ഗീതയുടെ പൊരുൾ

270 0

 ഗീതയുടെ പൊരുൾ
ഹേ ,അച്യുത, നാശരഹിതനായവനെ ,അങ്ങയുടെ അനുഗ്രഹത്താൽ എന്റെ വ്യാമോഹങ്ങളെല്ലാം നീങ്ങി ,ഞാൻ ആരാണെന്ന സ്‌മൃതി എനിക്ക് ലഭിച്ചു …സംശയങ്ങൾ നീങ്ങി ഞാൻ ദൃഡ ചിത്തനായിരിക്കുന്നു ..അങ്ങയുടെ ഉപദേശപ്രകാരം. ഞാൻ പ്രവർത്തിച്ചു കൊള്ളാം ….ഗീത …18..73

ഒരിക്കൽ ഈശ്വരൻ ഭൂമിയിൽ വന്നിരുന്നു ..മനുഷ്യനെ പഠിപ്പിച്ചു, സ്നേഹിച്ചു, ആർക്കും. സാധിക്കാത്ത വിധം! അതിനാൽ ജ്ഞാന സാഗരൻ ,സ്നേഹ സാഗരൻ, എന്ന് ഭഗവാനെ ഭക്തർ വിളിക്കുന്നു

 ….അജ്ഞാനത്തിന്ടെയും, അഹങ്കാരത്തിന്ടെയും, ബന്ധനത്തിൽ പെട്ട് മനുഷ്യർ കഷ്ടപെട്ടപ്പോൾ സർവ്വ ശക്തനായ ദൈവം വന്ന്‌,ആത്മാവിനെ മാത്രമല്ല ,ഈ ഭൂമിയെയും, രക്ഷിച്ചിരുന്നു, അതുകൊണ്ടു ഈശ്വരനെ. സർവ്വ രക്ഷകൻ എന്ന് വിളിക്കുന്നു

 ….എന്നാൽ. പ്രപഞ്ചത്തിന്റെ അധികാരി വന്നത് ഈ പതീത ലോകത്തു പതീത ശരീരത്തിലേക്കാണ്‌ ….
സൃഷ്ട്ടിയുടെ ഘോര രാത്രിയിൽ ഭഗവാൻ വന്നത് ഇവിടെ ഭൂരിഭാഗം മനുഷ്യരും തിരിച്ചറിഞ്ഞില്ല …..
സ്വീകരിച്ചില്ല ….. സ്വീകരിച്ചാലും ,തിരസ്കരിച്ചാലും ഭഗവാൻ വന്നിരിക്കുന്നു എന്ന. സന്ദേശം കേൾക്കാത്ത ഒരാത്മാവ് പോലും ഉണ്ടാകരുത് ……എന്നത് പിതാവിന്റെ, ആഞ്ജയാണ് …

ഏറ്റവും കുറഞ്ഞത് ഗീതയുടെ പൊരുൾ എങ്കിലും എല്ലാവരും. അറിയണം ….."മനുഷ്യൻ, നശ്വരമായ ശരീരമല്ല …അനശ്വരമായ ആത്മാവാണ് …..എല്ലാ ആത്മാക്കളും, ആ പരമ പിതാപരമാത്മാവിന്ടെ, സന്താനങ്ങളാണ് …

അതിനാൽ പരസ്പരം സഹോദരങ്ങളാണ് ..
ഭൂമിയിൽ ആദിയിലുണ്ടായിരുന്ന, ഏക ധർമ്മം ,ആദി സനാതന ധർമ്മം ആണ് ..ആ ധർമ്മം സ്ഥാപിച്ചത് സ്വയം ഭഗവാനാണ്… അതിനാൽ, ലോകത്തുള്ള എല്ലാവരും, ആ ദേവതകളുടെ ,പിന്മുറക്കാരാണ് …ദേവതകൾ ജീവിച്ചിരുന്നത് ..ഭാരതത്തിലാണ് ..

അതിനാൽ ഭാരതം ഏവരുടെയും മാതൃഭൂമിയാണ് …
മനുഷ്യനെ ദേവതയാക്കാൻ സ്വയം ഭഗവാൻ നൽകുന്ന, അറിവാണ് ശ്രീമത്‌ഭഗവത്ഗീത ..
അതിനാൽ, ഭഗവത്ഗീത, സർവ്വ ധർമ്മഗ്രന്ഥ ങ്ങളുടെയും, മാതാവാണ് …..
ഏത് വിധത്തിൽ നോക്കിയാലും ഭൂമി ഒന്നാണ് ,ഭഗവാൻ ഒന്നാണ് ,മാനവ കുലം ,ജാതി,മത, ദേശ, വർഗ്ഗ, വർണ്ണ,, ലിംഗ, ഭേദമെന്യേ ഒരു കുടുംബമാണ് …….അതിനാൽ, അഹിംസയും, സ്നേഹവും, ശാന്തിയും ആണ് നമ്മുടെ പരമമായ ധർമ്മം …
..ഇതാണ് ഗീതയുടെ. പൊരുൾ 

Related Post

കൊട്ടിയൂർ ക്ഷേത്രം

Posted by - Apr 29, 2018, 08:11 am IST 0
ദക്ഷിണഭാരതത്തിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്, ദക്ഷിണകാശി, തൃച്ചെറുമന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന ശ്രീ കൊട്ടിയൂർ ക്ഷേത്രം. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം, 108 ശിവാലയങ്ങളിൽ…

പുഷ്പാഞ്ജലി അര്‍ച്ചന

Posted by - Mar 13, 2018, 08:23 am IST 0
പുഷ്പാഞ്ജലി അര്‍ച്ചന ഹിന്ദു ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നവരില്‍ "അര്‍ച്ചന-പുഷ്പാഞ്ജലി" എന്നീ വഴിപാടു കഴിക്കാത്തവര്‍ വളരെ വിരളമായിരിക്കും. എല്ലാ ക്ഷേത്രങ്ങളിലും സാധാരണയായി എല്ലാവരും തന്നെ ചെയ്യുന്ന ഒരു വഴിപാടാണ് ഇത്.…

പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ?

Posted by - Mar 12, 2018, 09:13 am IST 0
പല പൂജകളിൽ ശക്തിയുടെ (ദേവിയുടെ) മുദ്ര ആയി കാണിക്കുന്നത് യോനി മുദ്ര ആണ്, ഇത് അശ്ലീല ചേഷ്ടകൾ അല്ലേ ? മനുഷ്യരുടെ ഇടയിൽ രണ്ടു തരത്തിലുള്ള നിയമങ്ങൾ…

ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.?

Posted by - Apr 7, 2018, 07:08 am IST 0
ദൈവം എല്ലായിടത്തുമില്ലേ, പിന്നെന്തിന് അമ്പലത്തിലും, പള്ളികളിലും പോകണം.? ഈ ചോദ്യം ഒരു സന്യാസിവര്യനോട് ഒരാള്‍ ചോദിച്ചു. അപ്പോള്‍ അദ്ദേഹം ഒരു മറുചോദ്യം ഉന്നയിച്ചു… “കാറ്റ് എല്ലയിടത്തുമില്ലേ പിന്നെന്തിന്…

ഉഗ്രസ്വരൂപവും ശാന്തസ്വരൂപവും

Posted by - Apr 30, 2018, 09:12 am IST 0
പ്രകൃതിയിൽ എല്ലാറ്റിനും നിഗ്രഹാനുഗ്രഹ ശക്തികളുണ്ട്. വിലാസവതിയായി അലകളുതിർത്ത് ഒഴുകുന്ന പുഴയുടെ സൗന്ദര്യം ആരാണ് ആസ്വദിക്കാത്തത്. എന്നാൽ ഈ നദി തന്നെ പലപ്പോഴും ഉഗ്രരൂപിണിയായി സകലസംഹാരകാരിണിയായി തീരുന്നുണ്ടല്ലോ. അഗ്നി,…

Leave a comment