Media Eye Desk

മഞ്ചേശ്വരത് ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

Posted by - Oct 11, 2019, 04:01 pm IST
മഞ്ചേശ്വരം: ആര്‍എസ്എസ് പ്രവര്‍ത്തകൻ പ്രണമ് ഭണ്ഡാരി(21)ക്ക് വെട്ടേറ്റു. കഴിഞ്ഞ ദിവസം നടന്ന മിലിട്ടറി റിക്രൂട്ട്‌മെന്റില്‍ സെലക്ഷന്‍ കിട്ടിയിരുന്നു. അതിന്റെ ഭാഗമായി എന്നും രാവിലെ ഓടുന്ന പതിവ് ഉണ്ടായിരുന്നു. അങ്ങനെ പോകുന്നതിനിടയിലാണ് ബൈക്കിലെത്തിയ മൂന്നംഗ മുഖം മൂടി സംഘം അക്രമിച്ചത്. തലയ്ക്കും ചുമലിലും…
Read More

കോന്നിയിൽ  കെ. സുരേന്ദ്രന് വിജയം ഉറപ്പ്: എ പി അബ്ദുള്ളക്കുട്ടി 

Posted by - Oct 11, 2019, 03:49 pm IST
കോന്നി: കോന്നി തെരഞ്ഞെടുപ്പില്‍ കെ. സുരേന്ദ്രന് ഇത്തവണ വിജയം ഉറപ്പാണെന്ന്  എ.പി. അബ്ദുള്ളക്കുട്ടി.  ഉപതെരഞ്ഞെടുപ്പില്‍ വികസനവും, വിശ്വാസവും ചര്‍ച്ചാ വിഷയമാണെന്ന് എ.പി. അബ്ദുള്ളക്കുട്ടി. പോളിങ് സ്റ്റേഷനില്‍ ചെന്ന് അയ്യപ്പസ്വാമിയെ മനസ്സില്‍ വിചാരിച്ച് പിണറായി വിജയന്റെ നെഞ്ചത്ത് കുത്താനുള്ള അവസരമാണ് ഇത്.  താമരശ്ശേരി…
Read More

2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്

Posted by - Oct 11, 2019, 03:38 pm IST
സ്റ്റോക്‌ഹോം: 2019-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക് ലഭിച്ചു. എറിത്രിയയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ അബി അഹമ്മദ് അലി സ്വീകരിച്ച നിലപാടുകള്‍ കണക്കിലെടുത്താണ്  അദ്ദേഹത്തെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തത്. അയൽ‌രാജ്യമായ എറിത്രിയയുമായുള്ള അതിർത്തി തർക്കങ്ങളിൽ അബി അഹമ്മദ് നിർണ്ണായക…
Read More

ജെ.പി നഡ്ഡയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ  

Posted by - Oct 11, 2019, 02:58 pm IST
ന്യൂഡല്‍ഹി: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനത്തിൽ  ബി.ജെ.പി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ജെ.പി നഡ്ഡയ്ക്ക് സി.ആര്‍.പി.എഫ് കമാന്‍ഡോകളുടെ സെഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. 35 സി.ആര്‍.പി.എഫ് കമാന്‍ഡോകളെയാണ് ജെ.പി നഡ്ഡയുടെ സുരക്ഷ ചുമതലയ്ക്കായി നിയോഗിച്ചിരിക്കുന്നത്. ഒരേ സമയം ആറ് കമാന്‍ഡോകളാണ് നഡ്ഡയ്ക്ക്…
Read More

സൗദിയിൽ ഇറാന്‍ എണ്ണ ടാങ്കറില്‍ സ്‌ഫോടനം

Posted by - Oct 11, 2019, 02:26 pm IST
ജിദ്ദ: ജിദ്ദ തുറമുഖത്തിന് സമീപം ഇറാന്റെ എണ്ണ ടാങ്കറില്‍ സ്‌ഫോടനംനടന്നു . ചെങ്കടലിലൂടെ പോകുകയായിരുന്ന ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്. തീവ്രവാദി ആക്രമണമാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ്  ഇറാന്റെ ഔദ്യോഗിക വാര്‍ത്താ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനിലെ നാഷണല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ടാങ്കറിലാണ് സ്‌ഫോടനമുണ്ടായത്.…
Read More

ജി.പരമേശ്വരയ്‌ക്കെതിരായ റെയ്ഡ്: 4.25 കോടിയുടെ അനധികൃത പണം കണ്ടെടുത്തു

Posted by - Oct 11, 2019, 01:45 pm IST
ബെംഗളൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി.പരമേശ്വരയുമായി ബന്ധപ്പെട്ട പല സ്ഥലങ്ങളില്‍ നടന്ന റെയ്ഡില്‍ നാല് കോടി രൂപയിലധികം പിടിച്ചെടുത്തു.  ബെംഗളൂരുവിലും സമീപപ്രദേശങ്ങളിലുമായി  പരമേശ്വരയുമായി ബന്ധമുള്ള 30ഓളം ഇടങ്ങളിലാണ് റെയ്ഡ് നടത്തിയത്. വിവിധയിടങ്ങളില്‍ ഇന്നും റെയ്ഡ് തുടരുകയാണ്. മെഡിക്കല്‍ പ്രവേശന…
Read More

മോദി-ഷി ചിന്‍പിംഗ് ഉച്ചകോടി ഇന്ന് 

Posted by - Oct 11, 2019, 01:39 pm IST
ചെന്നൈ: ഇന്ത്യ-ചൈന രണ്ടാം അനൗപചാരിക ഉച്ചകോടി വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്ത് നടക്കും. ചൈനയിലെ വുഹാനിലായിരുന്നു ഒന്നാം അനൗപചാരിക ഉച്ചകോടി നടന്നിരുന്നത് . കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു ഇത്. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ…
Read More

ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടു: അമിത് ഷാ

Posted by - Oct 11, 2019, 10:14 am IST
സാംഗ്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണത്തെ  പുകഴ്ത്തിക്കൊണ്ട്  കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മോദിയുടെ തുടർച്ചയായ ഭരണത്തിൽ ഇന്ത്യയുടെ ദേശീയ സുരക്ഷ ശക്തിപ്പെട്ടുവെന്ന് അമിത് ഷാ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുന്നതിൽ മോദി യാതൊരു വിട്ടുവീഴ്ചയും കാണിക്കാതെ  നിസ്തുലമായ പ്രവർത്തനം…
Read More

സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു

Posted by - Oct 11, 2019, 10:08 am IST
മംഗളൂരു: പ്രശസ്ത സാക്‌സോഫോണ്‍ വിദഗ്ധന്‍ കദ്രി ഗോപാല്‍നാഥ് (69) അന്തരിച്ചു. മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം.കര്‍ണാടകയിലെ ദക്ഷിണ കാനറയില്‍ ജനിച്ച ഗോപാല്‍നാഥ് നാഗസ്വര വിദ്വാനായ അച്ഛനായിരുന്നു ആദ്യ ഗുരു.  ലോകത്തിലെ പ്രശസ്തമായ ഒട്ടുമിക്ക രാജ്യാന്തര സംഗീതോല്‍സവങ്ങളിലും കദ്രി സാക്‌സോഫോണ്‍ വായിച്ചിട്ടുണ്ട്…
Read More

പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും

Posted by - Oct 10, 2019, 03:46 pm IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വിമാനയാത്രയുടെ നിയന്ത്രണം എയര്‍ ഇന്ത്യയില്‍ നിന്ന് എയര്‍ ഫോഴ്സ് എറ്റെടുക്കും. എയര്‍ഫോഴ്സ് വണ്‍ എന്ന പേരിലായിരിക്കും പ്രധാന മന്ത്രിക്കുള്ള വിമാനം അറിയപ്പെടുക. 2020 ജൂലൈ മുതല്‍ പ്രത്യേക വിമാനം ബോയിംഗ് നിയന്ത്രിക്കുന്നത് വ്യോമസേനയായിരിക്കും. ഇതുവരെ പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള വരുടെ  വിമാനങ്ങള്‍…
Read More

അപകീർത്തി കേസിൽ രാഹുൽ സൂററ്റ് കോടതിയിൽ ഹാജരായി 

Posted by - Oct 10, 2019, 03:35 pm IST
ബിജെപി എം‌എൽ‌എ പൂർണേഷ് മോദി നൽകിയ അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് കോടതിയിൽ ഹാജരായി. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും നിശ്ശബ്ദനാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു .മോദിയെന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണെന്ന പരാമർശം നടത്തിയതിനെതിരെയാണ് പൂർണേഷ് മോദി…
Read More

കൂടത്തായി കൊലപാതകക്കേസ്: ജോളിക്ക് വേണ്ടി ആളൂർ ഹാജരാകും 

Posted by - Oct 10, 2019, 03:25 pm IST
കോഴിക്കോട് : കൂടത്തായി കൂട്ടകൊലപാതക കേസിൽ അറസ്റ്റിലായ ജോളിക്ക് വേണ്ടി ക്രിമിനൽ വക്കീൽ ബി.എ. ആളൂർ ഹാജരാകും. അദ്ദേഹത്തിന്റെ  ജൂനിയർ അഭിഭാഷകർ ജയിലിലെത്തി ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിട്ടു വാങ്ങി.  പ്രതികളെ കോടതിയിൽ ഇന്ന് ഹാജരാക്കിയ സമയത്തായിരുന്നു ആളൂരിന്റെ ജൂനിയർ അഭിഭാഷകൻ വക്കാലത്തുമായി…
Read More

പാലാരിവട്ടം പാലം ഉടൻ പൊളിക്കരുത് : ഹൈക്കോടതി

Posted by - Oct 10, 2019, 03:17 pm IST
കൊച്ചി : ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം പാലം  പൊളിക്കരുതെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലം പൊളിക്കാനുള്ള തീരുമാനത്തിനെതിരെ അസോസിയേഷൻ ഓഫ് സ്ട്രക്ച്ചറൽ ആൻഡ് ജിയോ ടെക്‌നിക്കൽ കൺസൾട്ടിങ് എഞ്ചിനിയേഴ്സും അതിന്റെ മുൻ പ്രസിഡന്റ് അനിൽ ജോസഫും സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.…
Read More

രാജ്യദ്രോഹ കേസുകൾ പോലീസ് റദ്ദാക്കി

Posted by - Oct 10, 2019, 10:17 am IST
പട്ന: ആൾക്കൂട്ട കൊലപാതകങ്ങൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംഭവത്തിൽ 49 പ്രമുഖ വ്യക്തികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കുറ്റം പോലീസ് റദ്ദാക്കി.അടൂർ ഗോപാലകൃഷ്ണൻ, ശ്യാം ബെനഗൽ, മണിരത്നം, അപർണ സെൻ, അനുരാഗ് കശ്യപ്,  രേവതി, കൊങ്കണ സെൻ ശർമ,…
Read More

കൊച്ചിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ  തീവെച്ച് കൊലപ്പെടുത്തി; പൊള്ളലേറ്റ യുവാവും മരിച്ചു

Posted by - Oct 10, 2019, 10:12 am IST
കൊച്ചി: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അര്‍ധരാത്രി വീട്ടില്‍ കയറി യുവാവ് പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തി. പൊള്ളലേറ്റതിനെ തുടര്‍ന്ന് യുവാവും മരിച്ചു. കാക്കനാട് അത്താണി  സ്വദേശിനിയായ  ദേവികയും, പറവൂര്‍ സ്വദേശിയായ മിഥുനുമാണ് മരിച്ചത്.  പ്രേമാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ബൈക്കില്‍ ഷാലന്റെ…
Read More