കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ സംസാരിച്ചെന്ന് യുവതിയുടെ മൊഴി; വിനായകനെ അറസ്റ്റ് ചെയ്‌തേക്കും  

185 0

കല്‍പ്പറ്റ: ഫോണിലൂടെ അശ്ലീലചുവയോടെ സംസാരിച്ചെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെ അന്വേഷണസംഘം അറസ്റ്റ് ചെയ്‌തേക്കും.  യുവതിയുടെ മൊഴി പോലീസ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ നടന്‍ തന്നോട് സംസാരിച്ചെന്നാണ് യുവതിയുടെ മൊഴി.  വിനായകന്‍ സംസാരിച്ച ഫോണ്‍ റെക്കോര്‍ഡ് പൊലീസിന് മുന്നില്‍ യുവതി ഹാജരാക്കിയിരുന്നു. ഒരു പരിപാടിക്ക് ക്ഷണിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചെന്നുമായിരുന്നു ദളിത് ആക്ടിവിസ്റ്റ് പരാതിപ്പെട്ടത്.

കല്‍പ്പറ്റ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഐപിസി 506, 294 ബി, കെപിഎ 120 എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വിനായകനെതിരായ ജാതീയാധിക്ഷേപങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഉയര്‍ന്നപ്പോഴുള്ള പ്രതികരണമായാണ് ദളിത് ആക്ടിവിസ്റ്റ് ഫേസ്ബുക്കില്‍ സ്വന്തം അനുഭവം തുറന്ന് പറഞ്ഞ് പോസ്റ്റ് ഇട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ആര്‍എസ്എസ്സിന്റെ അജണ്ട കേരളത്തില്‍ നടക്കില്ലെന്ന് തെളിഞ്ഞെന്നും ബിജെപി മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം കേരളത്തിലെ ജനത തള്ളിക്കളഞ്ഞതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു ഒരു അഭിമുഖത്തില്‍ വിനായകന്‍ പറഞ്ഞതിന് പിന്നാലെ രൂക്ഷമായ ജാതീയ അധിക്ഷേപമാണ് വിനായകന്‍ നേരിട്ടത്. ഇതിന് വിനായകന്‍ നല്‍കിയ മറുപടി സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ദളിത് ആക്ടിവിസ്റ്റ് തനിക്ക് വിനായകനില്‍ നിന്ന് നേരിട്ട അനുഭവം വ്യക്തമാക്കിയത്.

Related Post

പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍

Posted by - Dec 5, 2019, 04:12 pm IST 0
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി വനിതാ മാധ്യമപ്രവര്‍ത്തകര്‍. വനിതാ മാധ്യമപ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ചുകടന്ന കേസിലെ പ്രതിയാണ്  പ്രസ്‌ക്ലബ് സെക്രട്ടറി രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ രാജിയാവശ്യപ്പട്ടാണ് പ്രതിഷേധം നടന്നത്…

എസ്.ഡി.പി.ഐ, ജമാഅത്തെ,  ആർ.എസ്.സ് , ബി.ജെ.പി എന്നിവർ  വർഗീയ ധ്രുവീകരണം നടത്തുന്നു : കോടിയേരി ബാലകൃഷ്ണൻ

Posted by - Feb 16, 2020, 04:25 pm IST 0
തിരുവനന്തപുരം: എസ്.ഡിപി.യും ജമാഅത്തെ ഇസ്‌ലാമിയും കേരളത്തിൽ വർഗീയ ധ്രുവീകരണം നടത്തുകയാണെന്നും  ആർ.എസ്.എസും ബി.ജെ.പിയും നടത്തുന്നത് അതുതന്നെയാണെന്നും   സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. 'ബോലോ തഖ്‌ബീർ'…

ശബരിമല കേസിലെ  ഹര്‍ജികളില്‍ സുപ്രീം കോടതി നാളെ വിധിപറയും

Posted by - Nov 13, 2019, 01:33 pm IST 0
ന്യൂഡല്‍ഹി: സുപ്രീം കോടതി ശബരിമ കേസിലെ പുന:പരിശോധന ഹര്‍ജികളില്‍  വ്യാഴാഴ്ച വിധി പറയും.  രാവിലെ 10.30ന്  ഹര്‍ജികളില്‍ കോടതി വിധി പറയും . ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള…

ഉമ്മന്‍ചാണ്ടിയെ നേമത്തേക്ക് വിടില്ലെന്ന് പുതുപ്പള്ളിക്കാര്‍; വീടിനുമുന്നില്‍ പ്രതിഷേധം; ആത്മഹത്യാ ഭീഷണി  

Posted by - Mar 13, 2021, 06:34 am IST 0
കോട്ടയം: ഉമ്മന്‍ചാണ്ടിയെ നേമത്ത് മത്സരിപ്പിക്കരുതെന്നും പുതുപ്പള്ളിയില്‍ നിന്നും വിട്ടുതരില്ലെന്നും വ്യക്തമാക്കി പുതുപ്പള്ളിയിലെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പ്രതിഷേധം. നൂറു കണക്കിന് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍…

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; ആലപ്പുഴയില്‍ 15 വയസുകാരനെ കുത്തിക്കൊന്നു  

Posted by - Apr 15, 2021, 12:41 pm IST 0
ആലപ്പുഴ: ആലപ്പുഴ വള്ളിക്കുന്നത്ത് ക്ഷേത്രത്തിലെ ഉത്സവത്തെ തുടര്‍ന്ന് ഉള്ള സംഘര്‍ഷത്തിനിടെ പതിനഞ്ച് വയസുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം സ്വദേശി അഭിമന്യു ആണ് മരിച്ചത്. വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ്…

Leave a comment