനെ ഓർമ്മിക്കാനും ആത്മീയഗുണങ്ങൾ… ശക്തികൾ… പ്രാപ്തമാക്കാനും ശീലമുള്ളവമുള്ളവര്‍ക്ക് ഇതൊന്നും ബാധകമല്ല… അവര്‍ക്ക് എവിടെയായാലും ഏകാഗ്രത വേണ്ടുവോളമുണ്ടാവും. കൂടാതെ തിരിച്ചറിവ്കൊണ്ട് ഈശ്വരന്‍റെ ഭാവനാതലത്തില്‍ എത്തിയവര്‍ക്ക് ക്ഷേത്രദര്‍ശനം ആവശ്യമില്ല…. അതുകൊണ്ടാണ് യോഗികളും ആത്മീയതയില്‍ വളരെ ഉയര്‍ച്ച നേടിയവരും ക്ഷേത്ര ദര്‍ശനം നടത്താത്തത്.

സാധാരണക്കാര്‍ക്ക് പ്രാര്‍ത്ഥിക്കാനും, ആശ്വാസം കണ്ടെത്താനും, ഈശ്വര ചൈതന്യം സ്വീകരിക്കാനും ക്ഷേത്രങ്ങളില്‍ പോയാലേ സാധിക്കൂ. എങ്കിൽ അതും നല്ലതന്നെ. ശരീരവും മനസ്സും ശുദ്ധമാക്കിയിട്ടാണ് ക്ഷേത്രദര്‍ശനം നടത്തേണ്ടത്… എങ്കില്‍ മാത്രമേ ആ ചൈതന്യം വന്നു ചേരുകയുള്ളൂ… ചാര്‍ജര്‍ പിന്‍ ക്ലാവു പിടിച്ചാല്‍ മൊബൈല്‍ ചാര്‍ജ് നടക്കില്ലല്ലോ …?

സ്വയം നോക്കണം ഞാൻ ഈശ്വരീയ പ്രാപ്തികൾക്കായി എവിടെയെങ്കിലുമൊക്കെ അലയുന്നുണ്ടോ….? അലയേണ്ടതുണ്ടോ…..??സഹജമായിത്തന്നെ അനുഭവിക്കുന്നുണ്ടോ??? സ്വയത്തെയും ഈശ്വരനെയും ഈശ്വരനുമായി ബന്ധം സ്ഥാപിക്കാനുള്ള മാർഗത്തെയും അറിയുന്നവർക്ക് സ്വയത്തിന്ടെയും അനേകരുടെയും നന്മചെയ്യാനാവും.

Related Post

കാവ് എന്തിനാണ്?

Posted by - Mar 5, 2018, 10:30 am IST 0
കാവ് എന്തിനാണ്? കാവിൽ പൂജയും, നാഗാരാധനയും കേരളത്തിൽ സർവ്വസാധാരണമാണ്. നിർഭാഗ്യവശാൽ ഇത് എന്തിനാണെന്ന് അറിയാതെയാണ് കാര്യങ്ങൾ ചെയ്യുന്നത്. കാവുകൾ Natural Ecosyടtem ആണ്. അവിടെ പൊഴിഞ്ഞു വീഴുന്ന…

പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ

Posted by - Apr 21, 2018, 08:42 am IST 0
പാറമേക്കാവ് ഭഗവതിക്ഷേത്രം തൃശ്ശൂർ തൃശ്ശൂർ പൂരത്തിന്റെ മുഖ്യ പങ്കാളികളിൽ ഒന്നായ ക്ഷേത്രമാണ് പാറമേക്കാവ് ഭഗവതിക്ഷേത്രം. തൃശ്ശൂർ നഗരത്തിൽ സ്വരാജ് റൌണ്ടിന്റെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു. ഐതിഹ്യപ്രകാരം ഈ ക്ഷേത്രത്തിലെ…

എള്ള് ഒരു ഔഷധം

Posted by - Apr 17, 2018, 07:30 am IST 0
എള്ള് ഒരു ഔഷധം 1 ലിറ്ററർ എള്ളെണ്ണക്ക് എള്ള് സ്വയം ആട്ടിയെടുത്തു എള്ളെണ്ണ  ഉണ്ടാക്കുമ്പോൾ ചിലവ് മാത്രം 600. പക്ഷേ വിപണിയില്‍ ലിറ്ററിന്  200 താഴെ…? എള്ളെണ്ണയില്‍…

കാശി എന്ന മഹാശ്മശാനം

Posted by - May 6, 2018, 09:33 am IST 0
കാശി എന്ന മഹാശ്മശാനം ഭാരതത്തിന്റെ കിഴക്കുദേശത്ത് ഏറ്റവും പവിത്രമായി സ്ഥിതിചെയ്യുന്ന സ്ഥലമാണ് ഇന്ന് കാശി അഥവാ ബനാറസ് എന്നറിയപ്പെടുന്ന വാരണാസി. ഈ പ്രപഞ്ചത്തിന്‍റെ മര്‍മ്മസ്ഥാനം, അഥവാ കാതല്‍…

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

Leave a comment