കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് 30ന്  

233 0

ഡല്‍ഹി: കേരളത്തില്‍ ഒഴിവ് വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രില്‍ 30നാണ് വോട്ടെടുപ്പ്. കേരള ഹൈക്കോടതിയുടെ കര്‍ശന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇപ്പോള്‍ കേരളത്തില്‍ ഒഴിവ് വന്ന രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരള നിയമസഭയുടെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഒഴിവ് വന്ന സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം.

ഏപ്രില്‍ 30ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെയായിരിക്കും വോട്ടെടുപ്പ് നടക്കുന്നത്. അന്ന് തന്നെ വോട്ടെണ്ണല്‍ നടക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.  ഏപ്രില്‍ 20നകം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കണം. സൂക്ഷ്മപരിശോധന ഏപ്രില്‍ 21ന് നടക്കും. ഏപ്രില്‍ 23 ആണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസം.

Related Post

പുതിയ  എംഎൽഎമാർ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു 

Posted by - Oct 28, 2019, 01:35 pm IST 0
തിരുവനന്തപുരം : പതിനാലാം നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു.  പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.അന്തരിച്ച ഡൽഹി മുൻ മുഖ്യമന്ത്രിയും മുൻ കേരളാ ഗവർണറുമായിരുന്ന ഷീലാ ദീക്ഷിത്തിനും…

മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നത്: പി മോഹനൻ   

Posted by - Nov 19, 2019, 05:08 pm IST 0
കോഴിക്കോട് :  മുസ്ലിം തീവ്രവാദ പ്രസ്ഥാനമാണ് മാവോയിസ്റ്റുകളെ സഹായിക്കുന്നതെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ പറഞ്ഞു. താമരശ്ശേരിയിൽ വെച്ച് നടന്ന കെ.എസ്.കെ.ടി.യു. ജില്ലാ സമ്മേളനത്തിന്റെ…

166 മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാരെ പിരിച്ചുവിട്ടു

Posted by - Dec 9, 2019, 03:47 pm IST 0
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ഓഫീസ്  പ്രവര്‍ത്തനം തടസപ്പെടുത്തിയ 166 തൊഴിലാളികളെ മനേജ്‌മെന്റ് പിരിച്ചുവിട്ടു. സംസ്ഥാനത്തെ 43 ശാഖകളില്‍നിന്നാണ് ഇത്രയും പേരെ കമ്പനി പിരിച്ചുവിട്ടത്. ശനിയാഴ്ച വൈകിട്ടാണ് ജീവനക്കാരെ…

നെടുങ്കണ്ഡം കസ്റ്റഡി മരണക്കേസില്‍ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു

Posted by - Feb 17, 2020, 01:55 pm IST 0
കൊച്ചി: നെടുങ്കണ്ഡം രാജ്കുമാര്‍ കസ്റ്റഡി മരണക്കേസില്‍ ഒന്നാം പ്രതിയായ മുന്‍ എസ്‌ഐ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹൈക്കോടതി അനുവദിച്ചിരുന്ന  മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിന് പുറകേയാണ്…

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു

Posted by - Sep 17, 2019, 02:26 pm IST 0
പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. സംസ്കാരം ഇന്ന് വൈകീട്ട് നാലിന് ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂർ ജുമാ മസ്ജിദിൽ. 1970-80കളിൽ മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിൽ തിളങ്ങിയ നടനായിരുന്നു…

Leave a comment