10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ്

287 0

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉയർന്നു. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയന്‍സ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയര്‍ന്നു.   എണ്ണശുദ്ധീകരണ വ്യവസായത്തില്‍നിന്നുള്ള ലാഭം, ടെലികോം താരിഫ് വര്‍ധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയന്‍സ് ജിയോ അടുത്തമാസം താരിഫ് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യംകാണിച്ചത് വില വര്‍ധിക്കാനിടയാക്കി.

Related Post

ഒമിനി വാനിന്‍റെ നിര്‍മ്മാണം  അവസാനിപ്പിക്കുന്നു

Posted by - Apr 5, 2019, 03:29 pm IST 0
ദില്ലി: ഇന്ത്യയുടെ പ്രിയപ്പെട്ട മള്‍ട്ടിപ്പിള്‍ പര്‍പ്പസ് വാഹനം മാരുതി ഒമിനി വാനിന്‍റെ നിര്‍മ്മാണം മാരുതി അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. 35 വര്‍ഷമായി ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന വാനുകളില്‍ ഒന്നായ ഒമിനിയുടെ…

വാട്സ്‌ആപ്പില്‍ ഇനി ട്രെയിന്‍ സമയവും അറിയാം

Posted by - Jul 21, 2018, 12:46 pm IST 0
ഇനി ട്രെയിന്‍ സമയവും അറിയാന്‍ പുതിയ സൗകാര്യമൊരുക്കി വാട്സ്‌ആപ്പ്. ഇന്ത്യന്‍ റെയില്‍വേയാണ് വാട്സ്‌ആപ്പില്‍ ട്രെയിന്‍ സമയം അറിയാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയത്. ട്രെയിനിന്റെ സമയവും ട്രെയിന്‍ എവിടെയെത്തിയെന്നും എല്ലാം…

ജ്വല്ലറികളില്‍ അക്ഷയ തൃതീയ ബുക്കിംഗ്; സ്വര്‍ണവിലയില്‍ കുറവ്  

Posted by - May 3, 2019, 02:50 pm IST 0
തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,935 രൂപയും പവന് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 15 രൂപയും പവന്…

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്

Posted by - Nov 28, 2018, 03:08 pm IST 0
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന് 22,800 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ…

ടെലികോം കുടിശിക: ഇളവില്ലെന്നു സുപ്രീം കോടതി…

Posted by - Mar 19, 2020, 01:10 pm IST 0
ന്യൂഡൽഹി: സ്പെക്ട്രം യൂസർ ചാർജ്, ലൈസൻസ് ഫീസ് കുടിശികയിനത്തിൽ ടെലികോം കമ്പനികളോട്  കഴിഞ്ഞ ഒക്ടോബർ 24നു മുൻപുള്ള പലിശയും പിഴയും പിഴപ്പലിശയും ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര സർക്കാർ നിലപാട്…

Leave a comment