ആനകളില്ലാത്ത ക്ഷേത്രം  

248 0

തൃച്ചംബരം ക്ഷേത്രോൽസവംഇതുപോലൊരു ക്ഷേത്രോത്സവം മറ്റെവിടെയും ഇല്ല. മറ്റെവിടെയുമുള്ള ഉത്സവം പോലെയുമല്ല തൃച്ചംബരം ക്ഷേത്രോത്സവം.ഇവിടെ ആനയില്ല. നെറ്റിപ്പട്ടമില്ല.ആനപ്പുറത്ത് എഴുന്നെള്ളലില്ല. ആനകളെ നാലയലത്ത് പോലും പ്രവേശിപ്പിക്കാത്ത ഒരു ക്ഷേത്രവുമാണിത്.എന്നാൽ ഉത്സവത്തിന് ആളുകൾക്കോ ആരവങ്ങൾക്കൊ ആർഭാടത്തിനൊ ഒരു കുറവും ഇല്ല. ആലവട്ടവും ,വെഞ്ചാമരവും കുത്തുവിളക്കുകളും വാദ്യമേളങ്ങളും അകമ്പടിക്കും രക്ഷയ്ക്കും മഞ്ഞവടികൾ ഏന്തിയ പടയാളികളും ഒക്കെ അണിനിരക്കുന്ന ശ്രീകൃഷ്ണ -ബലരാമമാരുടെ തിടമ്പു ന്യത്തോത്സവമാണിവിടെ നടക്കുന്നത്.തിടമ്പു ന്യത്തത്തിന്റെ ഉത്ഭവം തന്നെ ഇവിടെയായിരുന്നുവെന്ന് പറയുന്നു.. ഗോവിന്ദ ഗോവിന്ദാ എന്ന ആർപ്പുവിളികളോടെഓട്ടവും ചാട്ടവും' 'തടത്തു നൃത്തവും ഒക്കെയുള്ള രാമ-കൃഷ്ണന്മാരുടെ ബാലലീലകളാണ് ഈ ഉത്സവം നമ്മെ ഓർമ്മപ്പെടുത്തുന്നത്.കുംഭം ഒന്നിന് ആരംഭിക്കുന്ന ചെറിയ ഉത്സവം ഉൾപ്പെടെ ഒരു മാസത്തിന് മേലുള്ള ഉത്സവ ദിനങ്ങൾ കുംഭം 22 ന് ആരംഭിക്കുന്ന വലിയ ഉത്സവം മീനം 5 ന് ആറാട്ട് കഴിഞ്ഞാലും മീനം – 6 ലെ ശ്രീകൃഷ്ണ -ബലരാമൻകാരുടെ കൂടിപ്പിരിയലോടെമാത്രമെ അവസാനിക്കയുള്ളു.ബലരാമവിഗ്രഹം ഉദ്ദേശം 7 കി.മി അകലെയുള്ള മഴൂർ ധർമ്മിക്കളങ്ങര ബലരാമ ക്ഷേത്രത്തിൽ നിന്നും കുഭം22 ന് എഴുന്നെള്ളി വരും.അതോടെ വലിയ ഉത്സവം ആരംഭിക്കുകയായി.പിന്നെ മീനം 6 ലെ കുടിപ്പിരിയലിന്ശേഷമാണ് മഴൂരിലേക്ക് ബലരാമൻ മടങ്ങുകമഴുരമ്പലത്തിന്റെ ഉത്സവം കൂടിയാണ് തൃച്ചംബരം ക്ഷേത്രോത്സവം എന്നു തന്നെ പറയാം. പ്രസിദ്ധമായതും അതിപ്രാചീനമായതുമായ തൃച്ചംബരം ക്ഷേത്രത്തെകുറിച്ച് അധികം പറയേണ്ടതില്ല. ഒരു കാലത്ത് ഗുരുവായൂരിനേക്കാൾ പ്രസിദ്ധമായിരുന്നുവത്രെ ഈ ക്ഷേത്രം.മഴൂരമ്പലത്തെ കുറിച്ച് ഒരു ചെറു വിവരണം താഴെ ചേർക്കുന്നു.മഴൂർ ധർമ്മിക്കുളങ്ങരക്ഷേത്രം.ബലരാമ ക്ഷേത്രങ്ങൾ കേരളത്തിൽ വിരളമാണെന്ന് തന്നെ പറയേണ്ടി വരും ഉത്തര മലബാറിൽ ബലരാമ പ്രതിഷ്ഠയുള്ള അത്യപൂർവ്വമായ ക്ഷേത്രമാണ് മഴൂർ ധർമ്മിക്കുളങ്ങരക്ഷേത്രം.ധർമ്മിക്കുളങ്ങരക്ഷേത്രം പോലെയൊന്ന് മറ്റെവിടെയും ഇല്ലെന്ന് തന്നെ പറയാം. ജ്യേഷ്ഠനാണെങ്കിലും അനുജൻ ശ്രീകൃഷ്ണന്റെഉറ്റ തോഴനായി ശ്രീകൃഷ്ണലീലകളിൽ സന്തത സഹചാരിയായി, കളിത്തോഴനായി, നിഴലായി നിൽക്കുന്ന ബലരാമന്റെ ക്ഷേത്രങ്ങൾ തന്നെയാണല്ലോ ഒരർത്ഥത്തിൽ ശ്രീകൃഷ്ണ ക്ഷേത്രങ്ങളെന്നും പറയാമല്ലോ?. അതു കൊണ്ട് തന്നെ ബലരാമന് നാട്ടിൽ ഉടനീളമെന്തിനാണ്ക്ഷേത്രങ്ങൾ അതല്ലെ ശരി.' ധർമ്മിക്കുളങ്ങരഎന്ന പേരു തന്നെ ഈ ക്ഷേത്രോൽപ്പത്തിയുടെ കഥയുമായി ബന്ധപ്പെട്ടുണ്ടായതാണ്.ആ കഥയിങ്ങനെയാണ്മഴൂരിൽ ഉണ്ടായിരുന്ന പുതുക്കുടി ഇല്ലത്തെ കാരണവരെന്നും തൃച്ചംബരം ക്ഷേത്രത്തിൽ പോയി തൊഴാറുണ്ടായിരുന്നു.എന്നാൽ വാർദ്ധക്യം കാരണം ആ പതിവിന് ഭംഗം വരാനിടയായി. നമ്പൂതിരി കാരണവർക്ക് അതിൽ അതീവ സങ്കടമായി. വിഷണ്ണനായി കഴിയവെ ഒരു ദിവസം അദ്ദേഹത്തിന് ഒരു സ്വപ്നദർശനമുണ്ടായി. ഇല്ലത്തിന് സമീപം സവിശേഷ ലക്ഷണമുള്ള ഒരു പശുക്കുട്ടി കിടക്കുന്നത് കാണാം. ധർമ്മിയെന്നാണതിന്റെ പേര് .ആ പശുക്കുട്ടി ചാണകമിട്ടത് ഒരു വിശേഷ സ്ഥാനത്തായിരിക്കും. ആ സ്ഥലം കുഴിച്ചു നോക്കിയാൽ ഒരു സാളഗ്രാമം കിട്ടും. ആ കുഴിച്ചയിടം കുളം പണിത് സാളഗ്രാമംകുളത്തിൽ പ്രതിഷ്ഠിക്കുക.സമീപത്ത് ബലരാമവിഗ്രഹം പ്രതിഷ്ഠിച്ച് പൂജിക്കുക . തൃച്ചംബരത്ത് ബുദ്ധിമുട്ടി വരേണ്ടതില്ല. മേൽപ്രകാരം ചെയ്താൽ മറെറാരു തൃച്ചംബരം ഇല്ലത്തിനടുത്ത്ഉദയം ചെയ്തതായി അനുഭവപ്പെടുക തന്നെ ചെയ്യും.സ്വപ്നം ഒരു വെളിപാടാണെന്ന് കരുതി പുലരാൻ നേരം തന്നെ നമ്പൂതിരി ചെന്നു നോക്കിയപ്പോൾ സ്വപ്നം കണ്ടതെല്ലാം സത്യമായി ബോധിച്ചു.പശുക്കട്ടിയെ കണ്ടു. ചാണകമിട്ട സ്ഥാനവും കണ്ടു. പിന്നെ കുഴിയെടുത്തു സാളഗ്രാമം കണ്ടു. കുളം പണിത് സാളഗ്രാമം കുളത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.ശ്രീ നാരദനാൽ സമ്മാനിക്കപ്പെട്ട ബലരാമവിഗ്രഹം തൃച്ചംബരത്തു നിന്നും വിധിയാംവണ്ണം കൊണ്ടുവന്ന് കുളത്തിനടുത്ത്പ്രതിഷ്ഠിച്ചു.ആദിവ്യ പശുക്കുട്ടിയുടെഓർമ്മക്കായി കുളക്കരയിലെ ക്ഷേത്രത്തിന് ധർമ്മികുളങ്ങര എന്ന നാമവും നിലവിൽ വന്നു.ഇന്ന് കാണുന്ന മഴൂർ ക്ഷേത്ര കഥയാണിത്. കുളത്തിലെ സാളഗ്രാമ പ്രതിഷ്ഠയ്ക്ക് നിത്യനിവേദ്യവുംപതിവായി.അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെ ബലത്തിന്റെ കർമ്മത്തിന്റെ പ്രതീകമാണ് കലപ്പയേന്തിയ ബലരാമൻ.കുറേക്കാലം മുമ്പ് മഴയില്ലാതെ മഴൂർ പ്രദേശം കടുത്ത വരൾച്ചയിലമർന്നു. കുടിക്കാൻ പോലും ജലം അപൂർവ്വമായ വല്ലാത്ത ഒരു അവസ്ഥ.മനംനൊന്ത്പുതുക്കുടി ഇല്ലത്തെ കാരണവർ മഴൂർ ക്ഷേത്രനടയിൽ ചെന്ന് പ്രാർത്ഥിച്ചു."നില മുഴുകാനുള്ള കലപ്പയും കൈയ്യിൽ പിടിച്ചു കൊണ്ടെന്തിനിങ്ങനെ നിൽക്കുന്നു., വെള്ളത്തിന് ഒരു മാർഗ്ഗവും അങ്ങ് തരുന്നില്ലല്ലോ""യെന്ന് വിലപിച്ചുവത്രെ.അന്നു രാത്രി തന്നെ അവിചാരിതമായി മഴൂരിലെങ്ങും കലി തുള്ളി മഴ പെയ്തു. ഒറ്റ രാത്രി കൊണ്ട് വെള്ളപ്പൊക്കമായി.നമ്പൂതിരിക്ക്അന്ന് ഇല്ലത്ത് നിന്ന് പുറത്തിറങ്ങാനൊ ക്ഷേത്രത്തിലെത്തി തൊഴാനോ പോലും സാധിച്ചില്ലത്രെ'ബലരാമ ഭഗവാന്റെ കരുത്തു കാണിക്കുന്ന ഒരു പാട് കഥകൾ ഇതുപോലെ ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ട്.വസുദേവരും, ദേവകിയും കംസന്റെ കാരാഗൃഹത്തിലായിരുന്നതിനാലും ജനിച്ചയുടൻ കഷ്ണനെ മാറ്റേണ്ടി വന്നതിനാലും ശ്രീകൃഷ്ണ – ബലരാമ ബാല്യകാലലീലകളൊന്നും മാതാപിതാക്കൾക്ക് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ലല്ലോ. പലരും പറഞ്ഞു കേട്ട ആ ലീലകൾ കണ്ട് നിർവ്വതി കൊള്ളാൻ ആഗ്രഹമുണ്ടെന്ന്കംസനിഗ്രഹശേഷം മാതാപിതാക്കൾ കൃഷ്ണനോടുണർത്തിച്ചു. അങ്ങിനെ ശ്രീകൃഷ്ണ – ബലരാമൻമാർ മാതാപിതാക്കൾക്ക് വേണ്ടിയാടിയ ബാലലീലകളുടെ ഓർമ്മയാണ് തൃച്ചംബരം ഉത്സവം ഈ ഉത്സവം ചിട്ടപ്പെടുത്തിയത് ഭഗവാൻ ഭാർഗ്ഗവരാമനാണത്രെ..വർഷംതോറും കുംഭ – മീനമാസങ്ങളിലെ ഈ ലീലകൾ കാണാൻ മുപ്പത്തിമുക്കാടി ദേവകളും ആകാശത്തിൽ നിലയുറപ്പിക്കുമത്രെ.മാത്രമല്ല ഓരോ വ്യക്തിയുടെയും മൺമറഞ്ഞു പോയ പൂർവികരുടെ ആത്മാക്കളും ഇത് കാണാൻ ആകാശവീഥിയിൽ നിരന്നു നിറഞ്ഞു നിൽക്കുമത്രെ.തങ്ങളുടെ തറവാട്ടിലെ പിൻമുറക്കാരെ ആരെയും തൃച്ചംബരം ഉത്സവത്തിന് കണ്ടില്ലെങ്കിൽ അവർ ശപിക്കുമത്രെ'അതിനാൽ ഒരു നേരമെങ്കിലും ഈ ഉത്സവം കാണാൻ ആബാലവൃന്ദം എല്ലാവരും ഇവിടെയെത്തുന്നു.ക്ഷേത്രോത്സവം ഒരു നാടിന്റെ ഉത്സവമാണ്. ക്ഷേത്രത്തിലെ ചടങ്ങുകൾക്കും മറ്റും വല്ല പിഴവുകളും അറിഞ്ഞോ അറിയാതെയോവന്നാൽ വർഷം തോറുമുള്ള ഉത്സവ ചടങ്ങുകളിലൂടെയാണ് അവ പരിഹരിക്കുന്നത്. ജനങ്ങൾക്കും അവരുടെ പ്രയാസങ്ങളും വേദനകളും പരിഹരിക്കാൻ ഉത്സവനാളുകൾ ഉത്സാഹഭരിതമായി മാറുന്നു. ഒരു നവീകരണം ഒരു പുനർചിന്തനം ഏതൊരു ക്ഷേത്രോത്സവവുംഓരോരുത്തരിലും ഉത്സാഹത്തിന്റെ മാനസിക നവോത്ഥാനമാണ് ഉൽകൃഷ്ടമായി, ഉദാത്തമായി ഉണർത്തുന്നത്.നാടു നഗരവും ഉണരുന്നു കഴിഞ്ഞു. തൃച്ചംബരം ഉത്സവം ആബാലവൃന്ദം ജനങ്ങളുടെയും മഹൊത്സവമാണ്.

Related Post

ആരാധന

Posted by - May 5, 2018, 06:00 am IST 0
പത്രം പുഷ്പം ഫലം തോയം യോ മേ ഭക്ത്യാ പ്രയച്ഛതി തദഹം ഭക്ത്യുപഹൃതമശ്നാമി പ്രയതാത്മനഃ  ജലം, ഇല, പൂവ്, ഫലം എന്നിവ ഭക്തിപൂര്‍വ്വം (ശ്രദ്ധയോടെ) സമര്‍പ്പികുന്നത് ഞാന്‍…

ശക്തി തന്നെയാണ് ഈശ്വരൻ

Posted by - Apr 26, 2018, 06:53 am IST 0
ആദിയിൽ പ്രപഞ്ചം എല്ലാം  ബീജരൂപ പരാശക്തിൽ ലയിച്ചിരുന്നു.  ഇതിനെ ഭഗാവൻ്റെ  ഹിരണ്യഗർഭമെന്നു പറയുന്നു. വിഷ്ണുഭഗവാൻ യോഗനിദ്രയിലേക്കും പ്രവേശിക്കുന്നു.    പ്രപഞ്ചമെല്ലാം ഭഗവാനിൽ അടങ്ങിയിരുന്നു,. വിറകിൽ അഗ്നിപോലെ വിത്തിൽ…

കർക്കടകമാസം തുടങ്ങും മുമ്പേ പ്രത്യേക ഒരുക്കങ്ങൾ വല്ലതും വേണോ? അറിയാം 

Posted by - Jul 6, 2018, 11:11 am IST 0
കർക്കടകാരംഭത്തിന്റെ തലേന്ന് വീടും പരിസരവും ശുചിയാക്കി വൃത്തിഹീനമായ അവശിഷ്ടങ്ങൾ ദൂരെ കളയണം. ചേട്ടയായ ദാരിദ്ര്യത്തെയും, ദുരിതത്തെയും വീടിനു പുറത്താക്കി ശ്രീലക്ഷ്മി ഭഗവതിയെ വീട്ടിലേക്ക് വരണമെന്ന് അപേക്ഷിക്കണം. കർക്കടകം…

പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം

Posted by - Apr 14, 2018, 10:42 am IST 0
പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം കണ്ണൂര്‍ ജില്ലയുടെ വടക്കേ അറ്റത്ത് പയ്യന്നൂര്‍ നഗരത്തില്‍ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പയ്യന്നൂര്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രം. പയ്യന്നൂര്‍ നഗരത്തിന്റെ ഒത്ത നടുക്ക്…

പുനർജന്മം  

Posted by - Mar 14, 2018, 08:53 am IST 0
പുനർജന്മം ജനിച്ചവരെല്ലാം ഒരുനാൾ മരിക്കണം. ഇതു നിത്യമായ സത്യമാണ്.. പ്രാരബ്ധ കർമഫലം തീരാറാവുമ്പോൾ സൽക്കർമ ഫലാനുഭവത്തിനു വേണ്ടിയാണു മരണം. വാർധക്യം മൂലവും തുടർച്ചയായ രോഗത്താലും അതുവരെ ബലിഷ്ഠമായിരുന്ന…

Leave a comment