വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.       

167 0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനു അധിക സമയം അനുവദിക്കില്ല : മുഖ്യമന്ത്രി.                                       

തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി അദാനി ഗ്രൂപ്പിനോട് പറഞ്ഞു. അദാനി ഗ്രൂപ്പ്‌ സി ഇ ഒ കരൺ അദാനിയുമായി നിയമ സഭയിൽ നടത്തിയ കൂടികാഴ്ചയിലാണ് മുഖ്യമന്ത്രി ഈ കാര്യം വ്യക്തമാക്കിയത്.  തുറമുഖ നിർമ്മാണത്തിനു 16 മാസത്തെ അധിക സമയം നൽകണമെന്ന് അദാനി ഗ്രൂപ്പ്‌ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഓഖി ദുരന്തവും കാലാവസ്ഥ വ്യത്യാസവും കാരണം നിർമ്മാണ പ്രവർത്തികൾ പൂർത്തിയാക്കാൻ തടസ്സം നേരിട്ടു എന്നായിരുന്നു വിശദീകരണം. എന്നാൽ ഓഖിയിൽ തകർന്ന യന്ത്രങ്ങൾക്ക് പകരം പുതിയവ എത്തിച്ചു പണി എത്രയും വേഗം പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കരാർ പ്രകാരമുള്ള കാലാവധി കഴിഞ്ഞ് വേണ്ടി വരുന്ന ഓരോ ദിവസത്തിനും 12 ലക്ഷം വീതം അദാനി ഗ്രൂപ്പ്‌ സർക്കാരിന് നഷ്ടപരിഹാരം നൽകണം  എന്നാണ് പുതിയ വ്യവസ്ഥ.

Related Post

ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി

Posted by - Dec 11, 2019, 10:21 pm IST 0
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്‍ രാജ്യസഭ പാസാക്കി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു. ലോക്‌സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 

നരേന്ദ്ര മോദിക്ക് വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു 

Posted by - Sep 19, 2019, 10:00 am IST 0
ന്യൂ ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസിലേക്ക് പോകുന്നതിന്  വ്യോമപാത പാക്കിസ്ഥാൻ നിഷേധിച്ചു. യുഎസ് ജനറൽ അസംബ്ലിയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി വ്യോമപാത അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ…

മമതയുടെ മുന്നില്‍ ജയ്ശ്രീറാം വിളിച്ച് പത്തുപേര്‍ അറസ്റ്റില്‍  

Posted by - May 31, 2019, 12:59 pm IST 0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്നില്‍ ജയ് ശ്രീറാം വിളിച്ച പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് 24 പര്‍ഗണാസിലാണ് സംഭവം. രണ്ട്…

വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു

Posted by - Sep 21, 2019, 10:11 am IST 0
ന്യൂ ഡൽഹി : മേഘാലയിലേക്ക് സ്ഥലമാറ്റിയതിൽ  പ്രതിഷേധിച്ച് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് രാജിവെച്ച വിജയാ താഹിൽ രമണിയുടെ രാജി രാഷ്‌ട്രപതി അംഗീകരിച്ചു.   …

സിഖ് വിരുദ്ധ കലാപത്തിൽ പുനരന്വേഷണത്തിന് കേന്ദ്രസർക്കാർ

Posted by - Sep 10, 2019, 10:32 am IST 0
ന്യൂ ഡൽഹി :1984ലെ സിഖ് വിരുദ്ധ കലാപത്തിൽ കമൽ നാഥ് ഉൾപ്പെട്ട കേസിൽ പുനരന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രാലയം ഉത്തരവായി . കോൺഗ്രസ്സ് നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ…

Leave a comment