എഐഎഡിഎംകെ യുടെ പരസ്യ ബോർഡ്  ഇളകിവീണ് യുവതിക്ക് ദാരുണാന്ത്യം

137 0

ചെന്നൈ : എഐഎഡിഎംകെയുടെ ഹോർഡിങ് ഇളകി വീണ്  യുവതി മരിച്ചതിനെതിരെ നഗരത്തിൽ പ്രതിഷേധം. റോഡിലെ ഡിവൈഡറിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ ബോർഡ്  ഇളകിവീണ് ഐടി ഉദ്യോഗസ്ഥയായ ശുഭശ്രീയാണ് മരിച്ചത്.

ഓഫീസിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ശുഭശ്രീയുടെ മുകളിലേക്ക് വലിയ ബോർഡ് മറിഞ്ഞു വീഴുകയായിരുന്നു. റോഡിൽ വീണ ശുഭശ്രീയുടെ മുകളിലൂടെ പിന്നാലെ വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയായിരുന്നു. ക്രോംപെട്ട് സ്വദേശിനിയായ യുവതിയെ ഉടൻ ആശുപത്രിയിലെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എഐഎഡിഎംകെ പ്രാദേശിക നേതാവ് ഡി. ജയഗോപാലിന്റെ  കുടുംബത്തിലെ വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ബോർഡ് സ്ഥാപിച്ചിരുന്നത് .

Related Post

വാഹനാപകടം : മൂന്ന് മലയാളികള്‍ മരിച്ചു

Posted by - Jun 25, 2018, 08:16 am IST 0
പൊള്ളാച്ചി: തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ആറംഗ സംഘം സഞ്ചരിച്ച കാര്‍ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന മറ്റു മൂന്നു പേരെ…

അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

Posted by - Dec 26, 2018, 09:00 pm IST 0
കണ്ണൂര്‍: ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപെട്ട് ശബരിമല കര്‍മ്മസമിതി പ്രഖ്യാപിച്ച അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്. കരിവെള്ളൂരും പയ്യന്നൂര്‍ കണ്ടോത്തുമാണ് സംഭവം. വാഹനങ്ങളിലെത്തിയവര്‍ അയ്യപ്പജ്യോതി തെളിയിക്കുന്നത് സംഘം…

വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി

Posted by - Apr 24, 2018, 08:29 am IST 0
മാവേലിക്കര: വസ്‌തു തര്‍ക്കത്തെത്തുടര്‍ന്ന്‌ ദമ്പതികളെ അയൽവാസി തലയ്‌ക്കടിച്ചു കൊലപ്പെടുത്തി. തെക്കേക്കര പല്ലാരിമംഗലത്ത്‌ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.45 നായിരുന്നു സംഭവം. പല്ലാരിമംഗലം ദേവു ഭവനത്തില്‍ ബിജു(50), ഭാര്യ ശശികല(42)…

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

Posted by - Oct 2, 2018, 06:11 am IST 0
തിരുവനന്തപുരം : കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെയാണ് മരണം…

വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി 

Posted by - Jul 20, 2018, 09:48 am IST 0
കാസര്‍കോഡ്: വിവാഹ നിശ്ചയം കഴിഞ്ഞ പെണ്‍കുട്ടി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി ജീവനൊടുക്കി. ബാരിക്കോട് സ്വദേശിയായ സജില(19) ആണ് മരിച്ചത്. കുളിക്കുന്നതിന് എന്നും പറഞ്ഞ് വീട്ടിലെ കുളിമുറിയില്‍ കയറിയ…

Leave a comment