ഭീകരാക്രമണഭീഷണി: അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി; തീര്‍ത്ഥാടകരോടും ടൂറിസ്റ്റുകളോടും കശ്മീര്‍ വിടാന്‍ സര്‍ക്കാര്‍  

281 0

ന്യൂഡല്‍ഹി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ അമര്‍നാഥ് യാത്ര വെട്ടിച്ചുരുക്കി. എത്രയും വേഗം കശ്മീര്‍ വിടാന്‍ തീര്‍ഥാടകരോട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തീര്‍ഥാടകരുടെയും ടൂറിസ്റ്റുകളുടെയും സുരക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ അറിയിച്ചു.

അമര്‍നാഥ് യാത്ര തടസപ്പെടുത്താന്‍ പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരര്‍ ശ്രമം നടത്തുന്നതായി സേനാ നേതൃത്വം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാരിന്റെ തീരുമാനം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലില്‍ സ്നിപ്പര്‍ റൈഫിള്‍ കണ്ടെടുത്തതായി ചിനാര്‍ കോര്‍പ്സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പിടിച്ചെടുത്ത റൈഫിള്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചു.

കൃത്യമായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മൂന്നു നാല് ദിവസമായി വ്യാപകമായ തിരച്ചില്‍ നടത്തി. തിരച്ചിലില്‍ പാക്ക് സൈന്യം ഉപയോഗിക്കുന്ന കുഴിബോംബും ടെലിസ്‌കോപിക് എം24 അമേരിക്കന്‍ സ്നിപ്പര്‍ റൈഫിളും കണ്ടെത്തിയെന്നും സൈന്യവും പൊലീസും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

യാത്രികരെ ലക്ഷ്യമിട്ട് കുഴിബോംബ്, ഐഇഡി ആക്രമണം നടത്താന്‍ ഭീകരര്‍ ലക്ഷ്യമിടുന്നുവെന്ന വിവരമാണു ലഭിച്ചത്. അമര്‍നാഥ് യാത്രയുടെ പാതയില്‍ നടത്തിയ തിരച്ചിലില്‍ കുഴിബോംബുകള്‍ കണ്ടെത്തിയെന്നും ധില്ലന്‍ പറഞ്ഞു. തിരച്ചിലില്‍ മൈനുകളും മറ്റു ആയുധങ്ങളും കണ്ടെത്തിയത് പാക്ക് സൈന്യത്തിനു നേരിട്ടുള്ള ബന്ധമാണു സൂചിപ്പിക്കുന്നതെന്നും ധില്ലന്‍ പറഞ്ഞു.

Related Post

പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചു

Posted by - Nov 8, 2018, 08:07 am IST 0
ലക്‌നൗ: ദീപാവലി ആഘോഷത്തിനിടെ പിഞ്ചുകുഞ്ഞിന്റെ വായില്‍ യുവാവ് പടക്കം വെച്ച്‌ പൊട്ടിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മീററ്റിലാണ് നാടിനെ ഞെട്ടിച്ച്‌ സംഭവം നടന്നത്. ദീപാവലി ആഘോഷത്തിനിടെയാണ്…

Posted by - Aug 31, 2019, 02:26 pm IST 0
പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിപ്പിച്ച് 11,431 ശാഖകളുള്ള രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ശൃംഖല…

ശബരിമല ദര്‍ശനത്തിനായെത്തിയ യുവതികളെ തിരിച്ചിറക്കുന്നു

Posted by - Dec 24, 2018, 10:49 am IST 0
പത്തനംതിട്ട : ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ടു മലയാളി യുവതികളെ തിരിച്ചിറക്കുന്നു. ക്രമസമാധാന പ്രശ്‌നം കാരണമാണ് ഇവരെ തിരിച്ചിറക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ യുവതികളില്‍ ഒരാള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.…

സുരക്ഷാ അവലോകനം: ജനറൽ ബിപിൻ റാവത് ജമ്മു കശ്മീരിൽ 

Posted by - Aug 30, 2019, 03:02 pm IST 0
ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ആദ്യമായി ആർമി ചീഫ് ജനറൽ ബിപിൻ റാവത്ത് ഇന്ന് ശ്രീനഗർ സന്ദർശിക്കും. ജനറൽ റാവത്ത് സന്ദർശന വേളയിൽ താഴ്വരയിലെ സുരക്ഷാ…

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

Posted by - Dec 3, 2019, 02:04 pm IST 0
ന്യൂദല്‍ഹി:കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. ഹവാല ഇടപാടിലൂടെ കോടികളുടെ കള്ളപ്പണം സംഭാവനയായി സ്വീകരിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഇന്നലെയാണ് ആദായനികുതി വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് കോണ്‍ഗ്രസ്…

Leave a comment