കര്‍ണാടകയിൽ 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് നീട്ടിവച്ചു

270 0

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരുടെ  15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച  ഉപതിരഞ്ഞെടുപ്പ് മാറ്റിവെച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടബോര്‍ 21-ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ  ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്നാണ് അറിയിച്ചത് . ഒക്ടബോര്‍ 21-ന് കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത് .

Related Post

ചരിത്ര മുഹൂർത്തം: ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു    

Posted by - Apr 30, 2018, 03:23 pm IST 0
ന്യൂഡല്‍ഹി: ചരിത്രത്തിലാദ്യമായി ഇന്ത്യയും പാകിസ്താനും ചൈനയും ഒരുമിച്ച്‌ സൈനികാഭ്യാസത്തിനൊരുങ്ങുന്നു. റഷ്യയടക്കമുള്ള മറ്റ് ചിലരാജ്യങ്ങളും സൈനികാഭ്യാസത്തില്‍ പങ്കാളികളാവും. യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തിന് ബദലായി ചൈന മുന്‍കൈയെടുത്ത് രൂപവല്‍ക്കരിച്ച…

മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ 

Posted by - Mar 9, 2018, 08:34 am IST 0
മെയ്ക് ഇൻ ഇന്ത്യ പദ്ധതി പരാജയമോ  2014 മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെയുള്ള കണക്കുകൾ നോക്കുമ്പോൾ വെറും 1.17 കോടിരൂപയാണ് മെയ്ക് ഇൻ ഇന്ത്യ പദ്ധതി…

മുഴുവന്‍ റഫാല്‍ വിമാനങ്ങളും 2022 ഏപ്രില്‍- മേയ് മാസത്തോടെ ലഭിക്കും- രാജ്‌നാഥ് സിങ്  

Posted by - Oct 9, 2019, 04:20 pm IST 0
ബോര്‍ഡിയോക്‌സ്: 18 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍നിന്ന്    ഇന്ത്യക്ക്  2021 ഫെബ്രുവരിയോടെ  ലഭിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. 2022 ഏപ്രില്‍-മേയ് മാസത്തോടെ മുഴുവന്‍ റഫാല്‍ വിമാനങ്ങളും (36…

വോട്ടെണ്ണലിന് മണിക്കൂറുകള്‍ മാത്രം; നിര്‍ണായകമാകുക യുപിയും ബംഗാളും  

Posted by - May 23, 2019, 06:02 am IST 0
ന്യൂഡല്‍ഹി: 272 എന്ന മാന്ത്രിക സംഖ്യ എന്‍ ഡി എ തൊടുമോ ഇനിയുള്ള മണിക്കൂറുകളിലെ ഇന്ത്യയുടെ ഉല്‍ക്കണ്ഠ അതാണ് .ഭൂരിപക്ഷം നേടാന്‍ ആവശ്യമായ 272 സീറ്റുകള്‍ യുപിഎ…

നോട്ട് നിരോധനവും ജിഎസ്ടിയും മണ്ടത്തരങ്ങളെന്ന് രാഹുല്‍ ഗാന്ധി  

Posted by - Apr 28, 2019, 06:59 pm IST 0
റായ്ബറേലി: എഴുപത് വര്‍ഷം ഭരണത്തിലിരുന്നിട്ടും കോണ്‍ഗ്രസ് രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനവും ജിഎസ്ടിയും…

Leave a comment