അഞ്ച് പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍പ്പനയ്ക്ക്

377 0

ന്യൂഡല്‍ഹി:കേന്ദ്രമന്ത്രിസഭ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും  തീരുമാനിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍, ഷിപ്പിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, കണ്ടെയ്നര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടെറി ഹൈഡ്രോ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ഇന്ത്യാ ലിമിറ്റഡ് എന്നിവയുടെ  ഓഹരികളാണ് വില്‍ക്കുന്നത്.

അതേസമയം, മറ്റു ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്റെകീഴില്‍ അസമിലുള്ള നുമാലിഗര്‍ റിഫൈനറി ലിമിറ്റഡ് ഒഴികെ മറ്റുള്ളവയുടെ 53.29 ശതമാനം ഓഹരികള്‍ മാനേജ്മെന്റ് നിയന്ത്രണത്തോടെ വില്‍ക്കാനാണ് തീരുമാനം. നുമാലിഗര്‍ പ്രത്യേക സ്ഥാപനമായി തുടരും. പിന്നീടത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിനു കൈമാറും.

Related Post

ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു

Posted by - Apr 29, 2018, 02:47 pm IST 0
മുംബൈ: ജോഗേശ്വരിയിലെ സിവിൽ റൺ ബാൾ ട്രോമാ കെയർ ആശുപതിയിൽ ചികിത്സയിലായിരുന്ന 27കാരന്റെ കണ്ണിൽ എലി കടിച്ചു. യുവാവിനെ ഐസിയുവിൽ നിന്ന് വാർഡിൽ എത്തിച്ചപ്പോഴാണ് എലിയുടെ കടിയേറ്റത്.…

ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന് ആവശ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും

Posted by - Dec 4, 2019, 10:10 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാല  സി.ബി.ഐ  പ്രത്യേക ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹമരണം പുനഃരന്വേഷിക്കാന്‍ ഒരുങ്ങുന്നു.  എന്‍സിപിയും കോണ്‍ഗ്രസും ഇക്കാര്യം…

ഡൽഹി പൊലീസിന് നൽകിയ പ്രത്യേക അധികാരം റദ്ധാക്കില്ലെന് സുപ്രീം കോടതി 

Posted by - Jan 24, 2020, 02:31 pm IST 0
ന്യൂദല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ ദല്‍ഹിയിലെ പലയിടങ്ങളിലും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസിനു നല്‍കിയ പ്രത്യേക അധികാരങ്ങള്‍ റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. സിഎഎയുടെ പ്രതിഷേധങ്ങളുടെ പേരില്‍ വലിയ…

ഗ്രാമങ്ങൾ പ്രകാശിച്ചു : മോദി വാക്ക് പാലിച്ചു 

Posted by - Apr 29, 2018, 11:16 am IST 0
മണിപ്പൂരിലെ സേനാപതി ജില്ലയിലെ ലൈസാംഗ് ഗ്രാമത്തിൽ വൈദ്യതി എത്തിയതോടെ എല്ലാഗ്രാമത്തിലും 1000 ദിവസത്തിനുള്ളിൽ വൈദ്യതി എത്തിക്കാം എന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനമാണ് യാഥാർഥ്യമാകുന്നത്.  ദിനദയാൽ…

പുൽവാമയിൽ  വീണ്ടും ഏറ്റുമുട്ടൽ 

Posted by - Apr 1, 2019, 04:04 pm IST 0
ശ്രീനഗർ: ജമ്മു കാശ്മീരിലെ പുൽവാമയിൽ സൈന്യം നാല് ഭീകരരെ വധിച്ചു. മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.ലഷ്കർ ഇ തൊയ്ബ തീവ്രവാദികളാണ് കൊല്ലപ്പെട്ട നാല് പേരും.  രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ…

Leave a comment