ഈരാറ്റുപേട്ടയില്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് കെഎസ് യു പ്രതിഷേധം  

205 0

കോട്ടയം: പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ കോലം കത്തിച്ച് ഈരാറ്റുപേട്ടയില്‍ കെഎസ്യു പ്രതിഷേധം. ഉമ്മന്‍ചാണ്ടിക്കെതിരെ പിസി ജോര്‍ജ് നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തിയത്. പ്രവര്‍ത്തകര്‍ പിസി ജോര്‍ജിന്റെ കോലം കത്തിച്ചു.

ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത ആരോപണങ്ങളുമായാണ് പി.സി ജോര്‍ജ് രംഗത്തെത്തിയത്. സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉമ്മന്‍ചാണ്ടിയെ അരുതാത്ത സാഹചര്യത്തില്‍ കണ്ടു. ഇതാണ് ഉമ്മന്‍ചാണ്ടിക്ക് തന്നോടുള്ള ശത്രുതയ്ക്ക് കാരണമെന്നും വിജിലന്‍സില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴി നല്‍കിയതും എതിര്‍പ്പിന് കാരണമായെന്നും പി.സി ജോര്‍ജ് പറഞ്ഞിരുന്നു.

തന്റെ യുഡിഎഫ് പ്രവേശനത്തില്‍ തടസ്സം നിന്ന പ്രധാന വ്യക്തി ഉമ്മന്‍ചാണ്ടിയാണെന്നാണും പിസി ജോര്‍ജ് പറഞ്ഞിരുന്നു. യുഡിഎഫ് നേതാക്കള്‍ക്ക് താല്‍പര്യമുണ്ടായിരുന്നിട്ടും ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കാരണമാണ് യുഡിഎഫ് പ്രവേശനം നടക്കാതെ പോയതെന്നും പിസി ജോര്‍ജ് പറഞ്ഞു.

അതേസമയം, പിസി ജോര്‍ജിനോട് പരിഭവമില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചിരുന്നു. ജോര്‍ജിന് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. പിസി ജോര്‍ജിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Related Post

മോദിയെയും അമിത്ഷായെയും കണ്ടു; ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടുവെന്ന് അബ്ദുള്ളക്കുട്ടി  

Posted by - Jun 24, 2019, 06:58 pm IST 0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രആഭ്യന്തരമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായും  മുന്‍ എം പി എ പി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തി. ബിജെപിയില്‍ ചേരുമെന്ന…

സിപിഐ സമരത്തിനു നേരെ പൊലീസ് ലാത്തിചാര്‍ജ്; എംഎല്‍എയുടെ കയ്യൊടിഞ്ഞു  

Posted by - Jul 23, 2019, 10:28 pm IST 0
കൊച്ചി: എറണാകുളത്ത് സിപിഐ സമരത്തിന് നേരെ നടന്ന പൊലീസ് ലാത്തിചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയുടെ കയ്യൊടിഞ്ഞു. എംഎല്‍എയും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവും ഉള്‍പ്പെടെയുള്ള…

ഇന്ദ്രൻസിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്കാരം

Posted by - Sep 7, 2019, 09:29 pm IST 0
സിംഗപ്പൂർ സൗത്ത് ഏഷ്യൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്സിന്  ലഭിച്ചു . ഡോ. ബിജു സംവിധാനം ചെയ്ത വെയിൽമരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിനാണ് ഈ…

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം  

Posted by - Jun 1, 2019, 09:56 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം…

കുപ്പിവെള്ളത്തിന്റെ പരമാവധി വില ന് 13 രൂപയാക്കി

Posted by - Feb 13, 2020, 03:44 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്തു വിൽക്കുന്ന കുപ്പി വെള്ളത്തിന്റെ  വില 13 രൂപയായി നിശ്ചയിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച ഫയലിൽ ഒപ്പുവെച്ചു. വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ…

Leave a comment