ബീഹാറിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ മലയാളികളെ രക്ഷപ്പെടുത്തി

190 0

ന്യൂ ഡല്‍ഹി: ബീഹാറിലെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 28 മലയാളികളെ രക്ഷപ്പെടുത്തി.  പാറ്റ്നയ്ക്കടുത്ത് രാജേന്ദ്രനഗര്‍ എന്ന പ്രദേശത്തായിരുന്നു മലയാളികള്‍ കുടുങ്ങികിടന്നത്. വിവരമറിഞ്ഞയുടന്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള ഇടപെടല്‍ നടത്തിയെന്ന് സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി എ. സമ്പത്ത് പറഞ്ഞു. മലയാളികളെയെല്ലാം സുരക്ഷിതസ്ഥാനങ്ങളില്‍ താമസിപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം അറിയിച്ചു. ഞായറാഴ്ച രക്ഷപ്പെടുത്തിയ 20 മലയാളികള്‍ക്കു ഭക്ഷണം ലഭിക്കുന്നില്ലെന്ന പരാതി ഉണ്ടായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധി മലയാളിസംഘടനകളുമായി ഇടപെട്ട് സൗകര്യമൊരുക്കി. മലയാളികള്‍ കുടുങ്ങിയ വിവരമറിഞ്ഞ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബീഹാര്‍ ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിരുന്നു

Related Post

വീട്ടുഭക്ഷണം ജയിലില്‍ അനുവധിക്കില്ലെന്ന് ചിദംബരത്തോട് കോടതി

Posted by - Sep 13, 2019, 02:54 pm IST 0
 ന്യു ഡല്‍ഹി : വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ ജയിലില്‍ അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തിന് മറുപടി നല്‍കി ഡല്‍ഹി ഹൈക്കോടതി. ജയിലില്‍ എല്ലാവര്‍ക്കും…

മുംബൈയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും റാലികള്‍ നടന്നു   

Posted by - Dec 28, 2019, 08:33 am IST 0
മുംബൈ: പൗരത്വ നിയമ ഭേദഗതിയേയും ദേശീയ പൗരത്വ രജിസ്റ്ററിനെയും അനുകൂലിച്ചും പ്രതികൂലിച്ചും മുംബൈയില്‍ വ്യത്യസ്ത റാലികള്‍ നടന്നു . ആസാദ് മൈതാനത്താണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ട്…

കളിക്കാർക്ക് പാരിതോഷിക  തുക  നൽകുന്നതിൽ കാലതാമസമില്ല: കിരൺ റിജിജു

Posted by - Sep 5, 2019, 10:19 am IST 0
സോണിപത്: അന്താരാഷ്ട്ര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അത്ലറ്റുകൾക്ക് 'റിവാർഡ് തുക'  നൽകാൻ സർക്കാർ തീരുമാനിച്ചു. ഇത് കളിക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കാനും കൂടുതൽ നേട്ടങ്ങൾ നേടാൻ അവരെ…

ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി 

Posted by - Mar 28, 2018, 07:52 am IST 0
ദൂരദർശൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടി  പ്രസാർ ഭാരതി കോർപറേഷനു കീഴിലുള്ള 171 ദൂരദർശൻ കേന്ദ്രങ്ങളാണ് തികളാഴ്ച്ച രാത്രിയോടുകൂടി അടച്ചുപൂട്ടിയത്. ഇപ്പോൾ നിലനിൽക്കുന്ന അനലോഗ് സംവിധാനം നിർത്തലാക്കി ഡിജിറ്റൽ സംവിധാനത്തിലേക്ക്…

സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍

Posted by - Nov 11, 2018, 11:58 am IST 0
റാ​യ്പൂ​ര്‍: തി​ങ്ക​ളാ​ഴ്ച വോ​ട്ടെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന ഛത്തീ​സ്ഗ​ഡി​ല്‍ സു​ര​ക്ഷാ സേ​ന​യും മാ​വോ​യി​സ്റ്റു​ക​ളും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍. ഛത്തീ​സ്ഗ​ഡി​ലെ ബി​ജാ​പൂ​രി​ലാ​ണ് ഇ​ന്ന് രാ​വി​ലെ ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ ഒ​രു മാ​വോ​യി​സ്റ്റിനെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു.…

Leave a comment