പായല്‍ റോഹത്ഗിയെ പോലീസ് കസ്റ്റഡിയിലെടുത്തു

326 0

ജയ്പുര്‍: നെഹ്രു കുടുംബത്തിനെതിരെ സോഷ്യൽ മീഡിയയിൽ  അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാരോപിച്ച് നടിയും മോഡലുമായ പായല്‍ റോഹത്ഗിയെ രാജസ്ഥാന്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അഹമ്മദാബാദില്‍ നിന്ന കസ്റ്റഡിയില്‍ എടുത്ത അവരെ  തിങ്കളാഴ്ച രാവിലെ രാജസ്ഥാനിലെ ബുന്ദിയില്‍ എത്തിക്കുമെന്നും പോലീസ് സൂപ്രണ്ട് പറഞ്ഞു.

മോട്ടിലാല്‍ നെഹ്രു, ജവഹര്‍ലാല്‍ നെഹ്രു, അദ്ദേഹത്തിന്റെ ഭാര്യ കമല നെഹ്രു, ഫിറോസ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവരെ അപമാനപ്പെടുത്തുന്ന  തരത്തിലുള്ള വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലും പോസ്റ്റു ചെയ്തുവെന്ന  രാജസ്ഥാന്‍ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ബുന്ദി സ്വദേശിയായ മറ്റൊരാളും നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി.

Related Post

ജെഎൻയുവിൽ  ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ബിരുദദാന ചടങ്ങ് വിദ്യാർഥികൾ ബഹിഷ്കരിച്ചു  

Posted by - Nov 11, 2019, 01:39 pm IST 0
ന്യൂ ഡൽഹി :  ഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ പ്രതിഷേധ സമരം. ഹോസ്റ്റലിലെ ഫീസ് വർധനയിലും സമയക്രമത്തിനുമെതിരായി  വിദ്യാർത്ഥികളുടെ സമരം. ഇക്കാര്യം ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി സർവകലാശാലയിൽ…

ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു

Posted by - Jan 21, 2019, 05:15 pm IST 0
അഹമ്മദാബാദ്: ഗുജറാത്തിലെ പട്ടേല്‍ സംവരണ പ്രക്ഷോഭത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേല്‍ വിവാഹിതനാകുന്നു. ബാല്യകാലസഖി കിഞ്ചല്‍ പരീഖുമായി ഹാര്‍ദികിന്റെ വിവാഹം ജനുവരി 27 ന് സുരേന്ദ്ര നഗര്‍ ജില്ലയിലെ…

നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ ശ്വാസം മുട്ടി മരിച്ചു

Posted by - Jan 21, 2020, 03:29 pm IST 0
കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാരത്തിനു പോയ എട്ടു മലയാളികള്‍ റിസോര്‍ട്ടിലെ മുറിയ്ക്കുള്ളില്‍ ശ്വാസം മുട്ടി മരിച്ചു. തണുപ്പില്‍ നിന്നു രക്ഷനെടാന്‍ റൂമിലെ ഗ്യാസ് ഹീറ്റര്‍ ഓണ്‍ ചെയ്തിട്ടതാണ് അപകടകാരണം.…

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി; രണ്ടായി വിഭജിച്ചു  

Posted by - Aug 5, 2019, 09:37 pm IST 0
ന്യൂഡല്‍ഹി: ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കി.ഭരണഘടനയുടെ 370- ാം വകുപ്പ്‌റദ്ദാക്കി രാഷ്ട്രപതി റാം നാഥ് കോവിന്ദ് വിജ്ഞാപനം പുറത്തിറക്കി.ഇന്ത്യയുടെ എല്ലാ നിയമങ്ങളുംഭരണഘടനാ വ്യവസ്ഥകളും ഇനിജമ്മു കശ്മീരിനും…

കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

Posted by - Sep 26, 2019, 05:29 pm IST 0
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന…

Leave a comment