കോണ്‍ഗ്രസിന് ആര്‍ എസ്. എസ്. ശൈലി വേണ്ട :  സോണിയ ഗാന്ധി

267 0

ന്യുഡല്‍ഹി: രാജ്യമൊട്ടുക്കും  പാര്‍ട്ടിയെ വളര്‍ത്തിയെടുക്കാന്‍ ആര്‍.എസ്.എസ് ശൈലിയില്‍ പ്രേരകുമാരെ നിയമിക്കാനുള്ള നിര്‍ദേശം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി തളളി. മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തന ശൈലി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു . എന്നാല്‍ ഈ നിര്‍ദേശത്തെ  സോണിയ എതിത്തു.പാര്‍ട്ടിയെ വളര്‍ത്താന്‍ പ്രേരകുമാരെ നിയമിക്കണമെന്ന ആശയം പാര്‍ട്ടി പരിശീലന വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള എ.ഐ.സി.സി സെക്രട്ടറി സച്ചിന്‍ റാവുവാണ് നിര്‍ദേശിച്ചത്. പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു.

യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്ന് സോണിയാ ഗാന്ധി ഇടപെട്ട്  പ്രചാരക് എന്ന പദം വേണ്ട  എന്ന് തീരുമാനമെടുക്കുകയായിരുന്നു. നേരത്തെ തന്നെ ഉപയോഗിക്കുന്ന ട്രെയിനര്‍-കോഡിനേറ്റര്‍ എന്ന പദം തുടര്‍ന്നും ഉപയോഗിച്ചാല്‍ മതിയെന്ന് തീരുമാനിച്ചു.  സാമ്പത്തിക പ്രതിസന്ധിക്കെതിരെ ഒക്ടോബര്‍ മാസത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതിനും തീരുമാനമെടുത്തു.
 

Related Post

നിര്‍ഭയ കേസിൽ വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു

Posted by - Dec 18, 2019, 01:48 pm IST 0
ന്യൂഡൽഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നൽകിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. മുൻപ്  ഡൽഹി ഹൈക്കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടാണ്  …

മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത്  അയച്ചിരുന്ന  റിക്ഷാവാലയുടെ വീട്ടില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി

Posted by - Feb 18, 2020, 03:54 pm IST 0
വാരാണസി: മകളുടെ വിവാഹത്തിന്റെ ക്ഷണക്കത്ത് അയചിരുന്ന  റിക്ഷാവാലയുടെ വീട്ടില്‍  പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി. തന്റെ ലോക്‌സഭാ മണ്ഡലത്തിലുള്ള റിക്ഷാക്കാരനായ മംഗള്‍ കേവതിന്റെ വീട്ടിലാണ്  ഈ മാസം 16നാണ്…

പൗരത്വ ബില്ലിനെതിരെ അസമില്‍ 12 മണിക്കൂര്‍ ബന്ദ്  

Posted by - Dec 10, 2019, 10:34 am IST 0
ഗുവാഹതി: പൗരത്വ ഭേദഗതി ബില്ലിനെതിരെ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപക പ്രതിഷേധം.  ആസ്സാമിൽ 12  മണിക്കൂർ ബന്ദ്  ആരംഭിച്ചു. സംസ്ഥാനത്തുടനീളം വ്യാപക അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട്…

ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു

Posted by - May 27, 2018, 10:00 am IST 0
ആര്‍.എസ്. പുര: ജമ്മു കശ്മീരിലെ ആര്‍.എസ്. പുര മേഖലയില്‍ വീടുകള്‍ കത്തിനശിച്ചു. 40 വീടുകളാണ് കത്തി നശിച്ചതെന്ന് അഗ്നിശമന സേന അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റ്…

നരേന്ദ്ര മോദിക്കും അമിത്ഷായ്‌ക്കും അജിത് ഡോവലിനും വധഭീഷണി

Posted by - Sep 25, 2019, 06:26 pm IST 0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനും നേരെ ഭീകരാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം  റിപ്പോർട്ട്.  രാജ്യത്തെ 30 പ്രധാന കേന്ദ്രങ്ങളിൽ…

Leave a comment