സാഹിത്യ-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ ബിഹാറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു 

192 0

തിരുവനന്തപുരം:രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയുന്നില്ലെന്നും ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് അടൂർ ഗോപാലകൃഷ്ണൻ, രാമചന്ദ്ര ഗുഹ, മണി രത്‌നം തുടങ്ങി 49 പേര്‍ക്കെതിരെ ബിഹാറില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സുധീര്‍ കുമാര്‍ ഓജ എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പരാതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. അതില്‍ ഒപ്പിട്ട എല്ലാവരും മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്. 

അടൂരടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹകുറ്റത്തിന്  പുറമെ പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തുക, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുക എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Related Post

സംസ്ഥാനത്ത് 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം  

Posted by - Jun 1, 2019, 09:56 pm IST 0
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം ഒന്‍പത്അര്‍ധരാത്രി മുതല്‍ ജൂലൈ 31അര്‍ധരാത്രി വരെ ട്രോളിംഗ്‌നിരോധനം ഏര്‍പ്പെടുത്തി. കേരളത്തിന്റെ അധികാര പരിധിയില്‍വരുന്ന 12 നോട്ടിക്കല്‍മൈല്‍ പ്രദേശത്താണ് 52ദിവസത്തെ ട്രോളിംഗ് നിരോധനം…

ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി    

Posted by - Nov 20, 2019, 01:54 pm IST 0
ന്യൂഡല്‍ഹി: ശബരിമലയ്ക്കായി പ്രത്യേക നിയമ നിര്‍മാണം നടപ്പാക്കണമെന്ന് സുപ്രീം കോടതി. പന്തളം രാജകൊട്ടാരം സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. മറ്റ് ക്ഷേത്രങ്ങളെ ശബരിമലയുമായി…

പൗരത്വഭേദഗതിനിയമത്തിനെതിരെ തലസ്ഥാനത്ത്  വൻ പ്രതിഷേധം 

Posted by - Jan 18, 2020, 03:45 pm IST 0
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ  പ്രതിഷേധത്തിന്റെ ഭാഗമായി  വി ദി പീപ്പിള്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നിശാഗന്ധിയില്‍  മഹാപൗര സംഗമം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിഷേധ സംഗമം…

കേരളത്തില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്  

Posted by - Mar 17, 2021, 10:03 am IST 0
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 12 ന്. പി.വി. അബ്ദുള്‍ വഹാബ്, കെ. കെ. രാഗേഷ്, വയലാര്‍ രവി എന്നിവര്‍ ഏപ്രില്‍…

ശബരിമല വിധിയിൽ സന്തോഷമെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ

Posted by - Nov 14, 2019, 02:07 pm IST 0
തിരവനന്തപുരം: ശബരിമല യുവതി പ്രവേശന കേസ് 7 അംഗ ബെഞ്ചിന് വിട്ട സുപ്രീം കോടതി വിധിയിൽ  വളരെയേറെ സന്തോഷമുണ്ടെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ.  അയ്യപ്പഭക്തൻമാരുടെ…

Leave a comment