കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

244 0

ന്യൂഡല്‍ഹി: രണ്ടാമത്തെ കേന്ദ്ര ബജറ്റ് ഏറ്റവും മികച്ചതെന്ന് ജനങ്ങള്‍ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബജറ്റ് മോശമാണെന്ന്  പ്രചരിപ്പിക്കാന്‍ പലതരം ശ്രമങ്ങള്‍ നടന്നെന്നും എന്നാല്‍ പിന്നീട് ബജറ്റ് നല്ലതാണെന്ന് ജനങ്ങള്‍ തിരിച്ചറിയുകയും ആദ്യഘട്ടത്തില്‍ ബജറ്റിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോഴുള്ള സാമ്പത്തികാവസ്ഥയിലെ ഏറ്റവും മികച്ച ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് അവസാനം സമ്മതിച്ചെന്നു മോദി പറഞ്ഞു. അസ്സമിലെ തീവ്രവാദ ഗ്രൂപ്പായ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡുമായി സമാധാന കരാറില്‍ ഒപ്പു വെക്കാനായത് ബിജെപി സര്‍ക്കാരിന്റെ ചരിത്രപരമായ വിജയങ്ങളിലൊന്നാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Related Post

  രവിഷ് കുമാറിന് 2019 റാമോൺ മഗ്‌സേസെ അവാർഡ് ലഭിച്ചു

Posted by - Sep 9, 2019, 05:09 pm IST 0
മനില: ഏഷ്യൻ നൊബേൽ സമ്മാന പതിപ്പായി കണക്കാക്കപ്പെടുന്ന റാമോൺ  മഗ്സെസെ അവാർഡ് പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ രവിഷ് കുമാറിന്  ലഭിച്ചു. എൻ‌ഡി‌ടി‌വി ഇന്ത്യയുടെ സീനിയർ എക്സിക്യൂട്ടീവ് എഡിറ്ററും…

ജാതി അധിക്ഷേപത്തില്‍ മനംനൊന്ത് യുവ ലേഡി ഡോക്ടര്‍ ജീവനൊടുക്കി  

Posted by - May 27, 2019, 11:16 pm IST 0
ന്യൂഡല്‍ഹി: മുംബൈയില്‍ഇരുപത്തിമൂന്നുകാരിയായഡോക്ടര്‍ ജീവനൊടുക്കിയത്മുതിര്‍ന്ന ഡോക്ടര്‍മാരുടെ ജാതീയ അധിക്ഷേപത്തില്‍ മനംനൊന്താണെന്ന് ഡോക്ടറുടെഅമ്മ ആരോപിച്ചു. മുംബൈബി.വൈ.എല്‍ നായര്‍ ആശുപത്രിയില്‍ 22-നാണു ഡോ. പായല്‍ സല്‍മാന്‍ തട്‌വിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മൂന്നു…

രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു

Posted by - Jan 1, 2019, 08:39 am IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം കേരളം സന്ദര്‍ശിക്കുന്നു. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തുന്നത്. ജനുവരി 24-ന്…

തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രഗവൺമെന്റിനെ  കുറ്റപ്പെടുത്തി മതമ ബാനര്‍ജി

Posted by - Feb 19, 2020, 03:18 pm IST 0
കൊല്‍ക്കത്ത: അഭിനേതാവും രാഷ്ട്രീയക്കാരനുമായ തപസ് പാലിന്റെ മരണത്തില്‍ കേന്ദ്രഗവൺമെന്റിനെ  കുറ്റപ്പെടുത്തി ബംഗാള്‍ മുഖ്യമന്ത്രി മതമ ബാനര്‍ജി.  വേണ്ടവിധത്തില്‍ തപസിനെ ശ്രദ്ധിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ ദുഖം…

പി.സി ചാക്കോ ഇടതുപാളയത്തില്‍; യെച്ചൂരിയുമായി കൂടിക്കാഴ്ചയും സംയുക്തപത്രസമ്മേളനവും  

Posted by - Mar 16, 2021, 12:47 pm IST 0
ഡല്‍ഹി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോ എല്‍ഡിഎഫ് പാളയത്തിലെത്തി. എല്‍ഡിഎഫുമായി സഹകരിച്ചാകും ഇനി പി സി ചാക്കോ പ്രവര്‍ത്തിക്കുകയെന്നും, അദ്ദേഹത്തിന് മുന്നണിയിലേക്ക് സ്വാഗതമെന്നും…

Leave a comment