Media Eye Desk

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂര്‍ പൂരത്തിന് സമാപനം; ഇനി അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പ്  

Posted by - May 14, 2019, 06:36 pm IST
തൃശ്ശൂര്‍: പ്രൗഢഗംഭീരമായ പകല്‍പൂരവും കഴിഞ്ഞതോടെ ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിന് സമാപനമായി. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെയാണ് പൂരാവേശം കൊടിയിറങ്ങിയത്. 2020 മെയ് 2 നാണ് ഇനി അടുത്ത പൂരം. തൃശൂരുകാരുടെ  പൂരമായിരുന്നു ഇന്നത്തേത്. രാവിലെ…
Read More

വീട് ജപ്തി ചെയ്യുന്നതിനുള്ള നടപടികള്‍ക്കിടെ സ്വയം തീകൊളുത്തി അമ്മയും മകളും മരിച്ചു  

Posted by - May 14, 2019, 06:28 pm IST
തിരുവനന്തപുരം: ജപ്തി നോട്ടീസിനെ തുടര്‍ന്ന് ശരീരത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മയും മകളും മരിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടത്താണ് സംഭവം. ലേഖ (40)മകള്‍ വൈഷ്ണവി(19) എന്നിവരാണ് മരിച്ചത്. ഇന്നു വൈകുന്നേരം മൂന്നു മണിയോടെ ആയിരുന്നു സംഭവം. നെയ്യാറ്റിന്‍കര കാനറ ബാങ്കില്‍ നിന്ന് അഞ്ചു…
Read More

സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി കോടതി; അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാകാന്‍ നിര്‍ദേശം  

Posted by - May 14, 2019, 12:31 pm IST
ഡല്‍ഹി: സുനന്ദ പുഷ്‌കര്‍ കേസ് അന്വേഷണത്തില്‍ വലിയ വീഴ്ചകള്‍ സംഭവിച്ചതായി കോടതി. മൊബൈല്‍ ഫോണും ലാപ്ടോപും ശശിതരൂരിന് കൈമാറിയത് ഗുരുതര വീഴ്ചയാണെന്ന് കോടതി കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ അവഗണിച്ചെന്നും കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥനോട് 24 ന്…
Read More

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും;  യുവതീപ്രവേശനത്തിന് ശ്രമമുണ്ടായേക്കുമെന്ന് സൂചന  

Posted by - May 14, 2019, 12:29 pm IST
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകുന്നേരം നടക്കുന്ന പൂജകള്‍ക്കായി ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാത്രമേ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുകയുള്ളു. വീണ്ടും നട തുറക്കുമ്പോള്‍ യുവതീ പ്രവേശനം സംബന്ധിച്ച ആശങ്കകള്‍ നിലനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍…
Read More

വരാപ്പുഴ കസ്റ്റഡി മരണം: ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി  

Posted by - May 13, 2019, 10:28 pm IST
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്ത്  കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ സിഐ ക്രിസ്പിന്‍ സാം, എസ് ഐ ദീപക് ഉള്‍പ്പെടെ ഏഴ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് നാളെ പുറത്തിറങ്ങും. അനുമതി ഉത്തരവ്  ലഭിച്ചാല്‍ ഉടന്‍…
Read More

പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍; നിറങ്ങള്‍ വിടര്‍ന്ന കുടമാറ്റം; പുലര്‍ച്ചെ ആകാശവിസ്മയം തീര്‍ത്ത് വെടിക്കെട്ട്  

Posted by - May 13, 2019, 10:19 pm IST
തൃശൂര്‍: പൂര ലഹരിയില്‍ ആറാടി തൃശ്ശൂര്‍. രണ്ടുമണിയോടെ കൊട്ടിക്കയറിയ ഇലഞ്ഞിത്തറ മേളത്തിന് പിന്നാലെ ലോകപ്രസിദ്ധമായ കുടമാറ്റം വൈകുന്നേരം അഞ്ചുമണിയോടെ ആരംഭിച്ചു. രണ്ടു വിഭാഗം ദേവിമാരുടെ പരസ്പരം കൂടിക്കാഴ്ചയാണ് കുടമാറ്റം. മുഖാമുഖം നില്‍ക്കുന്ന പാറമേക്കാവ് – തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍…
Read More

'ഒരു യമണ്ടന്‍ പ്രേമകഥ' മുഴുനീള കോമഡി എന്റര്‍ടെയ്‌നര്‍  

Posted by - May 13, 2019, 10:03 pm IST
ഒന്നര വര്‍ഷത്തിനു ശേഷം ദുല്‍ക്കര്‍ സല്‍മാന്‍ മലയാളത്തില്‍ തിരികെയത്തുകയാണ് 'ഒരു യമണ്ടന്‍ പ്രേമകഥ' എന്ന ചിത്രത്തിലൂടെ. ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ ചിത്രമെന്നാണ് അണിയറപ്രവര്‍ത്തകര്‍ യമണ്ടന്‍ ചിത്രകഥയെക്കുറിച്ച് പറയുന്നത്. അവരുടെ അവകാശവാദം ശരിവെയ്ക്കുന്നതാണ് ചിത്രമെന്നു പറയാം. തനി നാട്ടിന്‍പുറത്തുകാരനായ ഒരു പെയിന്റ് പണിക്കാരനായ…
Read More

മൂന്ന് ഷാജിമാരുടെ കഥയുമായി മേരാ നാം ഷാജി  

Posted by - May 13, 2019, 09:59 pm IST
അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋതിക്ക് റോഷന്‍ എന്നി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം നാദിര്‍ഷാ സംവിധാനം ചെയ്യുന്ന ചിത്രമാണ് മേരാ നാം ഷാജി. മൂന്നു ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. ബിജു മേനോന്‍  കഥാപാത്രമായ ഷാജി കോഴിക്കോട്ടെ ഒരു ഗുണ്ടയാണ്.…
Read More

പ്രേക്ഷകരെ വിസ്മയിപ്പിച്ച് മാസും ക്ലാസും ചേര്‍ന്ന ചിത്രം ലൂസിഫര്‍  

Posted by - May 13, 2019, 09:57 pm IST
പ്രേക്ഷകപ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയെത്തിയ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ പ്രേക്ഷകപ്രതീക്ഷകള്‍ക്കും അപ്പുറം ആണ്. മോഹന്‍ലാല്‍ ഫാന്‍സിനും പൃഥ്വിരാജ് ഫാന്‍സിനും ആഘോഷിക്കാന്‍ വേണ്ടതെല്ലാം ചിത്രത്തിന്റെ സംവിധായകന്‍ കൂടിയായ പൃഥ്വിരാജ് ഒരുക്കിയിട്ടുണ്ട്.  മാസും ക്ലാസും കൂടി ചേര്‍ന്ന  മോഹന്‍ലാലിന്റെ പ്രകടനം തന്നെയാണ്…
Read More

കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡില്‍ കോടതി സമക്ഷം ബാലന്‍ വക്കീല്‍  

Posted by - May 13, 2019, 09:53 pm IST
കോടതി സമക്ഷം ബാലന്‍ വക്കീല്‍ പതിവ് ദീലിപ് ചിത്രങ്ങളില്‍ നിന്നുമാറി കോമഡിക്കൊപ്പം ത്രില്ലര്‍ മൂഡിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഹാസ്യത്തിലൂടെ കഥ തുടങ്ങുന്നതെങ്കിലും പകുതി ഭാഗത്തോട് അടുക്കുമ്പോള്‍ സസ്‌പെന്‍സിലേക്ക് മാറുന്നു. വക്കീലായ ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്. സംസാരിക്കാന്‍ വൈകല്യമുള്ള ബാലന്‍…
Read More

നീ തന്നെയാണ് ഇപ്പോഴും എറ്റവും സെക്സിയായ സ്ത്രീ!; സണ്ണി ലിയോണിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍്ന്ന് ഭര്‍ത്താവ്  

Posted by - May 13, 2019, 07:16 pm IST
ബോളിവുഡ് നടി സണ്ണി ലിയോണിക്ക് പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബര്‍. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ സണ്ണിക്കൊപ്പമുള്ള വിവിധ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഡാനിയേലിന്റെ ആശംസ. സണ്ണിക്കൊപ്പമുള്ള മൂന്ന് ചിത്രങ്ങളാണ് ഡാനിയേല്‍ പങ്കുവച്ചിട്ടുള്ളത്. ആദ്യത്തെ ചിത്രത്തില്‍ 'ആളുകള്‍ എങ്ങനെയാണ് നിന്നെ…
Read More

വസ്ത്രധാരണത്തിന് ക്ലാസെടുക്കാന്‍ വന്നവര്‍ക്ക് അതേഡ്രസിലുള്ള മറ്റൊരുചിത്രമിട്ട് കിടിലന്‍ മറുപടിയുമായി മാളവിക മോഹനന്‍  

Posted by - May 13, 2019, 07:05 pm IST
തന്റെ ഗ്ലാമര്‍ ചിത്രത്തെയും വസ്ത്രധാരണത്തെയും വിമര്‍ശിച്ച് വസ്ത്രധാരണത്തിലെ മാന്യതയെക്കുറിച്ച് ക്ലാസ് എടുക്കാന്‍ വന്നവര്‍ക്ക് നടി മാളവിക മോഹനന്‍ കിടിലന്‍ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി നല്‍കിയിരിക്കുന്നത്. സ്ലീവ് ലസ് ടീ ഷര്‍ട്ടും ഷോര്‍ട്‌സുമിട്ട് റഫ് ലുക്കിലുള്ള ഒരു ഫോട്ടോ മാളവിക ഫേസ്ബുക്കില്‍…
Read More

ചിന്തകള്‍ സംസാരിച്ചപ്പോള്‍; ആരാച്ചാരുടെ വായനയില്‍ മനസിലുണര്‍ന്ന ചിന്തകള്‍  

Posted by - May 13, 2019, 03:40 pm IST
മീനാക്ഷി തുളസിദാസ് കെ.ആര്‍ മീരയുടെ പ്രശസ്ത കൃതി ആരാച്ചാര്‍ വായിച്ചപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകള്‍ ഞാനിവിടെ കുറിക്കുന്നു. സ്ത്രീകള്‍ക്ക് സ്നേഹിക്കാനേ അറിയൂ .വശീകരണം കലര്‍ന്ന സ്നേഹമാണ് പുരുഷനാഗ്രഹിക്കുന്നതെങ്കില്‍കൂടിയും. സ്ത്രീയുടെ സ്നേഹവും പുരുഷന്റെ സ്നേഹവും രണ്ടും രണ്ടാണ്. തന്നെ വേദനിപ്പിക്കുന്നവരെയും സ്ത്രീക്ക്…
Read More

വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യന്‍ ലിയോ ടോള്‍സ്റ്റോയ്  

Posted by - May 13, 2019, 03:38 pm IST
കാലത്തെ അതിജീവിച്ച മഹത്തരങ്ങളായ ''യുദ്ധവും സമാധാനവും'' ''അന്നാകരേനിന'' എന്നീ നോവലുകളുടെ രചനയിലൂടെ ലോകപ്രശസ്തനായ റഷ്യന്‍ നോവലിസ്റ്റും തത്വചിന്തകനുമാണ് ലിയോ ടോള്‍സ്റ്റോയ് വിശ്വസാഹിത്യ പ്രതിഭകളില്‍ അഗ്രഗണ്യനായ അദ്ദേഹം മൗലിക സര്‍ഗശക്തിയുള്ള ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല, ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനും അതിലേറെ ഒരു മനുഷ്യസ്നേഹിയുമായിരുന്നു.…
Read More

ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമായി; ഇനി ഇഎംവി കാര്‍ഡുകള്‍  

Posted by - May 13, 2019, 03:29 pm IST
ആര്‍ബിഐ മാഗ്നറ്റിക് സ്ട്രിപ് കാര്‍ഡില്‍ നിന്ന് ചിപ്പ് ഘടിപ്പിച്ച എടിഎം കാര്‍ഡിലേക്ക് മാറുന്നതിന് ആര്‍ബിഐ അനുവദിച്ചിരിക്കുന്ന സമയം അവസാനിച്ചു. ഇതോടെ രാജ്യത്ത് ലക്ഷക്കണക്കിന് എടിഎം കാര്‍ഡുകള്‍ പ്രവര്‍ത്തനരഹിതമാകും. ചിപ്പില്ലാത്ത എടിഎം കാര്‍ഡുകളാണ് പ്രവര്‍ത്തനരഹിതമാകുന്നത്. ഇതു സംബന്ധിച്ച നിര്‍ദേശം 2015 ലാണ് ആര്‍ബിഐ…
Read More