മുബൈയിൽ കഥകളി സംഗീത പരിപാടി അരങ്ങേറി

245 0

മുംബൈ: ലയോട്ട  – ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡിഷണൽ  ആർട്ടിന്റെയും ശ്രുതിലയ ഫൈൻ ആര്ട്സിന്റെയും  നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി കഥകളിപ്പദങ്ങളുടെ അവരതരണവും മുംബൈയിൽ അരങ്ങേറി.

ഇതിൽ പ്രമുഖ സംഗീതജ്ഞരായ ശ്രീ നെടുമ്പള്ളി കൃഷ്ണമോഹൻ, ശ്രീ കോട്ടക്കൽ രഞ്ജിത്ത് വാരിയർ, കഥകളി സംഗീത വിദ്യാർത്ഥികളായ രവീന്ദ്ര വാരിയർ, മുരളീധരൻ എന്നിവരുടെയും സംഗീത ആലാപനം ഉണ്ടായി. ശ്രീ ഉണ്ണായിവാരിയർ രചിച്ച പ്രശസ്തമായ നളചരിതം കഥയിലെ മുഖാരി രാഗത്തിലുള്ള "നൈഷധൻ ഇവൻ താനോ ", കാപ്പി രാഗത്തിലുള്ള "വസ വസ സൂത", രുഗ്മാങ്കഥ  ചരിതം കഥയിലെ ചില പദങ്ങൾ എന്നിവ ആസ്വാധകർ ശരിക്കും ആസ്വധിച്ചു.

വാദ്യ രംഗത്തെ പ്രമുഖനായ ശ്രീ അനിൽ പൊതുവാൾ, ശ്രീ നെല്ലുവായ് പരമേശ്വരൻ, ശ്രീ രാഹുൽ നായർ എന്നിവരാണ് ചെണ്ട, മദ്ദളം, ഇടക്ക എന്നീ വാദ്യങ്ങൾ വായിച്ചത്. പ്രമുഖ ഭരതനാട്യം നർത്തകി ശ്രീമതി ശശി രമേശ്, സംഗീതജ്‌ജൻ ശ്രീ ശിവപ്രസാദ് എന്നിവർ നടത്തുന്ന ലാവണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രഡീഷണൽ ആർട്സ് മുംബൈയിൽ പ്രവർത്തിക്കുന്നത് വിദ്യാവിഹാർ  വെസ്റ്റിൽ ആണ്. ഈ സ്ഥാപനത്തിൽ നൃത്തം,ശാസ്ത്രീയ സംഗീതം, വയലിൻ, സിത്താർ തുടങ്ങിയവയിൽ പ്രവേശനം തുടരുന്നു. 

Related Post

സി.ഐ.ടി.യു. നേതാവ് ഇ. കാസിം  കുഴഞ്ഞുവീണ് മരിച്ചു

Posted by - Jun 9, 2018, 03:17 pm IST 0
കൊല്ലം: സി.ഐ.ടി.യു. നേതാവ് ഇ. കാസിം(69) കുഴഞ്ഞുവീണ് മരിച്ചു. കാഷ്യു വര്‍ക്കേഴ്സ് സെന്റര്‍ (സി.ഐ.ടി.യു.) സംസ്ഥാന ജനറല്‍ സെക്രട്ടറിയും സി.പി.എം. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗവുമാണ് ഇ.…

കെഎസ്‌ആര്‍ടിസി ബസ് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്

Posted by - Nov 9, 2018, 09:31 pm IST 0
കൊല്ലം: അടൂര്‍ – കൊട്ടാരക്കര റൂട്ടില്‍ ഇഞ്ചക്കാട്ട് കെഎസ്‌ആര്‍ടിസി ബസ് താഴ്‌ച്ചയിലേക്ക് മറിഞ്ഞു 30 പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

പെട്രോൾ സമ്മാനമായി നൽകി ആർ.ടി.ഒ

Posted by - Apr 24, 2018, 12:40 pm IST 0
കാസർഗോഡ് റോഡ് നിയമം പാലിക്കുന്നവർക്ക് പെട്രോൾ സമ്മാനമായി നൽകി. റോഡുസുരക്ഷാ വാരത്തിന്ടെ ഭാഗമായാണ് ഇങ്ങനെയൊരു സംഭവം. റോഡ് സുരക്ഷയ്ക്ക് വേണ്ടിയും മറ്റുള്ളവർക്ക് പ്രജോദനമാകാൻ വേണ്ടിയും കൂടിയാണ് അധികൃതർ…

നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച

Posted by - Mar 12, 2018, 03:00 pm IST 0
നടിയെ ആക്രമിച്ച കേസ്:  വിചാരണ ബുധനാഴ്ച നടിയെ ആക്രമിച്ച കേസിൽ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. കേസില്‍ വിചാരണ നടപടികള്‍ ആരംഭിക്കരുതെന്ന് ചൂണ്ടിക്കാട്ടി ദിലീപ് ഹൈക്കോടതിൽ ഹർജി നൽകി…

സംസ്ഥാനത്ത് ഇന്ധന വില കുറച്ചു

Posted by - Jun 2, 2018, 07:55 am IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വില കുറച്ചു. പെട്രോളിനും ഡീസലിനും ഒന്‍പത് പൈസ വീതമാണ് കുറച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 81.35 രൂപയും ഡീസലിന് 73.96 രൂപയുമാണ് ഇന്നത്തെ വില.…

Leave a comment