പാകിസ്താനെ കാശ്മീർ വിഷയത്തിൽ വിമർശിച് ശശി തരൂർ 

321 0

 പൂന: പാകിസ്ഥാനെതിരെ രൂക്ഷ മായി വിമര്ശിച്  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയെ വിമര്‍ശിക്കാന്‍ പാകിസ്ഥാന് യാതൊരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലെ റിക്കാര്‍ഡ് പരിശോധിക്കുകയാണെങ്കിൽ പാകിസ്ഥാന് ഇന്ത്യയെ വിമര്‍ശിക്കാന്‍ ഒരു യോഗ്യതയുമില്ലെന്ന് അദ്ദേഹം പറഞ്ഞു . പൂന സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തരൂര്‍.

പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം വിദേശ നയങ്ങളുടെ കാര്യത്തില്‍ ബാധിക്കുകയില്ലെന്നും  അദ്ദേഹം സൂചിപ്പിച്ചു. രാജ്യത്ത് നമുക്ക് പലവിധ  അഭിപ്രായ  വ്യത്യാസങ്ങളുണ്ടാകാം. എന്നാല്‍, ഇന്ത്യയുടെ താല്‍പ്പര്യത്തെക്കുറിച്ച് പറയുമ്പോള്‍ അത് ബിജെപിയുടെ വിദേശനയമോ കോണ്‍ഗ്രസിന്റെ വിദേശ നയമോ അല്ലെന്നും ഇന്ത്യയുടെ പൊതുവായ വിദേശ നയമാണെന്നും അദ്ദേഹം പറഞ്ഞു.

Related Post

യാത്രയ്ക്കിടെ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി

Posted by - Dec 27, 2018, 11:04 am IST 0
പനാജി: യാത്രയ്ക്കിടെ വിമാനത്തിന്റെ ശുചിമുറിയില്‍ പുകവലിച്ച യാത്രക്കാരനെ വിമാന ജീവനക്കാര്‍ കൈയ്യോടെ പിടികൂടി. ക്രിസ്മസ് ദിനത്തില്‍ അഹമ്മദാബാദില്‍ നിന്ന് ഗോവയിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. വിമാനം…

ഷീ ജിൻ പിംഗ് മഹാബലിപുരത്തെത്തി

Posted by - Oct 11, 2019, 05:22 pm IST 0
ചെന്നൈ: ഇന്ത്യയുമായുള്ള അനൗപചാരിക കൂടിക്കാഴ്‌ചയ്‌ക്കായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗ് തമിഴ്‌നാട്ടിലെത്തി. ചെന്നൈ വിമാനത്താവളത്തിൽ തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി…

ആദ്യഫലസൂചനകളില്‍ എന്‍ഡിഎ ബഹുദൂരം മുന്നില്‍  

Posted by - May 23, 2019, 08:49 am IST 0
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ പുറത്തുവന്നപ്പോള്‍ എന്‍ഡിഎയ്ക്ക് മുന്നേറ്റം. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. 18ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ആദ്യം…

കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ് 

Posted by - Apr 22, 2018, 07:23 am IST 0
കത്വ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്: സോഷ്യൽ മീഡിയ പ്രചാരണം തെറ്റ്  കശ്മീരിൽ കത്വയിൽ പെൺകുട്ടി ഒരാഴ്ചയോളം പീഡിപ്പിക്കപ്പെടുകയും പിന്നീട് കല്ലുകൊണ്ട്  തലക്കടിച്ചു കൊലപ്പെടുത്തിയ സംഭവം സത്യമാണെന്ന് ജമ്മു…

ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി

Posted by - May 5, 2018, 11:05 am IST 0
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ രാഷ്ട്രപതിക്ക് അതൃപ്തി. പ്രധാനമന്ത്രിയുടെ ഓഫീസിനെ അതൃപ്തി അറിയിച്ചു. പുരസ്‌കാരദാന ചടങ്ങില്‍ ഒരു മണിക്കൂര്‍ മാത്രമേ പങ്കെടുക്കാനാകൂ എന്ന് രാഷ്ട്രപതി ഭവന്‍…

Leave a comment