വൈറസ് ബാധയെ ഭയന്ന് ജീവനൊടുക്കിയ ആളുടെ റിസൾട്ട് നെഗറ്റീവ്

368 0

ബെംഗളൂരു: രാജ്യത്ത് കൊവിഡ് 19 കേസുകള്‍ ദീനംപ്രതി വര്‍ധിക്കുന്നതിനിടെ വൈറസ് ബാധ ഭയന്ന് ഒരാള്‍ ജീവനൊടുക്കി. കര്‍ണാടക ഉഡുപ്പി സ്വദേശിയായ 56കാരനാണ് വൈറസ് ബാധിച്ചെന്ന ഭയത്തെ തുടര്‍ന്ന് സ്വയം ജീവനൊടുക്കിയത്. 

എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയ്ക്കിടെ ശേഖരിച്ച സ്രവസാമ്പിളില്‍ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്താനായില്ലെന്നാണ് കര്‍ണാടക ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. മരണപ്പെട്ടയാള്‍ക്ക് വൈറസ് ബാധയുണ്ടായിരുന്നില്ലെന്നും പ്രദേശവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. 

ഉടുപ്പി സ്വദേശിയായ ഗോലപാലകൃഷ്ണ മഡിവാള എന്നയാളാണ് വൈറസ് ബാധ ഭയന്ന് ജീവനൊടുക്കിയത്. കുടുംബാംഗങ്ങള്‍ സുരക്ഷിതരായിരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിയ ശേഷമായിരുന്നു ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച തൂങ്ങിമരിച്ചത്.

Related Post

ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി

Posted by - Feb 8, 2020, 09:44 am IST 0
ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് തുടങ്ങി. സംസ്ഥാനത്ത് ഭരണത്തിലിരിക്കുന്ന എ.എ.പി.യും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ത്രികോണ മത്സരമാണ് നടക്കുന്നത്. പൗരത്വനിയമത്തിനെതിരേ സമരം നടക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാസംവിധാനങ്ങളാണ്…

താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി

Posted by - Dec 3, 2019, 04:05 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ അധികാരമേറ്റ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ മാറ്റങ്ങൾ തുടങ്ങി. മഹാരാഷ്ട്ര ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘാടക…

രാത്രിയാത്രാ നിരോധനം തുടരും 

Posted by - Aug 4, 2018, 09:15 am IST 0
ബെംഗളുരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക അറിയിച്ചു. ദേശീയപാത 212ല്‍ എലിവേറ്റഡ് ഹൈവേ നിര്‍മിക്കാനും അതില്ലാത്ത ഭാഗത്തു റോഡിന്റെ ഇരുവശങ്ങളില്‍ കമ്പിവേലി കെട്ടി സംരക്ഷിക്കാമെന്ന…

മൗലാന സാദിനായി തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്  

Posted by - Apr 2, 2020, 03:34 pm IST 0
ദില്ലി: രാജ്യത്താകമാനം കൊറോണ വെറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ദില്ലിയിലെ നിസാമുദീനിലെ മതസമ്മേളനം സംഘടിപ്പിച്ച തബ്‌ലീഗി ജമാഅത്തെ നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. മര്‍ക്കസിലെ പുരോഹിതന്‍ മൗലാന…

ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍

Posted by - Dec 16, 2018, 11:51 am IST 0
ശ്രീ​ന​ഗ​ര്‍: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ബു​ല​ന്ദ്ഷ​ഹ​റി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ നാ​ല് പേ​ര്‍ കൂ​ടി അ​റ​സ്റ്റി​ല്‍. ശ​നി​യാ​ഴ്ച​യാ​ണ് നാ​ല് പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. കേ​സി​ല്‍ ക​ര​സേ​ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഉ​ള്‍​പ്പെ​ടെ 13 പേ​രാ​ണ്…

Leave a comment