മമതയെ ഒരു ദിവസത്തേക്കു വിലക്കി തെരഞ്ഞെടുപ്പു കമ്മീഷന്‍  

295 0

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഒരു ദിവസത്തേക്ക് പ്രചാരണത്തില്‍ നിന്നു വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇന്ന് രാത്രി 8 മുതല്‍ നാളെ രാത്രി എട്ടുവരെ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കണമെന്നാണ് കമ്മീഷന്‍ മമതയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയില്‍ പ്രതിഷേധിച്ച് നാളെ കൊല്‍ക്കത്തയിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ്ണ ഇരിക്കുമെന്ന് മമത ബാനര്‍ജി ട്വീറ്റ് ചെയ്തു.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയിലെ മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന മമതയുടെ പ്രസ്താവനയും വിവാദമായിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ വിശദീകരണവും തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.

Related Post

7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻ‌വലിക്കുന്നു 

Posted by - Dec 25, 2019, 05:16 pm IST 0
ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി  പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി…

ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡൽഹി കോടതി തള്ളി

Posted by - Sep 26, 2019, 02:31 pm IST 0
ന്യുഡല്‍ഹി:കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ ഡല്‍ഹി റോസ് അവന്യു കോടതി തള്ളി. കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ തീഹാര്‍…

'നിയമവും ഭരണഘടനയും ആരുടെയും അടിമകളല്ല' : ശിവസേന

Posted by - Nov 2, 2019, 04:23 pm IST 0
മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ  വിമർശനവുമായി ശിവസേന. മുഗളർ ചെയ്തത് പോലെയാണ് ബി.ജെ.പി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമെന്ന് പറയുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി.…

വിമർശനങ്ങൾ കേൾക്കാൻ  സർക്കാർ താത്പര്യപ്പെടുന്നില്ല: കിരൺ മജൂംദാർ ഷാ

Posted by - Dec 3, 2019, 10:26 am IST 0
മുംബൈ: രാജ്യത്ത് ഭീതിയുടെ അന്തരീക്ഷമുണ്ടെന്നും കേന്ദ്രസർക്കാരിനെ വിമർശിക്കാൻ ജനങ്ങൾക്കുപേടിയാണെന്നും ബജാജ് ഗ്രൂപ്പ് ചെയർമാൻ രാഹുൽ ബജാജ് പറഞ്ഞതിനുപിന്നാലെ കേന്ദ്രസർക്കാരിനെതിരേ ബയോകോൺ എം.ഡി. കിരൺ മജൂംദാർ ഷാ വിമർശനങ്ങൾ…

ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു

Posted by - Mar 9, 2018, 12:32 pm IST 0
ത്രിപുരയിൽ ; ബിജെപി ആക്രമണം തുടരുന്നു ഇലക്ഷൻ കഴിഞ്ഞിട്ടും ത്രിപുരയിൽ ബി ജെ പി ആക്രമണം പൂർണമായി അവസാനിച്ചിട്ടില്ല അതിനാൽ സി പി ഐ എം ജനറല്‍…

Leave a comment