പൊതുജനത്തെ സംഘടിപ്പിക്കാന്‍ നേതാക്കള്‍ക്ക് സോണിയയുടെ ആഹ്വാനം 

337 0

ന്യൂഡല്‍ഹി: പൊതുജന ശ്രദ്ധ ഉണര്‍ത്തുന്ന വിഷയങ്ങൾ  കോണ്‍ഗ്രസിന് നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായിരുന്നാല്‍ മാത്രം പോരെന്നും തെരുവിലിറങ്ങി പൊതുജനത്തെ സംഘടിപ്പിക്കുന്നതിനും  നേതാക്കള്‍ക്ക് സാധിക്കണമെന്ന് അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന കോണ്‍ഗ്രസ് നേതൃയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു  അവര്‍.

പാര്‍ട്ടി ഒരുപാട്  മെച്ചപ്പെടാനുണ്ടെന്നും ജനങ്ങളിലേക്ക് ഇറങ്ങിചെല്ലേണ്ടത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണെന്നും സോണിയാ ഗാന്ധി നേതാക്കളെ ഓര്‍മ്മിപ്പിച്ചു.

സാമ്പത്തിക സ്ഥിതി വളരെ മോശമായ  അവസ്ഥയിലാണെന്നും നഷ്ടം വര്ധിക്കുകയാണെന്നും  അവര്‍ പറഞ്ഞു. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും അവർ  പറഞ്ഞു. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു.
 

Related Post

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

Posted by - Mar 25, 2019, 02:21 pm IST 0
കൊച്ചി: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശിനി അൻസി അലി ബാവയുടെ മൃതദേഹം നാട്ടിലെത്തിച്ചു. തിങ്കളാഴ്ച പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം പിന്നീട് തിരുവള്ളൂരിലുള്ള…

ഹൈദരാബാദ് ബലാത്സംഗ കേസിലെ 4   പ്രതികളേയും  വെടിവച്ചുകൊന്നു

Posted by - Dec 6, 2019, 09:36 am IST 0
ഹൈദരാബാദ്: വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‌ത ശേഷം കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത സംഭവത്തിലെ നാല് പ്രതികളും  വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന്  ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച്…

മോദിക്കും അമിത്ഷാക്കും ഇന്ത്യയെ പറ്റി മഹത്തരമായ  കാഴ്ചപ്പാട്-രത്തന്‍ ടാറ്റ

Posted by - Jan 16, 2020, 04:46 pm IST 0
ഗാന്ധിനഗര്‍: പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഇന്ത്യയെക്കുറിച്ച് അതി മഹത്തായ കാഴ്ചപ്പാടാണുള്ളതെന്ന് ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ. ഗാന്ധി നഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍സിന്റെ ശിലാസ്ഥാപന ചടങ്ങില്‍…

പി സ് ശ്രീധരൻ പിള്ള മിസോറം ഗവർണ്ണർ

Posted by - Oct 25, 2019, 11:20 pm IST 0
ന്യൂ ഡൽഹി: പി എസ് ശ്രീധരൻപിള്ളയെ മിസോറാം ഗവർണറായി നിയമിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനൻറ് ഗവർണറായി ഗിരീഷ് ചന്ദ്ര മർമ്മുവും, ലഡാക്കിലെ ലെഫ്റ്റനൻറ് ഗവർണറായി രാധകൃഷ്ണ മാത്തൂരും…

വിജയക്കൊടി നാട്ടി കർഷകർ 

Posted by - Mar 13, 2018, 07:48 am IST 0
വിജയക്കൊടി നാട്ടി കർഷകർ  സിപിഎം കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ മുപ്പതിനായിരത്തോളം വരുന്ന കർഷകരുടെ ജാഥാ ഇന്നലെയാണ്  മുംബൈയിൽ എത്തിയത്. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക…

Leave a comment