പ്രധാനമന്ത്രിയുടെ നാളത്തെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി

492 0

ഡല്‍ഹി; പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പൊതുപരിപാടിക്ക് ഭീകരാക്രമണ ഭീഷണി. ഡല്‍ഹിയിലെ രാംലീല മൈതാനത്ത് ഞായറാഴ്ച നടത്താനിരിക്കുന്ന  പരിപാടിക്ക് തീവ്രവാദ ഭീഷണിയുള്ളതായി രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. 

ജെയ്‌ഷെ മുഹമ്മദ് പ്രധാന മന്ത്രിയെ ലക്ഷ്യം വയ്ക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി എസ്പിജിക്ക്‌ മുന്നറിയിപ്പ് നല്‍കി. പ്രധാന മന്ത്രിയുടെ സുരക്ഷ ശക്തമാക്കാന്‍ എസ്പിജിക്കും ഡല്‍ഹി പോലീസിനും ജാഗ്രതാ നിര്‍ദേശം ലഭിച്ചു.നിയമ വിധേയമാക്കിയ ഡല്‍ഹിയിലെ അനധികൃത കോളനികളുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ ചടങ്ങാണ് നാളെ നടത്താനിരിക്കുന്നത്.

Related Post

ബജറ്റ് അവതരണം തുടങ്ങി;  അഞ്ചുവര്‍ഷം കൊണ്ട് സമ്പദ് വ്യവസ്ഥയെ അഞ്ചുലക്ഷം കോടിയിലെത്തിക്കും  

Posted by - Jul 5, 2019, 11:49 am IST 0
ന്യൂഡല്‍ഹി: അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ അഞ്ചു ലക്ഷം കോടിയില്‍ (5 ട്രില്യണ്‍ ഡോളര്‍) എത്തിക്കുമെന്ന പ്രഖ്യാപനത്തോടെ രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്…

സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവെക്കാന്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്നു -സോണിയ   

Posted by - Jan 13, 2020, 05:33 pm IST 0
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ച്  വെക്കാൻ വേണ്ടി മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന്  കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്റെ…

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി

Posted by - Dec 22, 2019, 09:36 am IST 0
ലഖ്‌നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവരുടെ വസ്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉത്തർ പ്രദേശ് സർക്കാർ തുടങ്ങി. പൊതുമുതൽ നശിപ്പിക്കുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാമെന്ന 2018ലെ സുപ്രീം കോടതി…

റെയില്‍വേ മെനുവില്‍ കേരള വിഭവങ്ങള്‍ വീണ്ടും ഉള്‍പ്പെടുത്തി

Posted by - Jan 22, 2020, 05:27 pm IST 0
ന്യൂഡല്‍ഹി:  കേരള വിഭവങ്ങളും ലഘുഭക്ഷണങ്ങളും പഴയ  പോലെ തുടര്‍ന്നും റെയില്‍വേയില്‍ ലഭ്യമാക്കുമെന്ന് ഐ.ആര്‍.സി.ടി.സി. അറിയിച്ചു. കേരള വിഭവങ്ങള്‍ റെയില്‍വേ മെനുവില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.…

Leave a comment