Media Eye Desk

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സൗദിയില്‍ എത്തും   

Posted by - Oct 28, 2019, 10:05 am IST
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്. സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് മോദി സൗദിയിലെത്തുന്നത്. ഇന്ത്യയില്‍നിന്ന് നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്.
Read More

ഐ സ് തലവൻ  അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു  

Posted by - Oct 28, 2019, 09:58 am IST
വാഷിങ്ടൺ: ആഗോളഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്.) തലവൻ അബൂബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ടു.  വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇദ്‌ലിബ് പ്രവിശ്യയിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ വളഞ്ഞപ്പോൾ  ഇയാൾ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.ഇയാളുടെ രണ്ടു ഭാര്യമാരും…
Read More

അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ പക്കൽ : സഞ്ജയ് റാവത്   

Posted by - Oct 27, 2019, 05:08 pm IST
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ മഹാരാഷ്ട്രയില്‍ ലഭിച്ചത്. എന്നാലും അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ നമുക്കായിരിക്കുമെന്നും ശിവസേനയെ ബിജെപിയ്ക്ക് പിന്നില്‍…
Read More

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു.  ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ഹരിയാന തെരഞ്ഞെടുപ്പിന് ശേഷം…
Read More

മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

Posted by - Oct 27, 2019, 11:38 am IST
ചണ്ഡീഗഢ്: ഹരിയാണ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന്(ഞായറാഴ്ച )സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.15 ഓടെ ഹരിയാണാ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്യും. 53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ്…
Read More

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച് നടന്ന ചർച്ചയിലാണ് ഈ തീരുമാനം.   ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്തുണ്ടാക്കിയ ധാരണപ്രകാരം 50:50…
Read More

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ  ശീതകാല സമയക്രമം നാളെ മുതല്‍  

Posted by - Oct 27, 2019, 12:04 am IST
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ തണുപ്പുകാല  സമയപ്പട്ടിക ഞായറാഴ്ച നിലവില്‍വരും. നവംബര്‍ 20 മുതല്‍ മാര്‍ച്ച് 28 വരെ നിശ്ചയിച്ചിട്ടുള്ള റണ്‍വേ നവീകരണം കൂടി കണക്കിലെടുത്താണ് ശീതകാല സര്‍വീസുകള്‍ ക്രമപ്പെടുത്തിയിട്ടുള്ളത്. റണ്‍വേ നവീകരണ സമയത്ത് രാവിലെ 10 മുതല്‍ വൈകീട്ട് ആറ്…
Read More

ബെംഗളുരുവില്‍ തിരിച്ചെ ത്തിയ ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം

Posted by - Oct 26, 2019, 11:53 pm IST
ബെംഗളൂരു: ബെംഗളുരുവില്‍ തിരിച്ചെത്തിയ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് ഗംഭീര സ്വീകരണം. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇദ്ദേഹം ബെംഗളുരുവിലെത്തിയത്.   രണ്ടായിരത്തിലധികം പ്രവര്‍ത്തകര്‍ ശിവകുമാറിനെ സ്വീകരിക്കാനായി ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. റോഡിന് ഇരുവശത്തും ബാനറുകളും ഫ്ളക്സുകളും പ്രവര്‍ത്തകര്‍…
Read More

ജമ്മു കശ്മീരില്‍ സി.ആര്‍.പി.എഫ് സംഘത്തിന് നേരേ ഗ്രനേഡ് ആക്രമണം  

Posted by - Oct 26, 2019, 11:46 pm IST
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം നടന്നു . സി.ആര്‍.പി.എഫ് സംഘത്തിന് നേരേയാണ് ഭീകരാക്രമണം ഉണ്ടായത്. ശ്രീനഗറിലെ കരണ്‍ നഗറിലുണ്ടായ ആക്രമണത്തില്‍ ആറ് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ ചെക്ക്പോയിന്റില്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെ ഭീകരര്‍…
Read More

ഹരിയാണയിൽ ബി.ജെ.പി.-ജെ.ജെ.പി. സഖ്യ സർക്കാർ

Posted by - Oct 26, 2019, 08:56 am IST
ന്യൂഡൽഹി: ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാലയുടെ നേതൃത്വത്തിലുള്ള ജെ.ജെ.പി.യുടെയും സ്വതന്ത്രരുടെയും പിന്തുണ ലഭിച്ചതോടെ  ബി.ജെ.പി. സർക്കാർ അധികാരത്തിൽ വരുമെന്നുറപ്പായി.. ദുഷ്യന്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നൽകും. വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനൊപ്പം ദുഷ്യന്ത് ബി.ജെ.പി. അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായെ കണ്ടിരുന്നു . …
Read More

വി.എസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു  

Posted by - Oct 25, 2019, 11:28 pm IST
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദനെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ സന്ദർശിച്ചു.  
Read More

പി സ് ശ്രീധരൻ പിള്ള മിസോറം ഗവർണ്ണർ

Posted by - Oct 25, 2019, 11:20 pm IST
ന്യൂ ഡൽഹി: പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണറായി ഗിരീഷ് ചന്ദ്ര മർമ്മുവും, ലഡാക്കിലെ ലെഫ്റ്റനൻറ് ഗവർണറായി രാധകൃഷ്ണ മാത്തൂരും നിയമിതരായി. ജമ്മു കശ്മീർ ഗവർണറായിരുന്ന സത്യപാൽ മാലിക്കിനെ ഗോവയിലേക്ക് മാറ്റി.    
Read More

മരടിലെ എല്ലാ വിവാദ ഫ്ലാറ്റ്  ഉടമകള്‍ക്കും 25 ലക്ഷം നല്‍കണം, നിര്‍മാതാക്കള്‍ 20 കോടി കെട്ടിവെക്കണം: സുപ്രീം കോടതി

Posted by - Oct 25, 2019, 03:31 pm IST
മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കണമെന്ന വിധിയില്‍നിന്ന്  പിന്നോട്ടു പോവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എല്ലാ ഫ്‌ളാറ്റ് ഉടമകള്‍ക്കും 25 ലക്ഷം വീതം നിര്‍മാതാക്കള്‍ നല്‍കണമെന്നും ഇതിനായി 20 കോടി കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു. മരട് ഫ്‌ളാറ്റ് ഉടമകള്‍ക്ക് ആദ്യ ഘട്ട നഷ്ടപരിഹാരം ആയി…
Read More

സയനൈഡ് മോഹന് നാലാം വധശിക്ഷ

Posted by - Oct 25, 2019, 03:02 pm IST
മംഗളുരു : യുവതികളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിൽ മോഹൻകുമാറിന് (സയനൈഡ് മോഹൻ) വധശിക്ഷ. 20 യുവതികളെയാണ് മോഹൻ സയനൈഡ് നൽകി ഇതുവരെ കൊലപ്പെടുത്തിയത്. ബണ്ട്‌വാളിൽ അംഗൻവാടി ജീവനക്കാരിയായ ശശികലയെ വിവാഹ വാഗ്ദാനം നൽകി…
Read More

ബിഗിലിന്റെ സ്‌പെഷ്യൽ സ്ക്രീനിങ് വൈകിയതിൽ പ്രധിഷേധിച്  ആരാധകരുടെ പ്രതിഷേധം

Posted by - Oct 25, 2019, 02:55 pm IST
ചെന്നൈ : വിജയ് നായകനായ ബിഗിലിന്റെ പ്രദർശനം വൈകിയതിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിൽ വിജയ് ആരാധകർ  അഴിഞ്ഞാടി . കൃഷ്ണഗിരിയിൽ ബിഗിലിന്റെ പ്രത്യേക പ്രദർശനം വൈകിയതിലാണ് ആരാധകർ റോഡിലിറങ്ങിയത്.   ഇന്ന് പുലർച്ചെ ഒരു മണിക്കാണ് വിജയ് ചിത്രത്തിന്റെ പ്രത്യേക പ്രദർശനം കൃഷ്‍ണഗിരിയിൽ…
Read More