അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

292 0

അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കു

സൃഷ്ടി നടക്കുന്നത് ചേര്‍ച്ചയിലാണ്. നിങ്ങള്‍ ഉണ്ടാകുന്നത് ഒരു അമ്മയും അച്ഛനും ചേര്‍ന്നിട്ടാണ്‌. ഒരു പുരുഷനും പ്രകൃതിയും ചേര്‍ന്നിട്ടാണ്‌. ഏതു സൃഷ്ടമാകുന്നതിനും അതിന്‍റെ ബീജത്തില്‍ തപസ്സുണ്ടാകണം.

അമ്മയുടെ അണ്ഡവും അച്ഛന്‍റെ ബീജവും ചേരുമ്പോള്‍ അത് ഒരു സൈഗോട്ട് ആകും. ആ സൈഗോട്ട് മാതൃഗര്‍ഭത്തില്‍ വിഭജനപ്രക്രിയയ്ക്കു വിധേയമായി വളരും. അത് വളരുവാന്‍ ആവശ്യമായ ഊര്‍ജം അമ്മ കഴിക്കുന്ന ആഹാരം പചിച്ച്, രൂപാന്തരപ്പെട്ട്, രക്തമായി കുഞ്ഞിന്റെ ഉള്ളിലേക്ക് കടക്കണം. ഈ പ്രക്രിയയില്‍ വൈദ്യശാസ്ത്രത്തിനോ, പുറത്തുള്ള പ്രകൃതിയ്ക്കോ പങ്ക് വളരെ ചുരുക്കവും, മാതാപിതാക്കലുടെ പങ്ക് വളരെക്കൂടുതലും ആണ്. കുഞ്ഞിന്റെ ഗര്‍ഭാവസ്ഥയിലെ വളര്‍ച്ച, അതിന്‍റെ കണ്ണുകള്‍, അതിന്‍റെ കാലുകള്‍, അതിന്‍റെ രോഗമില്ലായ്മ തുടങ്ങിയതെല്ലാം ആ തന്തയുടെയും തള്ളയുടെയും തപസ്സിന്‍റെ ഭാവമാണ്, അല്ലാതെ അവര്‍ കഴിച്ച ആഹാരത്തിന്‍റെ ഭാവമല്ല. 

പിതാവിന്‍റെ ബീജവും മാതാവിന്‍റെ അണ്ഡവും ചേര്‍ന്ന്, ഒരു സൈഗോട്ട് ആയുള്ള നിങ്ങളുടെ ജനനം മുതല്‍ നിങ്ങളുടെ മൃത്യു വരെ, വളര്‍ച്ചയുടെ ഈടുവെയ്പ്പുകളും ഊടും പാവുമായി, നിങ്ങളുടെ തന്തയും തള്ളയും നിങ്ങളുടെ ഒപ്പം, നിങ്ങളുടെ ഉള്ളില്‍, നിങ്ങളുടെ കോശങ്ങളില്‍ നിത്യം ഉണ്ടാകും.

ഒരു പെണ്ണിന്‍റെ വെളുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു ചെറുക്കനോ, 

ചെറുക്കന്‍റെ പണക്കൊഴുപ്പു കണ്ട് ഇറങ്ങിപ്പോകുന്ന ഒരു പെണ്ണോ, 

അവളുടെ തന്തയെയോ തള്ളയെയോ എതിര്‍ക്കുമ്പോള്‍, 

തല്ലുമ്പോള്‍, 

ചീത്ത വിളിക്കുമ്പോള്‍, 

ഇറങ്ങിപ്പോകുമ്പോള്‍, 

അവരെ ഭത്സിക്കുമ്പോള്‍,

അവര്‍ക്കെതിരെ അപവാദങ്ങള്‍ പറയുമ്പോള്‍, 

അവളുടെ കോശങ്ങളിലും അവന്റെ കോശങ്ങളിലും നിത്യനിരന്തരമായി നില്‍ക്കുന്നത് ആ തന്തയും തള്ളയും ആണെന്നു തിരിച്ചറിയുന്നില്ല എന്ന വസ്തുത വെച്ചു നോക്കിയാല്‍,

അവള്‍ക്കെതിരെ, അവനെതിരെ, അവളും അവനും തന്നെ, സ്വന്തം കോശങ്ങള്‍ നടത്തുന്ന ഗൂഢാലോചനയുടെ ബാക്കിപത്രവുമായി മാരകരോഗങ്ങളിലേക്ക്‌ പതിക്കുമെന്നതിനാല്‍,

ആദ്യമായി മാതാവിനെയും പിതാവിനെയും സമുജ്ജ്വലമായ രംഗത്തു നിര്‍ത്തിക്കൊണ്ടു വേണം മാനവന്‍ ജീവിക്കാന്‍ – രോഗം വേണ്ടായെങ്കില്‍, ദുഃഖങ്ങള്‍ വേണ്ടായെങ്കില്‍.

മരിച്ചു പോയതോ, ജീവിച്ചിരിക്കുന്നതോ, നിങ്ങളുടെ കൂടെ ഇല്ലാത്തതോ ആയ നിങ്ങളുടെ തന്തയെയോ തള്ളയെയോ കുറിച്ചല്ല, ഭാവാത്മകമായി നിങ്ങള്‍ ജനിക്കാന്‍ കാരണമായ ബീജത്തിലും അണ്ഡത്തിലും കടന്നു കൂടിയ, ആഹാരത്തില്‍ കടന്നു കൂടിയ, നിത്യനിരന്തരമായി നിങ്ങളോടൊപ്പം സഞ്ചരിക്കുന്ന, നിങ്ങളിലെ കോശവിഭജനപ്രക്രിയകളില്‍ എല്ലാം അന്തസാരമായി നില കൊള്ളുന്ന നിങ്ങളുടെ തന്തയെയും തള്ളയെയും കുറിച്ചാണ് ഇവിടെ പറയുന്നത്. അവരെ പുറത്താക്കാന്‍ ഒരു ശാസ്ത്രത്തിനും പറ്റില്ല. 

അവരോടു നിന്ദ കാണിച്ചിട്ടുണ്ടെങ്കില്‍, കര്‍ത്താവ്, ഈശോ മിശിഹ പറഞ്ഞതു പോലെ, സ്നാപകന്‍ പറഞ്ഞതു പോലെ – "അണലിയുടെ സന്താനങ്ങളേ, പശ്ചാത്തപിക്കുവിന്‍". അതു മാത്രമേയുള്ളൂ രക്ഷയ്ക്കു  വഴി.

പെറ്റു കൂട്ടുന്നതിന്‍റെ രഹസ്യം അറിയാത്ത നിങ്ങള്‍, എന്താണ് പഠിച്ചിട്ടുള്ളത്? 

കടപ്പാട് : സ്വാമി നിര്‍മ്മലാനന്ദഗിരി മഹാരാജ് 

Related Post

ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം

Posted by - Apr 18, 2018, 07:22 am IST 0
ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം കാസർഗോഡ് ജില്ലയിലെ ബേഡടുക്ക ഗ്രാമപഞ്ചായത്തിൽപ്പെട്ട മോലോതും കാവ് പ്രദേശത്തു സ്ഥിതി ചെയ്യുന്ന അതി പുരാതനമായ ദേവീക്ഷേത്രമാണ് ശ്രീ അടുക്കത്ത് ഭഗവതി ക്ഷേത്രം.…

"പരോക്ഷപ്രിയ ദേവഃ"

Posted by - Apr 2, 2018, 08:48 am IST 0
അയ്യപ്പ തത്ത്വം ഇന്ന് ഏറ്റവും കൂടുതൽ ആരാധിക്കുന്ന ദേവതാ സങ്കൽപമാണ് സ്വാമി അയ്യപ്പന്റെത്. അതുപോലെ തന്നെ വിമർശന വിധേയമായിട്ടുള്ള തുമാണ്,   സ്വാമിഅയ്യപ്പൻ  ഇരിക്കുന്നത് അതും യോഗബന്ധത്തോടും…

പുണ്യറംസാനെ ഹൃദയത്തിലേറ്റി വിശ്വാസികള്‍ : ഇനി പുണ്യനാളുകള്‍

Posted by - May 17, 2018, 08:26 am IST 0
കോഴിക്കോട്: ബുധനാഴ്ച ശഅബാന്‍ 30 പൂര്‍ത്തിയായതോടെ വിശ്വാസികള്‍ പുണ്യറംസാനെ ഹൃദയത്തിലേറ്റി. ഇനി മനസ്സും ശരീരവും ഒരുപോലെ സ്ഫുടംചെയ്തെടുക്കുന്ന പുണ്യനാളുകള്‍. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളില്‍ നിന്നടര്‍ത്തിയെടുത്ത് ദൈവത്തില്‍മാത്രം…

എന്താണ് ഹനുമദ് ജയന്തി

Posted by - Apr 3, 2018, 09:00 am IST 0
എന്താണ് ഹനുമദ് ജയന്തി "അതുലിത ബലധാമം ഹേമശൈലാഭദേഹം ദനുജവനകൃശാനും ജ്ഞാനിനാം അഗ്രഗണ്യം സകലഗുണനിധാനം വാനരാണാമധീശം രഘുപതി പ്രിയഭക്തം വാതജാതം നമാമി" ചൈത്ര മാസത്തിലെ ശുക്ലപക്ഷ പൗർണമി ഹിന്ദു…

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

Leave a comment